ഇലുമ്പിക്കായ
ഇത് സാദാ ഇലുമ്പി (averrhoa bilimbi ). കാര്യവിവരങ്ങള്‍ അറിയാന്‍ മോളമ്മയുടെ പാവങ്ങളുടെ മുന്തിരി (Averrhoa bilimbi) എന്ന പോസ്റ്റ് നോക്കുക. ഇലുമ്പി, ഇലുമ്പന്‍ പുളി, പുളിഞ്ച്ചിക്കായ എന്നൊക്കെ പല പേരുണ്ട്
കേരളത്തില്‍ കൂടുതലും മേലേ കാണുന്ന ഇലുമ്പി ആണെങ്കിലും ഏതാണ്ട് ഇതേ മണഗുണങ്ങളുള്ള വലിപ്പം കൂടിയ മറ്റൊരിനവുമുണ്ട്, ആനയിലുമ്പി.
പുറം നാടുകളില്‍ സ്റ്റാര്‍ ഫ്രൂട്ട് എന്നു പേര്‍ വിളിക്കും ഇതിനെ. കുറുകേ ഛേദിച്ചാല്‍ നക്ഷത്രത്തിന്റെ (ശരിക്കുള്ളതല്ല, ക്രിസ്റ്റുമസ് നക്ഷത്രം കെട്ടില്ലേ, അതിന്റെ ) ആകൃതിയാണിതിന്. ശാസ്ത്രനാമം averrhoa carambola
ഉപയോഗം
ഇലുമ്പിക്കായകള്‍ അച്ചാറിടാം, മീന്‍കറിക്ക് പുളിയായി ചേര്‍ക്കാം, ചുമ്മാ ഉപ്പു ചേര്‍ത്ത് തിന്ന് വ്യാക്കൂണ്‍ അടക്കാം, മറ്റു സിട്രസ് പഴങ്ങളെപ്പോലെ വൈറ്റമിന്‍ സി സമൃദ്ധമാണ്. പുളിപ്പിച്ചാല്‍ അസ്സല്‍ വൈനും വാറ്റിയാല്‍ സൂപ്പര്‍ പട്ടയും കിട്ടും. (വൈന്‍ ഉണ്ടാക്കിയിട്ടുണ്ട്, വാറ്റ് പരീക്ഷിച്ചിട്ടില്ല)
ആരോഗ്യസംബന്ധം:
(മുന്നറിയിപ്പ്: ഞാന്‍ ഡോക്റ്ററല്ല, ഇത് വൈദ്യോപദേശവുമല്ല.)
ഇലുമ്പിക്കായയില്‍ വളരെ ഉയര്‍ന്ന തോതില്‍ ഓക്സാലിക്ക് ആസിഡ് അടങ്ങിയിരിക്കുന്നു. പല ലോഹ അയോണുകളുമായി ചേര്‍ന്ന് ഇവ ഓക്സലേറ്റുകള്‍ ആകാന്‍ കഴിവുണ്ട് എന്നതിനാല്‍ വൃക്ക- അനുബന്ധ രോഗങ്ങളുള്ളവര്‍ ഇലുമ്പിക്കായ കഴിക്കുന്നത് നന്നല്ല. ആനയിലുമ്പി സ്ഥിരം സലാഡില്‍ പ്രത്യക്ഷപ്പെടാറുള്ള ഹവായി ദ്വീപുകളില്‍ വൃക്കരോഗമുണ്ടെന്ന് അറിയാതെ ഇത് കഴിച്ച് ക്ഷണം ആളുകള്‍ മരിച്ചു പോയ സംഭവങ്ങളുണ്ടായിട്ടുണ്ട്.
"ഓക്സാലിക്ക് ആസിഡ് പോയിസണിങ്ങ്" എന്നൊക്കെ പറഞ്ഞുകളയുമെങ്കിലും ആരോഗ്യമുള്ള ഒരു കിഡ്ണി എങ്കിലും ഉള്ള മനുഷ്യരില്‍ ഇത് അപായമുണ്ടാക്കാന്‍ സാദ്ധ്യതയില്ലെന്നും ഇലുമ്പി പോലെയുള്ള ഭക്ഷണങ്ങള്‍ രോഗമില്ലാത്ത വൃക്കകളില്‍ ഓക്സലേറ്റ് അടിഞ്ഞു കൂടാന്‍ കാരണമാവില്ലെന്നുമാണ് പൊതുവില്‍ വൈദ്യാഭിപ്രായം .
കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത മറ്റൊരു വാദം ഇലുമ്പികളില്‍ ഒരു ന്യൂറോടോക്സിന്‍ അടങ്ങിയിട്ടുണ്ടെന്നും ആരോഗ്യമുള്ള വൃക്കകള്‍ ഇതിനെ അടിച്ചു ദൂരെക്കളയുമ്പോള്‍ അവശവൃക്കകള്‍ ഇതിന് അടിമപ്പെടുന്നെന്നും ഈ വസ്തുവും ഓക്സാലിക്ക് ആസിഡും കൂടിയുള്ള ഇരട്ടവെടിയാണ് ഇലുമ്പിക്കായ കഴിക്കുമ്പോള്‍ മാത്രം ക്ഷണമരണമുണ്ടാകുന്നതെന്നും ഉയര്‍ന്ന തോതില്‍ ഓക്സാലിക്ക് ആസിഡുള്ള ചീര കഴിച്ച് ഇന്നുവരെ രോഗം മൂര്‍ച്ഛിച്ചേക്കുമെന്നല്ലാതെ ഒറ്റ ഡോസില്‍ മരണം ആര്‍ക്കും സംഭവിക്കാത്തതെന്നുമാണ് .
ഇതിലും വലിയ പ്രശ്നം ഇലുമ്പിക്കായ ഗ്രേപ്പ് ഫ്രൂട്ടിനെപ്പോലെ ശക്തമായ എന്‍സൈം ഇന്‍ഹിബിറ്റര്‍ ആണെന്നതാണ്. കൊളസ്റ്റ്റോള്‍ മരുന്നുകള്‍(സ്റ്റാറ്റിനുകള്‍) , ചില മനോരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ തുടങ്ങി ചിലതിന്റെ ഡ്രഗ് മെറ്റബോളിസത്തെ തകിടം മറിച്ച് ഹൃദയസ്തംഭനത്തിനും കാരണമായേക്കാം.
അപായ ലക്ഷണം:
ആരെങ്കിലും ഇലുമ്പിക്കായ കഴിച്ച് പെട്ടെന്ന് എക്കിള്‍ ശര്‍ദ്ദി തകലറങ്ങി വീഴല്‍ തളര്‍ന്നു പോകല്‍, നെഞ്ചുവേദന, ബോധക്കേട്, ശ്വാസതടസ്സം എന്നീ ലക്ഷണം കാണിച്ചാല്‍ ഉടനടി ആശുപത്രിയിലെത്തിക്കുക, ജീവന്‍ രക്ഷാനടപടികള്‍ എത്രയും പെട്ടെന്ന് ചെയ്യാനാവേണ്ടതാണ്.
ചുരുക്കം:
1.ഇലുമ്പിക്കായ കഴിക്കാമോ?
തീര്‍ച്ചയായും.
2.എത്ര കഴിക്കാം?
കുറേ കഴിച്ചാല്‍ അസിഡിറ്റി ആകും ചിലര്‍ക്ക്, വേറേ എന്താ.
3.എല്ലാവര്‍ക്കും കഴിക്കാമോ?
പാടില്ല. വൃക്ക രോഗമുള്ളവര്‍, എന്തെങ്കിലും മരുന്നുകള്‍ കഴിച്ചുകൊണ്ടിരിക്കുന്നവര്‍ എന്നീ ആളുകള്‍ ഇലുമ്പിക്കായ ഉപയോഗിക്കാനേ പാടില്ല, ആപത്തായേക്കാം.
4. അല്ല, ഇനി ഞാന്‍ അറിയാതെ എനിക്കു വല്ല വൃക്കരോഗവുമുണ്ടെങ്കിലോ, കഴിക്കാത്തതല്ലേ നല്ലത്?
അങ്ങനെ ഭയക്കാന്‍ തുടങ്ങിയാല്‍ ശ്വാസം വലിക്കാന്‍ പോലും ഭയക്കേണ്ടിവരില്ലേ? എന്റെ ഒരു വീക്ഷണം അങ്ങനെ ആണ്.

20 Comments:
ചാത്തനേറ്: സംഭവം എനിക്കിഷ്ടമല്ലാത്തോണ്ട് കഴിക്കാറില്ല, അപ്പോള്‍ പിന്നെ ഒരു അഭിപ്രായം മാത്രം... ആ രണ്ടാമത്തെ ഫോട്ടോ കൈപ്പള്ളി അണ്ണന്‍ കാണും മുന്‍പ് ഓടി രക്ഷപെട്ടോളൂ....
ഇഫൊര്‍മേറ്റീവ് ആസ് യൂഷ്വല്‍ ദേവേട്ടാ..
പക്ഷെ
“വൃക്കരോഗമുണ്ടെന്ന് അറിയാതെ ഇത് കഴിച്ച് ക്ഷണം ആളുകള്‍ മരിച്ചു പോയ സംഭവങ്ങളുണ്ടായിട്ടുണ്ട്...”
ഇതെന്തോ....
ആദ്യത്തേത് ഇരുമ്പന്‍ പുളി എന്നു ഞങ്ങള്‍ പറയും. ഇവിടെയുണ്ട് . ഇനി അത് ഇലുമ്പന്‍ ആണോ ആര്‍ക്കറിയാം. രണ്ടാമത്തേത് കണ്ടിട്ടുണ്ട് കഴിച്ചിട്ടുണ്ട് പേരോര്‍മ്മയില്ല.
വിവരങ്ങള്‍ക്ക് നന്ദി.
-സുല്‍
ചാത്താ, കൈപ്പള്ളിയെ പാട്ടിലാക്കാന്‍ വല്ല കിളിയുടെയും കാര്യം എടുത്തിട്ടാല്‍ മതി, ജിമ്പിള്‍ :)
സുല്ലേ, അപ്പോ ഇലുമ്പിക്കായെ ഇരുമ്പന്‍ പുളിയെന്നും വിളിക്കുമല്ലേ?
സംശയിക്കേണ്ട ഗുപ്താ അങ്ങനെ ഉണ്ടാകാറുണ്ട്.
ഒരു പബ് മെഡ് ലിങ്ക് (ലേഖനം ഇതെങ്ങനെ ഉണ്ടാകുന്നു എന്നതിനെക്കുറിച്ചല്ല, എങ്ങനെ ചികിത്സിക്കണം എന്നതിനെക്കുറിച്ചാണ്.)
http://www.ncbi.nlm.nih.gov/pubmed/15902795
അച്ചാറിടാന്‍ പഷ്ടാണിത്. എന്റെ വീട്ടിലുണ്ട്.
guptha, google just excavated something more relevant.
http://www.ncbi.nlm.nih.gov/pubmed/10676715
ആനപ്പുളിച്ചി,പുളിച്ചി..എന്താ ഇത് പുളിച്ചിക്കാ വാരമോ :)
thanks devettaa :)
ആനയിലുമ്പിയെ ഞങ്ങൾ വിളിക്കുന്നത് വൈരം പുളിയെന്നാണ്. ഒരു മരം വീട്ടിലുണ്ട്. കൊച്ചു പിള്ളേര് പഴുത്തു വീഴുന്ന പുളി പെറുക്കാൻ വരാറുണ്ട്. :)
പിന്നെ ബാക്കി വിവരങ്ങൾ ഒക്കെ പുതിയ അറിവായിരുന്നു. നന്ദി.
:) എനിക്കിത് വെറുതെ തിന്നാൻ വല്യ ഇഷ്ടമാണ്. ഇലുമ്പിപ്പുളി എന്നു വിളിക്കും ഇതിനെ.
വിവരണത്തിന് നന്ദി.
ഞങ്ങളുടെ പ്രദേശത്തിവന്റെ ഓർക്കപ്പുളിയെന്നു വിളിക്കുന്നു.
ഓർക്കുമ്പോൾ തന്നെ പുളിക്കുന്നതു കൊണ്ടാവും.
കഴിഞ്ഞവർഷം നാട്ടിൽ പോയപ്പോൾ എന്റെ ബാര്യ വീട്ടിൽനിന്നും ഞാൻ കഴിച്ചതാണിത്.അവിടെയുണ്ടിത്. പ്രശ്നമൊന്നുമുണ്ടകില്ലല്ലോ. അല്ലെങ്കിലും ഒരുവർഷം കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനിയെന്ത് പ്രശ്നം അല്ലേ?
ഇനിമുതൽ അമ്മച്ചിയാണേ ഞാനിത് കഴിക്കില്ല.
നല്ല പോസ്റ്റ് ..really,informative
പച്ചമാങ്ങാ തിന്നു പല്ലിനുണ്ടാവുന്ന പുളിപ്പു മാറുവാന്‍ ഇലുമ്പന്‍ പുളി കടിച്ചാല്‍ മതി.
ഞങ്ങള്‍ ഇതിനെ ഇരുമ്പന്‍ പുളി എന്നാ വിളിക്കുന്നതു്.
അച്ചാറിട്ടു നോക്കിയിട്ടുണ്ട്.
കൊള്ളാമല്ലോ വിവരങ്ങള്‍.. ആ വൈനിന്‍റെ റെസിപ്പി കൂടി...:)
സോറി.. മറ്റെ പോസ്റ്റിപ്പഴാ വായിച്ചത്..
ഒരു ഇലുമ്പന്‍ പുളി കിട്ടിയിരുന്നെല്‍
ചമ്മന്തി അരക്കാമായിരുന്നു.
ദേ..ഇക്കഴിഞ്ഞ വെക്കേഷനു നാട്ടിൽ പോയപ്പോൾ കൂടി കുറേ ഇലുമ്പൻ പുളി ഉപ്പു തേച്ചു ഉണക്കി വച്ചിട്ടാ പോന്നത്, അച്ചാറിടാൻ. ഇതിനു ഇത്രയധികം കുഴപ്പങ്ങളുണ്ടാക്കാൻ കഴിയുമെന്നതു തികച്ചും പുതിയ അറിവാ. ഇലുമ്പൻ പുളിക്കു ബ്ലെഡ് പ്രെഷർ കുറക്കാൻ കഴിയുമെന്നൊരു വാദം നാട്ടിൽ കേട്ടിരുന്നു. ശരിയാണോ എന്തോ!!
‘പള്ളിക്കൊടത്തിപ്പടിച്ച‘ കാലത്ത് ഒരുപാട് ആനപ്പുളിഞ്ചിക്ക തിന്നിട്ടൊണ്ട്.
മൂസിയം കാമ്പൌണ്ടില്‍ ഒരു മരമൊണ്ട്(ായിരുന്നു)
ഇപ്പൊ ഇത് വാങ്ങാന്‍ പോയാല്‍ ഹാര്‍ട്ടറ്റാക്ക് വരും. അതാണ് ലുലുവിലെ വെല !
പുളിച്ചിക്കയാണെങ്കി ഇപ്പഴും വീട്ടില്‍ ഒണ്ട്. കലേഷ് തിന്നണ കണ്ടാ?
Post a Comment
<< Home