Saturday, June 14, 2008

തൊണ്ടിപ്പഴം

"ചൊടികള്‍ തൊണ്ടിപ്പഴം പോലെ" എന്നു കേട്ടിട്ടില്ലാത്തവര്‍ വിരളമായിരിക്കും. തൊണ്ടിപ്പഴം കണ്ടിട്ടില്ലാത്തവര്‍ക്കും ശ്രദ്ധിച്ചിട്ടില്ലാത്തവര്‍ക്കുമായാണ്‌ ഈ പോസ്റ്റ്.

തൊണ്ടി (Sterculia foetida) Malvaceae കുടുംബത്തിലെ ഒരു വൃക്ഷമാണ്‌. നാല്പ്പതു മീറ്ററോളം ഉയരത്തില്‍ വളരുന്ന ഈ കൂറ്റന്‍ മരം തെക്കേ ഏഷ്യ, ആഫ്രിക്ക, ആസ്ത്രേലിയ എന്നീ ഭൂഭാഗങ്ങളിലുണ്ട്. ഇന്ത്യയില്‍ വേനലില്‍ പൂക്കുകയും മഴക്കാലത്തിനു തൊട്ടുമുന്നേ കായ്കളാവുകയുമാണ്‌ പതിവ്. താഴത്തെ ചിത്രത്തിലെ തൊണ്ടി വളര്‍ച്ചയെത്തിയിട്ടില്ലെങ്കിലും കായ്ച്ചു തുടങ്ങി.

പഴത്തിന്റെ തൊണ്ടിന്റെ മനോഹരമായ നിറമാണ് “തൊണ്ടി” എന്ന പേര്‍ ഇതിനു നല്‍കാന്‍ കാരണമായത്. അകത്ത് കറുത്ത നിറത്തിലെ വലിയ കുരുക്കള്‍ ഉണ്ടാകുന്നത് തൊണ്ടി പാകമാകുന്നതോടെ പൊട്ടിത്തുറന്ന് വീഴുന്നു. പാകം കഴിഞ്ഞ് പൊട്ടിത്തുറന്ന കായകളാണ് ചിത്രത്തില്‍.

മേഘദൂതത്തില്‍ കാളിദാസനാണ് ആദ്യമായി നായികയുടെ അധരത്തെ തൊണ്ടിപ്പഴത്തോട് ഉപമിച്ചുകണ്ടത്. ശേഷമൊരുപാട് പേര്‍ അതെടുത്ത് ഉപയോഗിക്കുകയും ചെയ്തു. ശ്രദ്ധേയമായിത്തോന്നിയത് അദ്ദേഹത്തിന്റെ പ്രകൃതിനിരീക്ഷണ പാടവമാണ്. കൃത്യമായി പക്വതവന്ന തൊണ്ടിപ്പഴത്തിനു മാത്രമേ അധരരൂപമുള്ളു. അത്തരമൊരു പടം കയ്യിലില്ലാത്തതിനാല്‍ ഒരു പച്ചക്കായയുടെ ചിത്രം കൊടുക്കുന്നു, പഴുത്ത നിറം അതില്‍ സങ്കല്‍പ്പിച്ചു നോക്കൂ...


“തന്വീ ശ്യാമാ ശിഖരദശനാ പക്വബിംബാധരോഷ്ഠീ
മദ്ധ്യേ ക്ഷാമാ ചകിതഹരിണീപ്രേക്ഷണാ നിന്മനാഭീ..”
എന്ന് യക്ഷന്‍ തന്റെ കാമിനിയെ വര്‍ണ്ണിക്കുന്നു. പക്വത വന്ന ബിംബം- തൊണ്ടിപ്പഴത്തോടാണ് ദാസേട്ടന്‍ നായികയുടെ അധരോഷ്ഠിയുടെ സാമ്യം കാണുന്നത്. ഇത്തിരി മുന്നേയായ പഴം പച്ചയും ഇത്തിരി വാര്‍ദ്ധക്യം ബാധിച്ച പഴം തൊള്ള പൊളിച്ചു കരയുന്ന കുഞ്ഞിന്റെ വായ പോലെയും ഇരിക്കും.

ആ പക്വം കാണാനുള്ള പക്വത മേഘദൂതം വിവര്‍ത്തനം ചെയ്തവര്‍ക്കില്ലാതെപോയെന്നു വേണം മനസ്സിലാക്കാന്‍.
“മാനഞ്ചും കണ്ണ്, തൊണ്ടിച്ചൊടി, ശിഖരമണിപ്പല്ലു പോര്‍ക്കൊങ്കമൊട്ടാ‍ാലാനമ്രം മേനി...”
എന്നെഴുതിയ ജി ശങ്കരക്കുറുപ്പും
“ഉടലൊതുങ്ങിയോള്‍ മദ്ധ്യം ചുരുങ്ങിയോള്‍ ചൊടികള്‍ തൊണ്ടിപ്പഴം പോള്‍ വിളങ്ങുവോള്‍
അരിയകൊച്ചരിപ്പല്ലും ഭയന്നമാന്‍ മിഴികളും നി‌മ്നനാഭിയുമുള്ളവള്‍...” എന്നു പരിഭാഷിച്ച കവിയും (വലിയ കോയിത്തമ്പുരാനാണോ?) ആ പക്വത്തിന്റെ പ്രാധാന്യം കണ്ടില്ലെന്നു വേണം കരുതാന്‍.


പണ്ടുപണ്ട്, ഏജ് ഓഫ് എമ്പയര്‍ എക്സ്പാന്‍ഷനും സോളിറ്റയറും വരുന്നതിനു മുന്നേ ഓഫീസില്‍ ഒരു പണിയും ഇല്ലാതെയിരിക്കുമ്പോള്‍ കളിച്ച ഡിഗ്ഗറിന്റെ ഓര്‍മ്മ വരുന്നോ ഈ പൊളിഞ്ഞ തൊണ്ടിയുടെ തൊണ്ട് കാണുമ്പോള്‍?

[പോസ്റ്റ് ഞാന്‍ കണ്ടിട്ടില്ലാത്ത ഒരു മരം പരിചയപ്പെടുത്തിയ ആഷയ്ക്കു സമര്‍പ്പിച്ചു]

15 Comments:

Blogger ജയരാജന്‍ said...

അതു ശരി, ഇവിടെ ഇങ്ങനെ ഒരു പോസ്റ്റ് കിടപ്പുണ്ടായിരുന്നോ? അപ്പോ ഇതാണല്ലേ തൊണ്ടിപ്പഴം? ഹും കൊള്ളാം :) ഇത് തിന്നാന്‍ പറ്റുമോ ദേവേട്ടാ?

Friday, June 27, 2008  
Blogger കെ said...

ഉടലൊതുങ്ങിയോള്‍ മദ്ധ്യം ചുരുങ്ങിയോള്‍ ചൊടികള്‍ തൊണ്ടിപ്പഴം പോള്‍ വിളങ്ങുവോള്‍
അരിയകൊച്ചരിപ്പല്ലും ഭയന്നമാന്‍ മിഴികളും നി‌മ്നനാഭിയുമുള്ളവള്‍..


പരിഭാഷിച്ചത് തിരുനെല്ലൂര്‍ കരുണാകരന്‍..

ചൊടികള്‍ കോവല്‍ പഴം പോല്‍ ചുവന്ന പെണ്‍
കൊടികള്‍ തന്‍ മടിക്കുത്തൂര്‍ന്ന പൂന്തുകില്‍
പ്രണയ ചാപലമേലും കരങ്ങളാല്‍
കണവര്‍ നീക്കവേ ലജ്ജാ വിമൂഢര്‍
എന്നുമുണ്ടല്ലോ ഒരു ഭാഗം....
കോവല്‍ പഴത്തിന്റെ പടം കൂടിയൊന്നു കണ്ടിരുന്നെങ്കില്‍..................wjbdy

Sunday, June 29, 2008  
Blogger ജയരാജന്‍ said...

കോവല്‍പ്പഴമെന്നാല്‍ കോവയ്ക്കയല്ലേ മാരീചാ? ഇനി അല്ലെന്നുണ്ടോ, ആവോ?

Sunday, June 29, 2008  
Blogger കെ said...

ആ....... ആര്ക്കറിയാം

Sunday, June 29, 2008  
Blogger ആഷ | Asha said...

ഇങ്ങനെയൊരു സമര്‍പ്പണം ഇവിടെ കിടന്നത് ഞാനറിഞ്ഞില്ലല്ലോ.ഒത്തിരി സന്തോഷം. തൊണ്ടിപ്പഴം എന്ന് കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടിട്ടില്ലായിരുന്നു.

Monday, June 30, 2008  
Blogger Jayasree Lakshmy Kumar said...

കണ്ടിട്ടുണ്ട്. പക്ഷെ ഇതാണ് തൊണ്ടിപ്പഴം എന്നു മനസ്സിലാക്കിയത് ഇപ്പോൾ

Thursday, April 16, 2009  
Blogger Mr. X said...

Thank you for the informative post!

Wednesday, November 25, 2009  
Blogger വയ്സ്രേലി said...

:))) കണ്ടിട്ടുമുണ്ട് തിന്നിട്ടുമുണ്ടു, പക്ഷെ "തൊണ്ടി പാകമാകുന്നതോടെ പൊട്ടിത്തുറന്ന് വീഴുന്നു." എന്നതു പുതിയ അറിവാണു.

Saturday, June 04, 2011  
Blogger Unknown said...

thondi koottan maram onnum akilla. kaya thaniye veezhunnathu ella pazhangaludeyum prathyekathayanu. ithum potti therikkilla. cheenju vezhathe ulloo.
ithil kanichirikkunnathu thondiyum akan idayilla.

Saturday, July 05, 2014  
Blogger ആവനാഴി said...

ഇത് തൊണ്ടിപ്പഴമല്ല

Saturday, July 05, 2014  
Blogger നവാസ്വാദകൻ said...

ഇത് തൊണ്ടിപ്പഴമല്ല എന്നാണ് അഭിപ്രായം, ഇനി നാട്ടിൽ പോകുമ്പോൾ ഫോട്ടോ പോസ്റ്റാം, മുകളിൽ കാണിച്ചിരിയ്ക്കുന്നത് കാളംതട്ട (കാവളം) ആണ്.ഇതിന്റെ കുരു വറുത്തു തിന്നാറുണ്ട് ... (ബാല്യ സ്മരണകൾ)

Thursday, February 21, 2019  
Anonymous Anonymous said...

Ithine njangalde nattil Amendra kaya enna paraya. Vettil ee maram undayirunnu. Englishil ithine Tropical Chestnut enna paraya.

Saturday, June 08, 2019  
Anonymous Anonymous said...

തൊണ്ടി ( Sanskrit.. ബിംബി ) is a medium size tree

Other Malayalam Names
കാവളം, പൊട്ടക്കാവളം

Botanical name Sterculia guttata

This should not be confused with Sterculia foetida, which is very tall( 30 to 40 metres tall )

Sterculia foetida branches are in whorls ..petioles have a stinking nasty odour .Hence the name foetida

Fruits of both are similar

But the latter have bigger & more reddish fruits

Dr Krishna Prasad
xx1010@gmail.com

Monday, January 22, 2024  
Anonymous Anonymous said...

There is a mismatch of the photo & of description. There are 3 trees of the same species
1.. Sterculia urens
2..Sterculia guttata
3..Sterculia foetida

1.. മുൻപറഞ്ഞ 3 പേരിൽ എറ്റവും ചെറിയ മരം
ഇതാണ് ശരിക്കും തൊണ്ടി

2...Sterculia guttata
ആനതൊണ്ടി, കാവളം, പീനാറി എന്നോക്കെ പറയും
പൂക്കൾക്ക് ദുർഗന്ധം ഉണ്ട്

3... നാറ്റത്തൊണ്ടി
3 പേരിൽ പൊക്കം കൂടിയ ആൾ
Branches അടുക്കി വച്ചത് പോലെയാണ് ഈ മരം
അതായതു് കൃത്യമായ ഇടവേളകളിൽ 3 branches വീതം
( Whorled branches എന്നു പറയും.)
ഇവയുടെ ഇളഞ്ഞെട്ടുകൾക്ക് ആണ് നാറ്റം, പൂവിന് അല്ല

താങ്കളുടെ വിവരണം ഈ മരത്തെ കുറിച്ച്. എന്നാല്
ഫോട്ടോ ഇട്ടിരിക്കുന്നത് ( 1 ) ആണ്

അതായതു് ചെറിയ തൊണ്ടി

Dr Krishna Prasad
Cell...8547 631 691
E mail xx1010@gmail.com

Monday, February 19, 2024  
Anonymous Anonymous said...

Ithinte seed is tasty like a cashew nut. My mother call it as amendran kaaya

Thursday, February 22, 2024  

Post a Comment

<< Home