Tuesday, July 11, 2006

ബിയാവക്‌ രാക്ഷസാ*



ഒന്നു ക്ലിക്കി വലിയ ഫോട്ടോ കാണൂ ഇല്ലെങ്കില്‍ ഇവനെ ശരിക്കറിയാന്‍ കഴിയില്ല. ഇവന്‍ കൊമോഡോ ഡ്രാഗണ്‍ varanus komodoensis.

ഈ പിശാചാണെന്നു കരുതിയാണ്‌ ഏവൂരാന്‍ ഉടുമ്പിനെ കണ്ടു വിരണ്ടത്‌. ഇന്നു ഭൂമുഖത്തുള്ളവരില്‍ ഏറ്റവും വലിയ പല്ലിയാണ്‌ കൊമോഡോ വ്യാളി. ഇന്തോനേഷ്യയിലെ കൊമൊഡോയിലും പരിസരത്തുള്ള മറ്റ്‌ ആള്‍താമസമില്ലാത്ത ദ്വീപുകളിലും മാത്രം കാണപ്പെടുന്ന ഇവയില്‍ മൂന്നേകാല്‍ മീറ്റര്‍ വരെ നീടലും നൂറ്ററുപത്താറു കിലോ വരെ തൂക്കവുമുള്ള ഒന്നാണു കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വലുതെന്ന് സയന്റിഫിക്‌ അമേരിക്കന്‍ മാഗസിന്‍ പറയുന്നു.

ഏഴുമാസം കാത്തു വച്ചാണു ഡ്രാഗത്തി കുഞ്ഞിനെ വിരിക്കുന്നതെന്നും ഡ്രാഗര്‍ ഒരു നായയുടെ വേഗത്തിലോടുമെന്നും മനുഷ്യനെ തരത്തിനു കിട്ടിയാല്‍ അപ്പോള്‍ തട്ടുമെന്നും വിക്കി തരുന്ന വിവരം

പഴകി അളിഞ്ഞ മാംസം തിന്നുന്നതും കോന്ത്രമ്പല്ലിന്റെ ഇടയില്‍ മാംസം ഇരുന്നു ചീയുന്നതും ഇവറ്റയുടെ വായിലെ സെപ്റ്റിക്ക്‌ ബാക്റ്റീരിയ കൃഷിക്ക്‌ കാരണമാകുന്നെന്ന് ദില്‍ബാസുരന്റെ റിപ്പോര്‍ട്ട്‌. (പോലീസുകാരന്റെ തൊപ്പിയെ തോല്‍പ്പിക്കാന്‍ പോന്ന ഈ മുടിഞ്ഞവന്റെ ഒടുക്കത്തെ വായ്‌ നാറ്റം ആയിരിക്കും ഡ്രാഗണ്‍ ബ്രീത്ത്‌ എന്നു പറയുന്നത്‌)

സീയാറ്റില്‍ സൂവില്‍ മൂപ്പര്‍ സൂപ്പെര്‍സ്റ്റാര്‍ ആണെന്ന് അവിടത്തെ പ്രതിനിധി സന്തോഷ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

[ഇത്‌ വായനക്കാരാല്‍ നിര്‍മ്മിതമായ ഒരു പോസ്റ്റ്‌. ചിത്രമൊഴികെ
എല്ലാത്തിനു ക്രെഡിറ്റ്‌ മുകളിലത്തെ പോസ്റ്റില്‍ കമന്റ്‌ ഇട്ടവര്‍ക്കും, വിക്കിക്കും സയന്‍സ്‌ മാഗിനും. *biawak rakshasa is the indonesian name for komodo dragon, literally meaning demon lizard]

9 Comments:

Blogger Kalesh Kumar said...

ദേവേട്ടാ, കലക്കി!
സൈന്റിഫിക്ക് അമരയ്ക്കന്‍ മാസിക വായിക്കുമോ? എങ്കില്‍ എന്നെ അറിയിക്ക്. ഞാന്‍ കുറച്ച് ലക്കങ്ങള്‍ മെയില്‍ ചെയ്ത് തരാം

Tuesday, July 11, 2006  
Blogger കുറുമാന്‍ said...

ദേവഗുരോ
ഇതുപോലത്തെ ഒരെണ്ണം കിട്ടിയാല്‍ പൂരപറമ്പില് എക്സിബിഷന്‍ തുടങ്ങിയാല്‍ ഈ പണിയൊക്കെ വിട്ട് നാട്ടില്‍ സെറ്റില്‍ ചെയ്യാമായിരുന്നു.

Tuesday, July 11, 2006  
Blogger Shiju said...

കലേഷ്‌ | kalesh said...
സൈന്റിഫിക്ക് അമരയ്ക്കന്‍ മാസിക വായിക്കുമോ? എങ്കില്‍ എന്നെ അറിയിക്ക്. ഞാന്‍ കുറച്ച് ലക്കങ്ങള്‍ മെയില്‍ ചെയ്ത് തരാം


അടിയനും താല്‍പര്യം ഉണ്ടേ. ഇമെയിലില്‍ അയക്കാന്‍ പറ്റുന്നതാണെങ്കില്‍ നമ്മളെയും ഒന്നു പരിഗണിച്ചോണേ.

Tuesday, July 11, 2006  
Blogger Visala Manaskan said...

ഗുരു ദേവ രേ,
വീട്ടില്‍ വളര്‍ത്താന്‍ പറ്റിയ ഇനമാണ് ല്ലേ?
അടിപൊളി.

ഇതുകൊണ്ട് ആരെങ്കിലും രസായനം ഉണ്ടാക്കിയതായി കേട്ടിട്ടുണ്ടോ?

Tuesday, July 11, 2006  
Blogger പട്ടേരി l Patteri said...

Devetta, Ee Animal planet ippozha njan kandathu , Ithu pole veroru anilam plantet ente vere oru friend nte adukkal undu...de onnu nokkiye,
http://360.yahoo.com/profile-lzZWq08.drLj.EZom24Eblo-?cq=1


Pakshe malyalathil athum Devaragathiloode vaayikkunnathinte sugam onnu vere thanne :)

Tuesday, July 11, 2006  
Blogger പട്ടേരി l Patteri said...

http://blog.360.yahoo.com/blog-lzZWq08.drLj.EZom24Eblo-?cq=1

This is better link

Tuesday, July 11, 2006  
Blogger ആനക്കൂടന്‍ said...

ലവനാളു കൊള്ളാലോ...

Tuesday, July 11, 2006  
Blogger ദേവന്‍ said...

കലേഷേ
സൈന്റിഫിക്‌ അമരക്കാ വായിക്കും . കിട്ടുമ്പോഴെല്ലാം വായിക്കും എനിക്കും ഷിജുവിനും വായിച്ചു കഴിഞ്ഞത്‌ അയച്ചു തരണേ.

കുറുമാനേ
ഈ കുന്തം ഇറച്ചിയേ തിന്നൂ. നാട്ടില്‍ ബീഫിനു വില നൂറും മട്ടണു ഇരുനൂറ്റമ്പതുമൊക്കെയാ. കോഴിയാണേല്‍ ദിവസവും ഇരു ഇരുപത്തഞ്ചെണ്ണം ചവിട്ടിക്കേറ്റുമെന്ന് വയ്ക്കാം- തീറ്റക്കു തന്നെ രണ്ടായിരം രൂപായായില്ലേ. അത്രേം പിരിഞ്ഞു കിട്ടുമോ ? എക്കണോമിക്കലി വയബിള്‍ ആണെങ്കില്‍ കുറുമാന്‍ & ദേവന്‍ സര്‍ക്കസ്സ്‌ തുടങ്ങാം.

വീട്ടില്‍ വളര്‍ത്താം വിശാലാ. അനങ്ങുന്ന എന്തു സാധനവും ഇവന്‍ ഓടിച്ചെന്നു കടിക്കും. ഇന്നാളില്‍ ആനിമല്‍ പ്ലാനറ്റ്‌ ഒരു ഉരുളന്‍ കല്ലു നിരങ്ങി പോകുന്നത്‌ കണ്ട്‌ ഇവന്‍ ഓടിച്ചെന്ന് കടിക്കുന്നത്‌ കാണിച്ച്‌. കോമ്പൌണ്ടില്‍ അഴിച്ചു വിട്ടാല്‍ മതി, ഇവന്‍ കല്യാണം വിളിക്കാന്‍ വന്ന മാധവിച്ചേച്ചിയെ അവര്‍ വന്ന മാരുതി അടക്കം കടിച്ചു പറിച്ചോളും.


രസായനം വയ്ക്കുകയാണേല്‍ തല വെട്ടി കളഞ്ഞിട്ടു വയ്ക്കണമായിരിക്കും, തൊള്ളയിലപ്പടി വിഷം അല്ലേ. ഓ വേണ്ടാ, സാല്‍മൊണെല്ലായോ മറ്റോ ഇനത്തിലെ ബാക്റ്റീരിയായാ വിഷം, അതു തിളക്കുമ്പോള്‍ ചത്തുപോകും. കോമഡി ഡ്രാഗണ്‍ തല സൂപ്പ്‌ വയ്ക്കാം. ഇന്തോനേഷ്യന്‍ പോലീസ്‌ വെടി വച്ചു കൊന്നില്ലെങ്കില്‍ (ഡ്രാഗേട്ടനു വീ ഐ പി സെക്യൂരിട്ടിയാ, ആകെ പത്തയ്യായിരം എണ്ണമേ ഉള്ളൂ.)


പട്ടേരി, 3360 ഡിഗ്രീ കറങ്ങാല്‍ ഇനി വീട്ടില്‍ പോയിട്ടേ പറ്റൂ.
ഓഫീസില്‍ അതു ബ്ലോക്ക്‌ ആണേ.

അല്ലാ പട്ടേരിയേ, വരമൊഴിയോ കീമാനോ ഇടക്കൊക്കെ ഒന്നു പരീക്ഷിക്കുന്ന കാര്യം ആലോചിക്കാന്‍ തുടങ്ങാന്‍ സമയമായെന്നു ചിന്തിക്കാന്‍ നേരമായെന്ന് തോന്നാന്‍ കാലമായെന്‍..

ലവന്‍ ആളു സര്‍ക്കസ്സുകാരനാ ആനക്കൂടാ. ഉമിനീരില്‍ അപ്പടി വിഷം കിറ്റന്നിട്ടും തട്ടിപ്പോകാത്ത പഹയന്‍.

Wednesday, July 12, 2006  
Blogger Unknown said...

ദേവേട്ടാ,
ഇങ്ങള് ആള് ഉസാറാണല്ലോ... ഞമ്മടെ കമന്റ് തട്ടിക്കൂട്ടി പോസ്റ്റാക്കി? പരിപാടി എന്തായാലും കലക്കനായിട്ടുണ്ട്.

Wednesday, July 12, 2006  

Post a Comment

<< Home