Monday, December 04, 2006

കടച്ചീട്ട്‌

കടത്തില്‍ കുരുങ്ങുന്നതില്‍ ഒരു നാട്ടുകാരും പിന്നോക്കമല്ല, മലയാളിയും തഥൈവ. നാട്ടിന്‍പുറത്ത്‌ ജീവിക്കുമ്പോള്‍ ഐ ആര്‍ ഡി പി ലോണില്‍ കുരുങ്ങും, പട്ടണത്തില്‍ കഴുത്തില്‍ സ്വയമിടുന്ന കുരുക്ക്‌ കണ്‍സ്യൂമര്‍ ലോണായി, നഗരത്തില്‍ ക്രെഡിറ്റ്‌ കാര്‍ഡും കൂടിയായി. ഗള്‍ഫ്‌ മലയാളികള്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ കടക്കെണിയില്‍ കുരുങ്ങുന്നതിനെക്കുറിച്ച്‌ എന്തെങ്കിലും എഴുതാന്‍ ഫോണില്‍ ഒരാള്‍ ആവശ്യപ്പെട്ടതിനാല്‍ പണത്തിന്റെ വഴിയെന്ന സീരീസില്‍ ഉദ്ദേശിച്ച പല അദ്ധ്യായങ്ങളും ചാടി കടന്ന് പ്ലാസ്റ്റിക്ക്‌ പണത്തില്‍ എത്തേണ്ടിവന്നതാണ്‌.

ഇന്നത്തെ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ കടച്ചീട്ട്‌- ഡൈനേര്‍സ്‌ ക്ലബ്‌ കാര്‍ഡ്‌ നിലവിലായിട്ട്‌ അന്‍പത്തഞ്ചു വര്‍ഷം കഴിയുന്നു. ബാങ്ക്‌ ഓഫ്‌ അമേരിക്ക വിസ കാര്‍ഡെന്ന മര്‍ച്ചന്റ്‌ ക്രെഡിറ്റ്‌ ബാങ്കിംഗ്‌ രീതിക്ക്‌ ലൈസന്‍സിംഗ്‌ ഏര്‍പ്പെടുത്തിയിട്ട്‌ മുപ്പതും. നാഗരിക മനുഷ്യന്റെ ജീവിത ശൈലിയെ മാറ്റാന്‍ ക്രെഡിറ്റ്‌ കാര്‍ഡിന്‌ ആയി.

ക്രെഡിറ്റ്‌ കാര്‍ഡ്‌ എങ്ങനെ പ്രവര്‍ത്തിക്കുന്നു?
1. പോയിന്റ്‌ ഓഫ്‌ സെയില്‍ മെഷീന്‍ വഴി:
കടച്ചീട്ട്‌ വഴി കച്ചവടം നടത്താന്‍ താല്‍പ്പര്യമുള്ള കച്ചവടക്കാര്‍ അത്തരം ക്രയങ്ങള്‍ സ്വീകരിക്കാനുള്ള ഒരു ടെര്‍മിനല്‍ - പോയിന്റ്‌ ഓഫ്‌ സെയില്‍ മെഷീന്‍, എതെങ്കിലും മര്‍ച്ചന്റ്‌ ബാങ്കറില്‍ നിന്നും വാങ്ങി വയ്ക്കുന്നു. (ടെലെഫോണ്‍ വഴിയും വയര്‍ലസ്സ്‌ വഴിയും കച്ചവ്വടക്കാരന്റെ കാര്‍ഡ്‌ മെഷീനെ ബാങ്കിന്റെ നെറ്റ്‌ വര്‍ക്കുമായി ബന്ധിപ്പിക്കാം) .

ഉപഭോക്താവ്‌ തന്റെ ക്രെഡിറ്റ്‌ കാര്‍ഡ്‌( മിക്കവാറും മൂന്നേ അരയ്ക്കാലിഞ്ച്‌ നീളവും രണ്ടേ അരയ്ക്കാല്‍ ഇഞ്ച്‌ വീതിയുമുള്ള കാന്തിക റേന്തയും ചിലപ്പോള്‍ സെക്യൂരിറ്റി ചിപ്പും ഘടിപ്പിച്ച പ്ലാസ്റ്റിക്ക്‌ ചീട്ട്‌) കച്ചവടക്കാരനു നല്‍കുമ്പോള്‍ അയാള്‍ അത്‌ യന്ത്രതിന്റെ നിശ്ചിത ചാലില്‍ ഉരച്ച്‌ കിട്ടേണ്ട പണവും ചേര്‍ക്കുന്നു. ഇലക്ര്ട്രോണിക്ക്‌ സന്ദേശം വഴി കാര്‍ഡ്‌ മെഷീനിന്‌ മര്‍ച്ചന്റ്‌ ബാങ്കറിലൂടെ ക്രെഡിറ്റ്‌ കാര്‍ഡ്‌ നെറ്റ്വര്‍ക്കില്‍ കയറി ഈ കാര്‍ഡ്‌ നിലവില്‍ ഉണ്ടോ എന്നും അതിന്റെ ഉടമക്ക്‌ ഇത്രയും കട പരിധി കാര്‍ഡ്‌ കൊടുത്ത ബാങ്ക്‌ അനുവദിച്ചിട്ടുണ്ടോ എന്നും ചെക്ക്‌ ചെയ്യാനാവും. ശേഷം മെഷീന്‍ ഈ പണമിടപാടിനെ ഒരു ഇലക്ട്രോണിക്ക്‌ ട്രാന്‍സാക്ഷന്‍ ആയി രേഖപ്പെടുത്തുന്നു. ഈ ഈടപാടില്‍ ഒരു ചെറിയ ശതമാനം (മിക്കാവാറും 1.5%) മര്‍ച്ചന്റ്‌ ബാങ്കിന്‌ കച്ചവടക്കാരനില്‍ നിന്നും കമ്മീഷന്‍ ആയി ലഭിക്കും.

ഈ ഇടപാടിന്‌ ഒരു രശീതി പ്രിന്റ്‌ ചെയ്ത്‌ ശീട്ടുടമയുടെ ഒപ്പിട്ടു വാങ്ങുക പതിവാണ്‌. ഭാവിയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാതെ ഇത്‌ സൂക്ഷിക്കുന്നു. എന്നാല്‍ ഈ ഒപ്പില്ലെങ്കിലും ഈ ഇടപാടിന്‌ ഒരു വത്യാസവും വരുന്നില്ല.

2. ഇന്റര്‍നെറ്റ്‌, ദീര്‍ഘദൂര വിക്രയങ്ങള്‍
ശീട്ട്‌ മെഷീനില്‍ ഉരക്കുന്നതിനു പകരം ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്‌ കാര്‍ഡിന്റെ നമ്പര്‍ കൊടുത്ത്‌ മുകളില്‍ പറഞ്ഞ ട്രാന്‍സാക്ഷന്‍ നടത്താനാവും. ഷോപ്പിംഗ്‌ കാര്‍ട്ട്‌ എന്ന് പൊതുവില്‍ അറിയുന്ന എലക്ട്രോണിക്ക്‌ വാണിജ്യ സംവിധാനത്തിന്റെ ഭാഗമായാണ്‌ സാധാരണ ക്രെഡിറ്റ്‌ കാര്‍ഡ്‌ പ്രോസസ്സിംഗ്‌ ഓണ്‍ലൈന്‍ ചെയ്യാറ്‌.

മര്‍ച്ചന്റ്‌ ബാങ്ക്‌ കാര്‍ഡ്‌ ഉടമയുടെ ബാങ്കിനെ ഈ വിക്രയങ്ങള്‍ കൈമാറി പണം കൈപറ്റുന്നു. ബാങ്ക്‌ അത്‌ ഉടമയുടെ അക്കൌണ്ടില്‍ കൂട്ടിച്ചേര്‍ത്ത്‌ കടമായി കണക്കു കൊള്ളിക്കുകയും ഒന്നിച്ചോ തവണയായോ ഈടാക്കുകയും ചെയ്യുന്നു.

കടച്ചീട്ടിന്റെ ഗുണങ്ങള്‍
സാധന സേവനങ്ങള്‍ വാങ്ങുന്നത്‌ രൊക്കം പണം കൈവശമില്ലാത്തത്‌ തടസ്സപ്പെടുത്തില്ല.

ബാങ്കുകളുടെ ബില്ലിംഗ്‌ സൈക്കിള്‍ (മിക്കപ്പോഴും 56 ദിവസം വരെ) കാലത്ത്‌ പറ്റു തുക പലിശയില്ലാത ഹ്വസ്വ കാല കടം ആകുന്നു.

ഇന്റര്‍നെറ്റില്‍ നിന്നും മറ്റും സാധനങ്ങള്‍ വാങ്ങാനും ഹോട്ടലുകളും മറ്റും ബുക്ക്‌ ചെയ്യാനും ക്രെഡിറ്റ്‌ കാര്‍ഡുകളാലെ സാധിക്കുന്നു.

രാജ്യാന്തര യാത്രികര്‍ പല നാട്ടിലെ പണം കൊണ്ടു നടക്കേണ്ടത്‌ ഒഴിവായി കിട്ടുന്നു.

കടച്ചീട്ടിന്റെ അപകടങ്ങള്‍
നിങ്ങളില്‍ ഒരു കമ്പത്സീവ്‌ ഷോപ്പര്‍-കണ്ട കടച്ചാണിയെല്ലാം വേണമെന്ന് തോന്നുന്ന ഉപഭോക്താവ്‌- ഒളിഞ്ഞിരിപ്പുണ്ടെങ്കില്‍ ക്ഷണം മൂക്കറ്റം കടത്തില്‍ മുക്കാന്‍ ക്രെഡിറ്റ്‌ കാര്‍ഡിനാവും.

പലപ്പോഴും പണം അധികമുള്ള കാലത്തു വാങ്ങാം എന്നു മുന്നോട്ടു തള്ളുന്ന കാര്യങ്ങള്‍ പണമുണ്ടാവും മുന്നേ വാങ്ങിപ്പോകാന്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ കാരണക്കാരനാവുന്നു.

താങ്ങാവുന്നതിലും വലിയൊരു ജീവിത രീതി നയിക്കാന്‍ ചിലര്‍ക്ക്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌
കാരണമാവുന്നു (കുറച്ചു കാലത്തേക്കേ ഇതു പറ്റൂ എന്ന് പ്രത്യേകിച്ച്‌ പറയേണ്ടതില്ലല്ലോ)

ഗള്‍ഫു മലയാളിക്ക്‌ പണം കുത്തിയൊലിച്ചു പോകുന്ന നാട്ടില്‍പ്പോക്ക്‌, ബന്ധുക്കളുടെ കല്യാണം മുതലായ അവസരങ്ങളില്‍ ഈ ശീട്ട്‌ എരിതീയില്‍ സ്നേഹപൂര്‍വ്വം പെട്രോള്‍ ഒഴിച്ചു തരുന്നു.

മുടങ്ങുന്ന തവണകള്‍ക്കുള്ള പിഴ, ഒളിച്ചുവച്ച ചാര്‍ജ്ജുകള്‍, ബാക്കിക്കടത്തില്‍ കൊള്ളപ്പലിശ എന്നിങ്ങനെ പല രീതിയില്‍ ബാങ്ക്‌ നിങ്ങളെ പിഴിയാനുള്ള സാദ്ധ്യത.

കാര്‍ഡിനെ എങ്ങനെ മെരുക്കാം?
1. ആദ്യമായി, ആവശ്യമുള്ള ലിമിറ്റ്‌ മാത്രമുള്ള ഒന്നോ പരമാവധി രണ്ടോ കാര്‍ഡ്‌ മതി. ആവശ്യമെന്നാല്‍ ഒരുമാസത്തെ സാധാരണ ജീവിതച്ചിലവും പിന്നെ വല്ലപ്പോഴും ഒരിക്കല്‍ വരുന്ന കണ്‍സ്യൂമര്‍ സാധനങ്ങളുടെയോ വിനോദയാത്രയുടെയോ ചിലവ്‌ താല്‍ക്കാലികമായി താങ്ങാനുള്ള ഒരു തുകയും വരവു വയ്ക്കാന്‍ മാത്രം പോന്ന പണം. ഒരു മാസത്തെ വരവു ചിലവ്‌ കണക്ക്‌ കുറിച്ചു വച്ചാല്‍ ഈ തുകയെ കൃത്യമായിത്തന്നെ ബാക്കി ഭേദഗതികള്‍ വരുത്തി നിശ്ചയിക്കാന്‍ ആവും.

2. മുകളിലെ ലിമിറ്റ്‌ മറ്റ്‌ ആശ്രിത ചീട്ടുകള്‍ - ഭാര്യക്കോ മക്കള്‍ക്കോ മാതാപിതാക്കള്‍ക്കോ എടുത്തു കൊടുത്ത കാര്‍ഡ്‌ ഉള്‍പ്പടെ കൂട്ടി വേണം കണക്കാക്കാന്‍.

3. ഗണ്യമായ ചിലവുള്ള കണ്‍സ്യൂമര്‍ ഡ്യൂറബിളുകളെ ബാങ്ക്‌ ലോണ്‍ വഴി വാങ്ങുന്നതാന്‌ ആദായകരം. പലിശക്കെണിയെക്കുറിച്ച്‌ താഴെ കുറിച്ചിരിക്കുന്നത്‌ വായിക്കുക. മാത്രമല്ല, ഇത്തരം ഇടപാടുകളില്‍ കടകള്‍ മിക്കപ്പോഴും മര്‍ച്ചന്റിന്റെ കമ്മീഷനും കൂടി വിലയില്‍ കൂട്ടിച്ചേര്‍ത്ത്‌ ഈടാക്കും. ഉദാഹരണം ദുബായിലെ സ്വര്‍ണ്ണ വ്യാപാരികള്‍ ഏതാണ്ട്‌ മൊത്തത്തില്‍ ഈ പാസ്സ്‌ ഓണ്‍ രീതി അവലംബിക്കുന്നു .

4. സുഖഭോഗകേന്ദ്രങ്ങളില്‍- ബാറുകള്‍, മുജ്‌റാ കേന്ദ്രങ്ങള്‍ (ദില്‍ബന്‍ കേള്‍ക്കുന്നുണ്ടോ) തുടങ്ങിയ സ്ഥലങ്ങളില്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ കൊടുക്കുന്നവര്‍ക്ക്‌ താമസമില്ലാതെ നൈലോണ്‍ റോപ്പ്‌ വാങ്ങാം.

5. കാര്‍ഡില്‍ ബാക്കി വയ്ക്കുന്ന തുകക്ക്‌ മാസാമാസം 2 ശതമാനം മുതല്‍ മേല്‍പ്പോട്ട്‌ കൂട്ടുപലിശ ഈടാക്കും നിങ്ങളുടെ ബാങ്ക്‌ അതായത്‌ വര്‍ഷത്തില്‍ 27 ശതമാനത്തോളം. ബ്ലേഡ്‌ പലിശയ്ക്കടുത്തുവരുന്ന ഈ ചാര്‍ജ്ജിനു കാര്‍ഡന്റെ നട്ടെല്ലൊടിക്കാനാവും. കാര്‍ഡില്‍ പണം ബാക്കിയാവുന്തോറും നമ്മള്‍ കൂടുതല്‍ കടത്തില്‍ മുങ്ങിക്ക്കൊണ്ടേയിരിക്കുന്നു. നിങ്ങളുടെ ബാങ്കിന്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഇനത്തിലെ ആദായം ഈ പലിശ, സര്‍വീസ്‌ ചാര്‍ജ്ജുകള്‍ തവണ മുടക്കല്‍ പിഴ എന്നിവ ആയതിനാല്‍ ചില ബാങ്കുകളെങ്കിലും പരമാവധി നിങ്ങളെ കടക്കെണിയില്‍ പെടുത്താന്‍ ശ്രമിക്കും, ക്ലീന്‍ കാര്‍ഡില്‍ കാര്യമായി ഒന്നും ബാങ്കിനു തടയില്ല.

6. സുരക്ഷിതമായ സ്ഥലങ്ങളില്‍ മാത്രം ക്രെഡിറ്റ്‌ കാര്‍ഡ്‌ കൊടുക്കുക. ചില രാജ്യങ്ങളില്‍ കടകളിലെ ജീവനക്കാര്‍ കാര്‍ഡ്‌ വിവരം പുറത്തുള്ള അജ്ഞാതര്‍ക്ക്‌ കൈമാറി ഉടമസ്ഥര്‍ക്ക്‌ സ്ഥിരം ചതിവു പറ്റാറുണ്ട്‌ പലപ്പോഴും നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക്‌, മയക്കുമരുന്ന്, ആയുധങ്ങള്‍ തുടങ്ങിയവ വാങ്ങാന്‍ വരെ നിങ്ങളുടെ കാര്‍ഡ്‌ ഉപയോഗിക്കപ്പെട്ട്‌ ധനനഷ്ടത്തെക്കാള്‍ വലിയ അപകടങ്ങളില്‍കൂടി ചെന്നു പെട്ടേക്കാം.

7. ഇന്റര്‍നെറ്റില്‍ കാര്‍ഡ്‌ കൊടുക്കുമ്പോള്‍ ആരാണ്‌ മര്‍ച്ചന്റ്‌ കോ-ഓര്‍ഡിനേറ്റര്‍ (ഉദാ- വേരിസൈന്‍ മുതലായ കൊള്ളാവുന്നവര്‍ ആണോ) എന്തുമാത്രം സെക്വര്‍ ആണ്‌ നമ്പര്‍ പുറത്തു കൊടുക്കുന്നത്‌ എന്നൊക്കെ ഉറപ്പുവരുത്തുക. മാത്രമല്ല ഇന്റര്‍നെറ്റ്‌ ഉപയോഗത്തിന്‌ മാത്രമായി ചെറിയ വളരെ ചെറിയ പരിധിയുള്ള, ഓരോ ട്രാന്‍സാക്ഷനും പരമാവധി വച്ച, നെറ്റ്‌ യൂസ്‌ ഇന്‍ഷ്വറന്‍സുമുള്ള ഒരു കാര്‍ഡ്‌ വയ്ക്കുന്നത്‌ ബുദ്ധിയായിരിക്കും.

അപായ സൂചനകള്‍
1. മിനിമം തിരിച്ചടവ്‌ മാത്രമായി കാര്‍ഡ്‌ ഏറെക്കാലം നിലനിന്നാലോ
2. ഒരു ക്രെഡിറ്റ്‌ കാര്‍ഡില്‍ നിന്നും പണം വലിച്ച്‌ മറ്റൊന്നിന്റെ തവണ അടയ്ക്കേണ്ടി വന്നാലോ
3. തവണകള്‍ പണമില്ലാത്തതിനാല്‍ മുടങ്ങാന്‍ തുടങ്ങിയാലോ
4. ഓരോ കാര്‍ഡ്‌ നിറയുന്നതിനാല്‍ അടുത്തതിലേക്ക്‌ പോകേണ്ടി വന്നാലോ
നിങ്ങള്‍ ഉറപ്പായും കടക്കെണിയില്‍ പെടാന്‍ പോകുന്നു.
ഈ അവസ്ഥയില്‍ നല്ല പോം വഴി കാര്‍ഡ്‌ ബാലന്‍സിനെ ഒരു ടേം ലോണ്‍ ആക്കി മാറ്റിയ ശേഷന്‍ കാര്‍ഡ്‌ ക്യാന്‍സല്‍ ചെയ്യുകയാണ്‌. തല്‍ക്കാലം കാര്‍ഡ്‌ കൊണ്ടുനടക്കാന്‍ നിങ്ങള്‍ക്ക്‌ ത്രാണിയില്ല.

ചുരുക്കം
വരവിനു മുന്നേ ചെലവു ചെയ്യാനുള്ള സംവിധാനമാണ്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌. അതുപയോഗിക്കും മുന്നേ സമീപ ഭാവിയിലെ വരവ്‌ എണ്ണി തിട്ടപ്പെടുത്തി വയ്ക്കുക. മര്‍ഫിച്ചന്റെ തത്വം ഓര്‍മ്മയുണ്ടല്ലോ?
"When your outgo exceeds your income, your upkeep will be a downfall"

വാല്‍ക്കഷണം:
നാട്ടില്‍ പോയ വഴി ഒരു സുഹൃത്തിന്റെ അനിയനെ കണ്ടു. അവന്‍ ഇപ്പോള്‍ ഇന്റര്‍നെറ്റ്‌ കഫേ നടത്തുന്നു. കച്ചവറ്റം എങ്ങനെ ഉണ്ടെന്നു തിരക്കി
"കുറേ ഡെഡിക്കേറ്റഡ്‌ യൂസര്‍മാര്‍ ഉണ്ട്‌. നമ്മടെ രായണ്ണന്‍ ആണ്‌ മെയിന്‍ കസ്റ്റമര്‍" അവന്‍ പറഞ്ഞു.
"ആര്‌ തൊട്ടി രായനോ? അവന്‍ ഇന്റര്‍നെറ്റില്‍ എന്തു ചെയ്യുന്നു? പടം കാണുകയാണോ?"
"അല്ലല്ല. രായണ്ണന്‌ ഇപ്പോള്‍ വണ്ടിയുടെയും ക്രെഡിറ്റ്‌ കാര്‍ഡിന്റേയും ഡിഫാള്‍ട്ടികളെ പിടിക്കുന്ന പണിയാ. എന്നും രാവിലേ വന്ന് ബാങ്ക്‌ പോര്‍ട്ടലുകളില്‍ ലോഗ്‌ ചെയ്യും എന്നിട്ട്‌ ഇടിക്കാനുള്ള ആളുകളുടെ ലിസ്റ്റ്‌ എടുത്തു പോകും. വൈകുന്നേരം വീണ്ടും വന്ന് ഫീഡ്‌ ബാക്ക്‌ മെയില്‍ അയക്കും-
party1 - done, party 2 - pending, party 3 trying ..
[ക്രെഡിറ്റ്‌ കാര്‍ഡിലെ പണം കൊടുക്കാന്‍ ഉള്ളവരെ ആഗോള തലത്തില്‍ അരിച്ച്‌ കണ്ടുപിടിക്കാന്‍ അവര്‍ക്ക്‌ സംവിധാനങ്ങളുണ്ട്‌]

57 Comments:

Blogger സു | Su said...

ഇപ്പോള്‍ ആള്‍ക്കാരുടെ വില നിശ്ചയിക്കുന്നത് എത്ര ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെന്ന് നോക്കിയാണ്. കടവും. ;)

ലേഖനം നന്നായി.

Monday, December 04, 2006  
Blogger RR said...

പതിവു പോലെ തന്നെ, informative and interesting. Thank you!

qw_er_ty

Monday, December 04, 2006  
Blogger ഇടിവാള്‍ said...

ദേവേട്ടാ, നല്ല ലേഖനം. എഴുതേണ്ട ആലു തന്നെ എഴുതിയപ്പോ, വയിച്ച ഒരു സുഖം കിട്ടി.

കാര്‍ഡുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു നീട്ടിയെഴുതിയതിലും നല്ലത്, അത്രേം സമയം, അപകടക്കെണിയില്‍ പെടാതെ സൂക്ഷിക്കാനുള്ള വഴികള്‍ ഒന്നു കൂടി വിശദീകരിക്കുന്നതായിരുന്നു... എനിവേ..

ബോമ്പേ-പൂന ട്രെയിനില്‍ തൊട്ടരികത്തു വന്നിരുന്ന ടൈ ധാരിയായ ആജാനുബാഹുവിനെ പരിചയപ്പെട്ട എന്റെ കസിന്‍, ജോലിയെക്കുറിച്ചന്വേഷിച്ചപ്പോള്‍, സിറ്റിബാങ്കിലാണു ജോലിയെന്നദ്ദേഹം പറഞ്ഞു.

കൂടുതല്‍ തിരക്കിയപ്പോളാ കാര്യം മനസ്സിലാവുന്നേ..
ഡെബ്റ്റ് കളക്റ്റര്‍.. നല്ല ഒന്നാം ക്ലാസ്സ് ഗുണ്ട ;)

++ ഈയിടക്ക് ദുബാഇല്‍, സിറ്റിബാങ്കു ക്രഡിറ്റ്കാര്‍ഡ് സെയിത്സ് എക്സിക്യൂട്ടീവുകളെ തട്ടി നടക്കാന്‍ മേല..
“സര്‍ വീ ഹാവ് അ പ്രീ അപ്രൂവ്ഡ് കാര്‍ഡ് ഫോര്‍ യൂ എന്നു ദിവസം ഒരുത്തനെങ്കിലും മൊബൈലില്‍ വിളിച്ചു റക്കോഡ് ചെയ്തപോലെ പറയും.

സിറ്റിബാങ്കില്‍ നിന്നും ഉള്ള എസ്.എം.എസ് ഓഫറുകള്‍ വേറെ”

ഈയിടക്കൊരുത്തന്‍ വിളിച്ച കാര്യം ഇപ്പഴാ ഓര്‍മ്മ വന്നേ..

“ഹലോ” ഞാന്‍ ഫോണെടുത്തു

“ചേട്ടന്‍ മലയാളിയാണോ?” അപ്പുറത്തുനിന്നും നിഷ്കളങ്ക മലയാള ശബ്ദം.

“അതെ”

“ചേട്ടാ എന്റെ പേര് ++++, സിറ്റി ബാങ്കീന്നാ.. ഞാന്‍ പേഴ്സണലായിട്ടു കുറച്ചു കാര്യങ്ങള്‍ സംസാരിക്കട്ടേ ചേട്ടനോട്?”

“ഞാനല്പം തിരക്കിലാ, വേഗം പറയൂ”

“ചേട്ടന്‍ ഒരു ക്രഡിറ്റ് കാര്‍ഡെടുക്കുമോ?”

വേണ്ട സുഹൃത്തേ എന്നു ഞാന്‍ പറഞ്ഞതോടെ പുള്ളീ പുതിയൊരു നമ്പറിട്ടു.

“ചേട്ടാ, ഞാന്‍ ഈയിടക്കാ ഇവിടെ ജോലിക്കു കയറീത്, ജൂലായില്‍ നാട്ടില്‍ പോകേണ്ടതാ. ഞാന്‍ ഒരു ചെറിയ പ്രേമത്തില്‍ പെട്ടിരിക്കയാണു. അവളെ കെട്ടിയില്ലെങ്കില്‍ ഞാന്‍‍ ജീവിച്ചിട്ടു കാര്യമില്ല!“


ഞാന്‍‍ ഞെട്ടി!! “അല്ല സുഹൃത്തേ, അതും ഈ കാര്‍ഡും തമ്മിലൊ എന്തു ബന്ധം?” ഞാന്‍‍ ചോദിച്ചു.


അല്ല, ഇങ്ങനോരോ, കസ്റ്റമേഴ്സിനെ കിട്ടിയാലേ ജോലി സ്ഥിരമാവൂ, പലതുള്ളി പെരുവെള്ളം എന്നല്ലേ, അതോണ്ട്, കാര്‍ഡെടുക്കണം.. പ്ലീസ്”


ചെറിയൊരു സഹതാപം തോന്നി എങ്കിലും, പുള്ളിക്കാരന്റെ ആ “സ്റ്റൈല്‍ ഓഫ് മാര്‍ക്കറ്റിങ്ങ്” ആശാസ്യകരമായി തോന്നിയില്ല എന്നതിനാല്‍ ഞാന്‍ മലയാളം വിട്ട് ഇംഗ്ലീഷില്‍ പറഞ്ഞു.. “ സോറി ഡിയര്‍.. ദാറ്റ്സ് നണ്‍ ഓഫ് മൈ ബിസിനെസ്സ്..”

ഓന്റെ പ്രേമത്തേക്കാള്‍, എന്റെ ഭാര്യം പിള്ളേരടേം ഭാവിയല്ലേ ഞാന്‍ നോക്കണ്ടേ? ;)

Monday, December 04, 2006  
Blogger അതുല്യ said...

ഗള്‍ഫു മലയാളിക്ക്‌ പണം കുത്തിയൊലിച്ചു പോകുന്ന നാട്ടില്‍പ്പോക്ക്‌, ബന്ധുക്കളുടെ കല്യാണം മുതലായ അവസരങ്ങളില്‍ ഈ ശീട്ട്‌ എരിതീയില്‍ സ്നേഹപൂര്‍വ്വം പെട്രോള്‍ ഒഴിച്ചു തരുന്നു............

ഹ ഹ്‌ ചിരിച്ചൂ ഞാന്‍..

ഡമാസില്‍ ഈയ്യിടെയായി പറയുന്നത്‌ കേട്ടു, എഛ്‌.എസ്‌.ബി.സി ക്രെഡിറ്റ്‌ കാര്‍ഡുണ്ടെങ്കില്‍ 6 ഇന്‍സ്റ്റാള്‍മെന്റായിട്ട്‌ സ്വര്‍ണ്ണത്തിന്റെ കാശു കൊടുത്താമതി. കൂടെ നിക്കണ കുഗ്രാമ മണ്ടശിരോമണി ഏഴാമിടം പറയും, ചേട്ടാ... ദേ.. പറയണത്‌ കേട്ടില്ലേ.. നമ്മടെ തമിഴന്‍ അലുമൂനിയ പാത്രക്കാരനെ പോലെയാ.. വാങ്ങീരന്നേ... ഇന്‍സ്റ്റാള്‍മന്റ്‌ അല്ലേ...

ഇന്‍സ്റ്റാള്‍മെന്റില്‍ കുടുങ്ങുന്നത്‌ മിക്കവാറും വീട്ടീല്‍ ഇരിയ്കുന്ന ഭാര്യമാരാണു. ലൈന്‍ മുറി പോലെത്തെ സെറ്റ്‌ അപ്പ്പിലോ വട്ടപറമ്പിലോ ഒക്കെ താമസിയ്കണവരാണേങ്കില്‍ പറയേം വേണ്ട. ഭര്‍ത്താവിനെ പോലും അവര്‍ ആ തമിഴ്‌ചാമിയുമായി കമ്പയര്‍ ചെയ്ത്‌ കളയും.

കാഷ്‌ ആന്റ്‌ കാരി.... അതാ നല്ലത്‌. കടയിലുള്ളത്‌ അവിടെ തന്നെ കാണുമല്ലോ.. ക്രെഡിറ്റ്‌ അടയ്കുന്ന കാലഘട്ടത്തിനുള്ളില്‍ പ്രളയം ഒന്നും വരില്ല്യാന്ന് ഉറപ്പോടെ ഇരിയ്കുക. കാശുള്ളപ്പോ വാങ്ങിയാ മതി.

ഇത്‌ പോലെ തന്നെയാണു, പ്രവാസി ലോണ്‍ എടുത്ത്‌, എടുത്താ പൊങ്ങാത്ത സ്വകയര്‍ ഫീറ്റുള്ള വീട്‌ കെട്ടുന്നതും. വീടല്ലെ, ഒരിയ്കല്ലല്ലേ കെട്ടൂ, ഭാര്യേടെ അനിയന്റെ വീട്‌ 2500 ഫീറ്റ്‌.. അതിനേക്കാളും വലുത്‌ എന്റെ... ലോണല്ലേ ബാങ്കീന്ന് ... പിന്നെ തിരിച്ച്‌ പോകുമ്പോ.. കാശില്ലാതെ ആവുമ്പോ, ബ്രേക്ക്‌ ഈവനിലോ അതിലും താഴെയോ അത്‌ കൈമാറ്റം...

---
ഡേവണ്‍ എഫക്റ്റ്‌ അങ്ങട്‌ മുഴുവനും അപ്ലൈ ആയീല്ല്യാ...ല്ലേ?

Monday, December 04, 2006  
Blogger ഇടിവാള്‍ said...

1998 മുതല്‍, 2003 വരേയുള്ളകാലഘട്ടങ്ങളില്‍, മിനിമം അഞ്ചു കാര്‍ഡും വഹിച്ച പേഴ്സുമായാണു ഞാനും നടന്നിരുന്നത്.

2001 ഇല്‍ ഷാര്‍ജയില്‍ നിന്നും പെണ്ണുകണ്ട് കല്യാണം തീരുമാനിച്ചു. കല്യാണത്തിനു 6 മാസംകൂടിയുള്ളതിനാല്‍, ഷാരജയില്‍ വച്ച് ചെറിയൊരു എങേജ്മെന്റ് നടത്തിയേക്കാം എന്നു തീരുമാനിച്ചു.

ചടങ്ങിന്റെ അന്നു ഭാര്യയുടെ മാതാപിതാക്കള്‍ക്കു ദക്ഷിണ കൊടിക്കാണ്‍ വെറ്റിലയില്‍ 51 ദിര്‍ഹം വെക്കാന്‍ അവിടെയുണ്ടായിരുന്ന ഒരു കാരണവര്‍ പറഞ്ഞു. ഇതും കേട്ടു നിന്ന എന്റെ ഒരു കൂട്ടുകാരന്‍ വക ഇന്‍സ്റ്റന്റ് കമന്റ്: “ആ വെറ്റിലയില്‍ വച്ചു കൊടടേ നിന്റെ ക്രഡിറ്റ് കാര്‍ഡ്”.

കൂട്ടുകാരന്‍ ഇവിടെ ബ്ലോഗില്‍ തന്നെ വീഞ്ഞു വാറ്റി ജീവിച്ചു പോരുന്ന ഒരുത്തനാണ്!

Monday, December 04, 2006  
Blogger മുസ്തഫ|musthapha said...

നല്ല ലേഖനം ദേവേട്ടാ...




ആദ്യമൊക്കെ ക്രെഡിറ്റ് കാര്‍ഡ് കൊടുത്ത് സാധനങ്ങള്‍ വാങ്ങി സ്ലിപ്പില്‍‍ തലയൊക്കെ ഒന്നുയര്‍ത്തി പിടിച്ചായിരുന്നു സൈന്‍ ചെയ്തിരുന്നത്. ഇപ്പോ ക്രെഡിറ്റ് കാര്‍ഡ് എടുക്കുമ്പോഴേ നോക്കും ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോന്ന്.

Monday, December 04, 2006  
Blogger മുസാഫിര്‍ said...

നല്ല ലേഖനം ദേവ്ജി,
പക്ഷെ നമ്മള്‍ ഇതു കണ്ടാല്‍ പഠിക്കുമോ , ഇല്ല കൊണ്ടാല്‍ ചിലപ്പോള്‍ പഠിക്കുമായിരിക്കും.

Monday, December 04, 2006  
Blogger Unknown said...

സുഖഭോഗകേന്ദ്രങ്ങളില്‍- ബാറുകള്‍, മുജ്‌റാ കേന്ദ്രങ്ങള്‍ (ദില്‍ബന്‍ കേള്‍ക്കുന്നുണ്ടോ) തുടങ്ങിയ സ്ഥലങ്ങളില്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ കൊടുക്കുന്നവര്‍ക്ക്‌ താമസമില്ലാതെ നൈലോണ്‍ റോപ്പ്‌ വാങ്ങാം.

ദേവേട്ടാ,
കേള്‍ക്കുന്നുണ്ട്. നൈലോണ്‍ റോപ്പിനൊക്കെ ഇപ്പൊ എന്താ വില? ഹൌ!

ഈ മുജറാ എന്ന് പറഞ്ഞ സെറ്റപ്പെന്താണെന്നറിയില്ല. അന്ന് രാത്രി 2 മണിയ്ക്ക് കാര്‍ പാര്‍ക്ക് ചെയ്ത് പറഞ്ഞതല്ലെന്ന് വിശ്വസിക്കട്ടെ.:-)

കീശേല്‍ കായിയുള്ളപ്പൊ പോറാട്ടാ-ബീഫ്രൈ അല്ലത്തപ്പൊ കട്ടഞ്ചായ-ബണ്‍. അല്ലാതെ ക്രെഡിറ്റ് ബിരിയാണി പരിപാടി എനിയ്ക്കില്ല ദേവേട്ടാ. :-)

ഓടോ: സൂപര്‍ പോസ്റ്റ്! ഇനിയും വരട്ടെ ഈ സീരിസിലുള്ളവ.

Monday, December 04, 2006  
Blogger Mubarak Merchant said...

ലേഖനഹ നന്നായഹ.
എനിക്കു ക്രെഡിറ്റ് കാറ്ഡ് വേണ്ടഹ.

Monday, December 04, 2006  
Blogger ഡാലി said...

"ക്രെഡിറ്റ്‌ കാര്‍ഡിലെ പണം കൊടുക്കാന്‍ ഉള്ളവരെ ആഗോള തലത്തില്‍ അരിച്ച്‌ കണ്ടുപിടിക്കാന്‍ അവര്‍ക്ക്‌ സംവിധാനങ്ങളുണ്ട്‌"

സത്യം തന്നെ?
ഇതെന്റെ നെഞ്ചത്ത് കൊണ്ടു ഗുരോ. മാക്സിമം ക്രെഡിറ്റ് എടുത്തീട്ട് ഇവിടന്ന് മുങ്ങാം എന്ന് കരുതി നിക്കല്ലായിരുന്നൊ. ഇന്നീപ്പോ ഈ കാര്‍ഡ് ക്യാന്‍സല്‍ ചെയ്തേക്കാം, തല്‍ക്കാലം ഒരു ടേം ലോണ്‍ മതി ;)

ഫസ്റ്റ് ക്ലാസ് പോസ്റ്റ്.

Monday, December 04, 2006  
Anonymous Anonymous said...

ഡാലികുട്ടിയേ,
പേടിക്കണ്ട. ക്രെഡിറ്റ് കാര്‍ഡ് വെച്ച് മുങ്ങാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ ഗ്ലോബല്‍ ആയിട്ടുള്ള കാര്‍ഡ്ഡുകള്‍ എടുക്കാണ്ടിരുന്നാല്‍ മതി. സിറ്റിബാങ്ക്, അമേരിക്കന്‍ എക്സ്പ്രെസ്സ് ഒക്കെ.
അവിടെയുള്ള ബാങ്കുകള്‍ തരുന്ന ക്രെഡിറ്റ് കാര്‍ഡ് അവര്‍ക്ക് ഗ്ലോബല്‍ പ്രെസെന്‍സ് ഇല്ലെങ്കില്‍ ഒന്നുമേ പേടിക്കണ്ട. :).
പണ്ട് അമേരിക്കയില്‍ DCU വരുന്ന സോഫ്റ്റ്വേര്‍ കാര്‍ക്ക് മൊത്തം ക്രെഡിറ്റ് കാര്‍ഡ് കൊടുക്കുമായിരുന്നു,അധികം ചെക്കിങ്ങ് ഒന്നുമില്ല്ലാണ്ട്. ആശാന്മാര്‍ എത്രെ പേര്‍, മൊത്തം മാക്സ് ഔട്ട് ചെയ്തിട്ട് നാട്ടിലോട്ട് മുങ്ങി. അതോണ്ട് ഒരു ഗുണം ഉണ്ടായി. ഇന്ത്യാക്കാര്‍ എന്ന് കേക്കുമ്പൊ അവരു പത്തു വട്ടം ആലോചിക്കാന്‍ തുടങ്ങി. നമ്മളൊക്കെ ചെയ്യുന്ന ക്രെഡിറ്റ് കാര്‍ഡ്ഡ് തട്ടിപ്പൊക്കെ വളരെ ചെറുതാണ്. സായിപ്പ് ചെയ്യുന്ന തട്ടിപ്പ് വെച്ച് നോക്കുമ്പൊ, അയ്യേ! നമ്മള്‍ എത്ര മണ്ടന്മാര്‍ എന്ന് മൂക്കത്ത് വിരല്‍ വെച്ചു പോവും.:)

സിസ്റ്റത്തിനെ നല്ലോണം ഉപയോഗിക്കാന്‍ അറിയില്ലെങ്കില്‍ മാസാമസം വരുന്ന ബില്ല് മൊത്തം മര്യാദക്ക് പേ ചെയ്യുന്നതാണ് ബുദ്ധി. അല്ലെങ്കില്‍ സിസ്റ്റത്തെ യൂസ് ചെയ്യാനുള്ള സൂത്രങ്ങള്‍ അറിയണം. ;)

ദേവേട്ടനു അറിയൊ, ഇവിടെ നമ്മള്‍ മേജര്‍ പര്‍ച്ചേസ് ആയ വീട്, കാര്‍ ഒക്കെ മേടിക്കണമെങ്കില്‍ നമ്മള്‍ക്ക് നല്ല ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടാവണം. എന്ന് വെച്ചാല്‍ ക്രെഡിറ്റ് കാര്‍ഡ് മിനിമം മൂന്നെണ്ണം ഉണ്ടായിരിക്കണം. അത് നല്ലോണം ഉപയോഗിച്ച് അതില്‍ നല്ല ക്രെഡിറ്റ് ഹിസ്റ്ററിയും ഉണ്ടാവണം. എന്നു വെച്ചാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചില്ലെങ്കില്‍ നമ്മള്‍ക്ക് നല്ല ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടാവില്ലന്നര്‍ത്ഥം. എന്തൊരു വമ്പന്‍ തട്ടിപ്പാണെന്ന് നോക്കിക്കെ. ഒരു ഇരുതല വാളല്ലേ?
ഇന്ത്യാക്കാര്‍ പലരും, നാട്ടിലെ പോലെ ക്രെഡിറ്റ് കാര്‍ഡ് ഒന്നു പോലും എടുക്കാണ്ട് കാശ് കൂട്ടി വെക്കും ബാങ്കില്‍. വീട് മേടിക്കാന്‍ ചെല്ലുമ്പൊ നോ വീട്, സോറി. താങ്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡില്ല. ക്രെഡിറ്റ് ഹിസ്റ്ററിയുമില്ല. നമ്മള്‍ക്ക് എത്ര നല്ല ശമ്പളമുണ്ടെങ്കിലും ശരി.

Monday, December 04, 2006  
Blogger കരീം മാഷ്‌ said...

ഇതു വളരെ നന്നായി ദേവരാഗം മാഷെ!
ഇതിന്റെ ദോഷങ്ങളെക്കുറിച്ചും പറയാന്‍ ആളുണ്ടല്ലോ. നന്നായി.
ക്രെഡിറ്റു-ഡബിറ്റു കാര്‍ഡുകളുടെ നന്മയും പ്രയോജനങ്ങളും മധുരവാണിയില്‍ കേട്ടു പെട്ടു പോയ പലരില്‍ ഒരാളാണു ഞാന്‍. കോമേഴ്‌സിന്റെ കൂടെ എക്കണോമിക്‌സും പഠിച്ചതിനാല്‍ എനിക്കു എന്നെ നിയന്ത്രിക്കാന്‍ സാധിച്ചു. എന്നാല്‍ എനിക്കു നിയന്ത്രിക്കാന്‍ സാധിക്കാത്ത എന്റെ തലപ്പത്തുള്ളവര്‍ തത്ത്വദീക്ഷയില്ലാതെ ഉപയോഗിച്ച കാര്‍ഡുകളുടെ പേരില്‍ ആവോളം അപമാനിതനായവനാണ്‌ ഞാന്‍.
ബോസ്സിനൊരു കാര്‍ഡു ഓപണ്‍ ചെയ്യാന്‍ വളരെ വിനീതമായും,മാന്യമായും അക്കൗണ്ടന്റിനോടു സംസാരിച്ച അവര്‍ കാര്‍ഡുടമയുടെ സാമ്പത്തിക പതനക്കാലത്ത്‌ നേരിട്ടു പറയാതെ അതേ അക്കൗണ്ടന്റിനോടു സംസാരിച്ച ഡിപ്ലോമാറ്റിക്‌ തെറികള്‍ കേട്ടതിനു ശേഷം ഞാന്‍ അറിയാതെ പോലും എന്റെ കാര്‍ഡ്‌ പേര്‍സില്‍ നിന്നു പുറത്തെടുത്തിട്ടില്ല.

Monday, December 04, 2006  
Blogger കാളിയമ്പി said...

കടച്ചീട്ടിനെപ്പറ്റിയുള്ള ലേഖനം നന്നായി ദേവേട്ടാ..
ഇന്നിപ്പോ ഞാനും സുഹൃത്തും കൂടെ ഇതിനെപ്പറ്റിയൊരു തീരുമാനത്തിലെത്തിയതേ ഉണ്ടായിരുന്നുള്ളൂ..അതുകഴിഞ്ഞു നോക്കിയപ്പോ ദേവേട്ടന്റെ പോസ്റ്റ്:)
കാര്യമെന്താന്നു വച്ചാ..ഒരിയ്ക്കല്‍ ഞാന്‍ ക്രെഡിറ്റില്‍ നിന്ന് കുറെ പൈസ പൈസയായിത്തന്നെ വലിച്ചിരുന്നു..
കാരണം വീട്ടിലേയ്ക്ക് കുറച്ച് കാശയയ്ക്കണം.ശനിയാഴ്ച ബാങ്ക് പൂട്ടി..ഡെബിറ്റ്കാര്‍ട് വച്ച് എ റ്റി എം ല്‍ നിന്ന് എടുക്കാവുന്നതിന് പരിധിയുണ്ട്.അപ്പോ അക്കൌണ്ടില്‍ നിന്ന് എ റ്റി എംവഴി പരമാവധി വലിച്ച് ബാക്കി വേണ്ടത് കടച്ചീട്ട് വഴിയും വലിച്ചു.

അക്കൌണ്ടില്‍ കാശ് കിടപ്പുണ്ടേ. എന്നാലും പിന്നെ അക്കൌണ്ടില്‍ നിന്ന് ക്രെഡിറ്റിലേയ്ക്ക് മാറ്റാന്‍ മടിച്ചു..കാരണം ഒന്നുമില്ല.ആറ് മാസം ക്രെഡിറ്റിന് പലിശയില്ല എന്നായിരുന്നു എച് എസ് ബീ സീ യുടെ ഓഫറ്..
ഇപ്പോ സ്റ്റേറ്റ്മെന്റ് വന്നപ്പോ നല്ല തമാശ..പലിശയില്ല അഡ്മിന്‍ ചാര്‍ജെന്നു പറഞ്ഞ് പലിശയേക്കാള്‍ കൂടിയ തുക ഇട്ടിരിയ്ക്കുന്നു..

എന്തായാലും പണ്ടേ ഈ ക്രെഡിറ്റിനോട് ഒരു പേടിയാരുന്നു..നാളെത്തന്നെ മുഴുവന്‍ അടച്ച് ക്രെഡിറ്റ് കാര്‍ഡ് പെട്ടിയില്‍ പൂട്ടിവച്ച് ഡെബിറ്റ് കാര്‍ഡുപയോഗിച്ചാല്‍ മതി എന്നു ഞങ്ങള്‍ രണ്ടു പേരും ഈങ്കുലാബ് വിളിച്ച് തീരുമാനിച്ചിട്ട് നോക്കുമ്പോ ദേവേട്ടന്റെ പോസ്റ്റ്..

തീരുമാനത്തിനൊരു ബലവുമായി.:)
ഒത്തിരി നന്ദി

Monday, December 04, 2006  
Blogger ഡാലി said...

ഇഞ്ചി പറഞ്ഞപ്പോഴാ ഓര്‍ത്തത് ഒരു കാര്യം.
ഞങ്ങളിവിടെ അധികവും കാശ് കൊടുത്ത് സാധനം വാങ്ങുക എന്ന സിസ്റ്റം ആണ് ഉപയോഗിച്ചിരുന്നത്. കുറച്ച് നാള് കഴിഞ്ഞപ്പോള്‍ ബാങ്ക്‍കാര്‍ പറയാണ് നിങ്ങള്‍ക്ക് ഒരു വര്‍ഷം 75 പേയ്മെന്റ് എങ്കിലും ക്രെഡിറ്റ് കാര്‍ഡ് വച്ചില്ലെങ്കില്‍ അവര്‍ അതിന്‍ വേറെന്തൊ സര്‍ചാര്‍ജ്ജ് ഈടക്കുമെന്ന്. എങ്ങിനെ വന്നാലും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിപ്പിച്ചേ തീരൂന്നുവച്ചാ എന്താ പറയാ!

Monday, December 04, 2006  
Blogger വിഷ്ണു പ്രസാദ് said...

നല്ല പോസ്റ്റ്.എനിക്ക് വലിയ താത്പര്യമുള്ള വിഷയമല്ലെങ്കിലും മുഴുവന്‍ വായിച്ചു.വിജ്ഞാനപ്രദം.

Monday, December 04, 2006  
Anonymous Anonymous said...

ഡാലിയേ,
ഞാന്‍ പറഞ്ഞ സാധനത്തിന്റെ പേര്‍ കണ്ടുപിടിച്ചോണ്ട് വരാണ്ട് എന്നോട് മിണ്ടണ്ടാ
:-{} (കവിളു വീര്‍പ്പിച്ചു കാണിക്കണ സ്മൈലിയാ)

Monday, December 04, 2006  
Blogger Adithyan said...

ദേവേട്ടാ അമറന്‍ പോസ്റ്റ് :)

കഴിഞ്ഞ നാല്‍ വര്‍ഷംസ് ആയി എനിക്കും ഉണ്ട് ഒരു മൂന്നാല്‍ കാര്‍ഡ്. ഓരോ മാസവും അത്യാവശ്യം നല്ല തുക ബില്ലും ആകാറുണ്ട്. എല്ലാ മാസവും മുഴുവന്‍ തുക അടയ്ക്കുക എന്നൊരു നിര്‍ബന്ധമുള്ളതു കൊണ്ട് ഇതു വരെ ഒരു കാര്‍ഡ് കമ്പനിയ്ക്കും അഞ്ചു പൈസ പോലും കൊടുത്തിട്ടില്ല.

നോക്കീം കണ്ടും ഉപയോഗിച്ചാല്‍ ഇതുകൊണ്ട് കുഴപ്പമില്ല എന്നാണെന്റെ അഭിപ്രായം.

Monday, December 04, 2006  
Blogger ഡാലി said...

This comment has been removed by a blog administrator.

Monday, December 04, 2006  
Anonymous Anonymous said...

ഒകെ.ഒകെ..എന്നാ കൂട്ടാ :-)

Monday, December 04, 2006  
Blogger Siju | സിജു said...

ക്രെഡിറ്റ് കാര്‍ഡിനെ പറ്റി ഒന്നുമറിയാതെയാണതുപയോഗിക്കാന്‍ തുടങ്ങിയത്. ഉപയോഗിച്ചു ഉപയോഗിച്ചു ഇപ്പോള്‍ എക്സ്പേര്‍ട്ടായി.
പക്ഷേ, ഇപ്പോഴും ഉപയോഗത്തിനൊരു കുറവുമില്ല
നല്ല സമഗ്രവും വിഞ്ജാനപ്രദവുമായ ലേഖനം
qw_er_ty

Monday, December 04, 2006  
Blogger വേണു venu said...

വിജ്ഞാനപ്രദമായ പോസ്റ്റു്.

Monday, December 04, 2006  
Blogger ബിന്ദു said...

വളരെ നല്ല ലേഖനം. ഇവിടേയും ഇഞ്ചിപറഞ്ഞതുപോലെ തന്നെ, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടാക്കിയേ മതിയാവൂ. പിന്നെ ഉപയോഗിക്കാന്‍ അറിഞ്ഞാല്‍ മതി, അവനവന്റെ പൈസ തന്നെയാണ് പോവുന്നത് എന്ന ബോധ്യമുണ്ടെങ്കില്‍ ഇതൊന്നും അനാവശ്യമായി ചിലവാക്കാന്‍ തോന്നില്ല. കൊക്കിലൊതുങ്ങുന്നതെ കൊത്താവൂ എന്നു സാരം.:)കറക്ട് സമയത്തു തന്നെ അടച്ചും പോവുക.(എന്നാല്‍ പിന്നെ കാര്‍ഡ് എന്തിനാ അല്ലെ?;) )

Monday, December 04, 2006  
Blogger myexperimentsandme said...

ദേവേട്ടാ, സൂപ്പര്‍.

ഇഞ്ചിയേ, ക്രെഡിറ്റ് ഹിസ്റ്ററിയ്ക്ക് ക്രെഡിറ്റ് കാര്‍ഡ് തന്നെ വേണമെന്നില്ലല്ലോ. ഫോണ്‍ ബില്ല്, കറന്റ് ബില്ല്, ആ ബില്ല്, ഈ ബില്ല് ഇവയൊക്കെ ക്രെഡിറ്റ് ഹിസ്റ്ററി തരില്ലേ?

ക്രെഡിറ്റ് കാര്‍ഡില്ലെങ്കില്‍ ക്രെഡിറ്റ് ഹിസ്റ്ററിയില്ല, ക്രെഡിറ്റ് ഹിസ്റ്ററിയില്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡും തരൂല്ല.

Secured ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടാക്കാം.

Monday, December 04, 2006  
Anonymous Anonymous said...

ഇല്ലാ വക്കാരിജി. വീടു മേടിക്കണമെങ്കില്‍ മിനിമം മൂന്ന് ക്രെഡിറ്റ് കാര്‍ഡും അതില്‍ ഉപയോഗിച്ചു ക്രെഡിറ്റ് ഹിസ്റ്ററിയും മസ്റ്റ്. നല്ല ക്രെഡിറ്റ് വേണം. ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്ത കൊണ്ട് തന്നെ വീട് ഒരു കൊല്ലത്തിനു ശേഷം ക്രെഡിറ്റ് കാര്‍ഡ് ഒക്കെ എടുത ശേഷം മേടിക്കേണ്ട വന്ന ഒരുപാടു പേരെ അറിയാം. നല്ല ഇന്റ്രസ്റ്റ് റേറ്റ് ഡിപ്പന്‍സ് ഓണ്‍ നല്ല ക്രെഡിറ്റ് ഹിസ്റ്ററി. ഇതാണ് എനിക്കറിയാവുന്നത്. ഈയടുത്ത് വരെ. ഇനി പണ്ട് അങ്ങിനെയാണൊ എന്ന് അറിയില്ല. വക്കാരിജി ഇവിടെ വീടു മേടിച്ചപ്പൊ ഇത്രേം ഒന്നും വേണ്ടായിരുന്നൊ?

Monday, December 04, 2006  
Blogger myexperimentsandme said...

എനിക്ക് പാരമ്പര്യമായി കിട്ടിയതല്ലായിരുന്നോ ഇഞ്ചിയേ അവിടുത്തെ വീട്. അതിപ്പോള്‍ വാടകയ്ക്ക് കൊടുത്തിരിക്കുവാ. ജോര്‍ജ്ജ് ബുഷ് എന്നൊരാളും ഭാര്യേം പിള്ളേരുമാ ഇപ്പോള്‍ അവിടെ താമസം. ഒരു കൊല്ലം കഴിയുമ്പോള്‍ ഒഴിപ്പിക്കണം.

(ദേവേട്ടാ‍, അടിപൊളി പോസ്റ്റില്‍ ഫാമിലി ഹിസ്റ്ററി പറഞ്ഞ് പൊങ്ങച്ചം കാണിച്ചതിന് മാപ്പ്)

Monday, December 04, 2006  
Blogger myexperimentsandme said...

ക്രെഡിറ്റ് കാര്‍ഡ് ഇല്ലാതിരുന്നവര്‍ക്ക് ഒരുകൊല്ലം കൊണ്ട് മൂന്ന് ക്രെഡിറ്റ് കാര്‍ഡ് കിട്ടിയോ...അത് കിട്ടാനുള്ള ചരിത്രം അവര്‍ എങ്ങിനെയെഴുതി?

Monday, December 04, 2006  
Anonymous Anonymous said...

ഫോര്‍ എക്സാമ്പിള്‍: അവരു ഇവിടെ കുറച്ചു കാലം ആയിട്ടു ഉണ്ടായിരുന്നുവെന്നു വിചാരിക്കാ. അവര്‍ക്ക് ബാങ്ക് അക്കൌണ്ടും ഒക്കെ ഉണ്ട്. ഫോണ്‍ ഉണ്ട്, എലക്റ്റ്രിസിറ്റ് ഉണ്ട്. അതുകൊണ്ട് ആദ്യം 500$ മറ്റോ വരുമ്പൊ ക്രെഡിറ്റ് കാര്‍ഡ് തരൂലെ credit union നിന്നോ മറ്റൊ? അങ്ങിനെ കൊടുക്കും. എന്നിട്ട് പിന്നെ മൂന്ന് മാസത്തിന്റെയുള്ളില്‍ ബാക്കി ക്രെഡിറ്റ് കാര്‍ഡുകളും. പിന്നെ എന്തു സാധനവും ഈ ക്രെഡിറ്റ് കാര്‍ഡുകളില്‍ മേടിച്ചു മേടിച്ച് അവര്‍ ഹിസ്റ്ററി ഉണ്ടാക്കും ഒരു കൊല്ലത്തില്‍. നമ്മളും ചൈനീസും ഇങ്ങിനെയണെന്നാണ് കേള്‍വി. ഏതെങ്കിലും ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റുകാരോട് സംസാരിച്ചാല്‍ അവരാദ്യം ചോദിക്കുന്നത്, വീടൊക്കെ നോക്കി തരാം, ക്രെഡിറ്റ് കാര്‍ഡുണ്ടോയെന്നാണ്. പ്രത്യേകിച്ച് ഇച്ചിരെ പ്രായമൊക്കെ ആയിട്ട് വരുന്നവര്‍ ക്രെഡിറ്റ് കാര്‍ഡ് ഒരിക്കലും എടുക്കൂല്ലാത്രെ. ഇവരുടെ ഒക്കെ കയ്യില്‍ ബാങ്കില്‍ 100-ഉം മറ്റും ഉണ്ട്. പക്ഷെ കാര്‍ഡ് കാണില്ലാ.

Monday, December 04, 2006  
Anonymous Anonymous said...

ചുമ്മാതല്ല വക്കാരിജിക്കെന്തിന് ക്രെഡിറ്റ് ഹിസ്റ്ററി? ആ വീട് മേടിക്കണമെങ്കില്‍ ജനങ്ങളും ക്രെഡിറ്റ് ഹിസ്റ്ററി മതിയല്ലോ?
അപ്പന്‍ ബുഷ് പണ്ട് രണ്ടാമത്തെ എലക്ഷന്റെ സമയത്ത്, ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുവാണെന്ന് കാണിക്കാന്‍, വാള്‍-മാ‍ര്‍ട്ടിലോ അങ്ങിനെ ഏതൊ സൂപ്പര്‍മാര്‍ക്കെറ്റിലോ പോയിട്ട് ബാര്‍കോഡ് കണ്ട് അന്തം വിട്ടില്ലെ( അയാള് ആദ്യായിട്ടത്രെ സൂപ്പര്‍ മാര്‍ക്കറ്റില് പോണെ),അത് ഓര്‍മ്മ വന്നു വക്കാരിജീന്റെ കമന്റ് കണ്ടപ്പൊ:)

Monday, December 04, 2006  
Blogger myexperimentsandme said...

പുടികിട്ടി, ഇഞ്ചീ.

അപ്പമ്പുഷിനെപ്പറ്റി അങ്ങിനെയും കേട്ടോ. പാവമ്പുഷ് :)

ഇവരുടെ ഓരോ നീക്കങ്ങളും ഭയങ്കര പ്ലാനിന്റെയും പദ്ധതിയുടെയും ഭാഗമല്ലേ. അണ്ണന്മാരെ വിമാനത്താവളത്തിലും മറ്റും കൈവീശിക്കാണിക്കാന്‍ ആള്‍ക്കാരെ എങ്ങിനെയാ തിരഞ്ഞെടുക്കുന്നതെന്നും മറ്റും നാറ്റിയോണല്‍ ജിയോഗ്രാഫിക്ക് ചാനല്‍ ഒരിക്കല്‍ കാണിച്ചിരുന്നു. ഓടി അടുത്ത് ചെന്ന് ഹായ് പറയണമെങ്കില്‍ വീശുന്നവരുടെ ക്രെഡിറ്റ് ഹിസ്റ്ററി മൊത്തം അറിയേണ്ടേ. അന്തം വിടുമ്പോള്‍ വായ എത്ര മീറ്റര്‍ തുറക്കണമെന്ന് വരെ ഇവരെ ചിലപ്പോള്‍ പഠിപ്പിക്കും :)

(ദേവേട്ടാ...ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് എത്ര എളുപ്പമാണ് സംഗതി ബുഷില്‍ കൊണ്ടുപോയെത്തിച്ചതെന്ന് നോക്കിക്കേ. ഈ പാപത്തിനൊക്കെ ആര് തരും മാപ്പ്)

Monday, December 04, 2006  
Blogger evuraan said...

നല്ല ലേഖനം, ദേവാ.

കമ്പ്യൂടടറുകളും ടെലിഫോണ്‍ ലൈനും നിശ്ചലമായാല്‍, പ്ലാസ്റ്റിക്‍ കാര്‍ഡിനു പുല്ലിനു വിലയാവും. അല്പം കാശ് വീട്ടിലെവിടെയെങ്കിലും അത്യാവശത്തിനു സൂക്ഷിച്ചു വെയ്ക്കുന്നത് നന്നാവും. (പ്രത്യേകിച്ചും ഇഞ്ചിയെപ്പോലേ, വട കഴിക്കുന്ന ലാഘവത്തോടെ ചുഴലിക്കൊടുങ്കാറ്റിനെ നേരിടുന്നവര്‍..)

മറ്റൊരു ദോഷം, ഒറ്റ് സ്വീപ്പിനു ഹാക്കര്‍മാര്‍ കൊണ്ടു പോകുന്നതു കുറെയേറെ കാര്‍ഡ് മെംബര്‍മാരുടെ വിവരങ്ങളാണു.

കാലമെത്ര കഴിഞ്ഞാലും കറന്‍സിയുടെ പ്രഭാവം മാറിപ്പോകില്ലെന്ന് തന്നെ പറയാം..!

qw_er_ty


DCU-നു ഇവിടുണ്ടായിരുന്ന പേരു പോലും ദേശീ ക്രെഡിറ്റ് യൂണിയന്‍ എന്നായിരുന്നു, ഒരു കാലത്ത്..!:)

Monday, December 04, 2006  
Anonymous Anonymous said...

കൊറേ നേരമായി കാര്‍ന്നോമ്മാരു ഇവിടെ ക്രെഡിറ്റു വര്‍ത്താനം.. ഹും... ‘നിയ്ക്കും പറയണം ഒരു ക്രെഡിറ്റു വര്‍ത്താനം...

ജോലിയൊക്കെയായി ആദ്യത്തെ ക്രെഡിറ്റു കാര്‍ഡു കിട്ടിക്കഴിഞ്ഞപ്പോള്‍ ഒത്തിരിക്കാലമായുള്ള ഒരു മോഹം പൂവണിയിയ്ക്കാന്‍ ഒരു തോന്നല്‍.. കയ്യില്‍ പൈസായൊന്നുമില്ലെങ്കിലും, കാര്‍ഡുണ്ടല്ലോ - അതു വച്ച് ഒരു ബൈക്ക് വാങ്ങിയാലോ..? പതുക്കെ ഓരോ മാസവും ശമ്പളം കിട്ടുമ്പോള്‍ അടച്ചു തീര്‍ക്കാം...!! കിടിലം ഐഡിയാ... പക്ഷേ ഇതു വരെ ആരും ഇങ്ങനെ ചെയ്തു കേട്ടിട്ടില്ല.. അതിനെന്താ, നമ്മളായിട്ടു ഒരു പുതിയ അധ്യായം കുറിയ്ക്കുകയാണെന്നു കരുതിയാല്‍ പോരേ..?

എന്തായാലും, ചിന്തയൊക്കെക്കഴിഞ്ഞ് ബൈക്കു വാങ്ങാനായി ഷര്‍ട്ടും പാന്റും ഒക്കെ വലിച്ചു കേറ്റി ഇറങ്ങാറായപ്പോഴ് സഹമുറിയന്‍ ആന്റപ്പന്റെ ചോദ്യം “ങും, എങ്ങോട്ടാ, ചുള്ളനായിട്ട്”
“ഓ.. ഒരു നല്ലകാര്യത്തിനാടാ.. പുറകീന്നു വിളിയ്ക്കാതെ”
“എന്തുവാ നല്ല കാര്യം?”
“ഒരു ബൈക്ക് വാങ്ങാന്‍ പോവാ”
“അതിനു നിനക്കെവിടുന്നാ അത്രേം കാശ്? ലോണെടുത്തോ?”
“ഏയ്.. ലോണെടുക്കാനൊക്കെ തൊല്ലയല്ലേ... നമ്മുക്ക് ക്രെഡിറ്റ് കാര്‍ഡുണ്ടല്ലോ”
ആന്റപ്പന്‍ ഒന്നു ഞെട്ടിയപോലെ തോന്നി... പിന്നെ തുടര്‍ന്നു...
“അതു ശരി... ഒന്നു നിന്നേ... നിനക്കു അതിന്റെ പലിശേടെ റേറ്റ് ഒക്കെ അറിയാമല്ലോ അല്ലേ..? ”
“പലിശയോ..?”
“ആ കാര്‍ഡിന്റെ കൂടെ വന്ന പേപ്പറൊക്കെ വായിച്ചാരുന്നോ”
“ഓ... എന്തോന്നു പേപ്പറ്.. അതൊക്കെ വെറും ജാടയ്ക്കല്ലേ... സത്യം പറഞ്ഞാല്‍ വായിയ്ക്കാന്‍ മടിയായിരുന്ന കൊണ്ട് ഞാന്‍ നോക്കിയൊന്നുമില്ല”
“തന്നേ... ഇറങ്ങുന്നതിനു മുന്‍പ് ഒന്നു നോക്കിയേച്ച് ഇറങ്ങാമോ?”

എന്തിനേറെ പറയുന്നു... അടുത്ത പത്തുമിനുട്ടുകള്‍ക്കുള്ളില്‍ ഇട്ട ഷര്‍ട്ടും പാന്റും ഒക്കെ ഭംഗ്ഗിയായി ഹാങ്ങറില്‍ തിരിച്ചു തൂക്കിയിട്ടിട്ട് ഞാന്‍ അവരുടെ കൂടെ റമ്മി കളിയ്ക്കാനിരുന്നു !!!

Monday, December 04, 2006  
Blogger പാപ്പാന്‍‌/mahout said...

വക്കാരീ, കടം വാങ്ങുകയും തിരിച്ചടയ്ക്കുകയും ചെയ്താലേ ക്രെഡിറ്റ് ഹിസ്റ്ററിയുണ്ടാവൂ. വാടകയും കറണ്ടുകാശും വായ്പയായിക്കൂട്ടാത്തതിനാല്‍ അവകൊണ്ടു ‘കടചരിത്രം‘ ഉണ്ടാകുകേല. കടച്ചീട്ടുതന്നെവേണമെന്നില്ല ഇതിന്. ബാങ്കില്‍ അയ്യായിരം ഉലുവയും, പൂജ്യം ചരിത്രവുമായി നിന്ന എനിക്കു ബാങ്കുമാനേജര്‍ ഒരു പതിനായിരം ലോണായിത്തരികയും ആ കാശ് അതുപോലെതന്നെ ഞാന്‍ മൂന്നുമാസംകൊണ്ട് തിരികെക്കൊടുക്കയും ചെയ്തപ്പോഴാണ് എനിക്കിവിടെ ആദ്യത്തെ ചീട്ടു തരമായത്. (അതേ ചരിത്രം വേറൊരു മൂന്നുമാസം കൊണ്ടു ഞാന്‍ കീറച്ചാക്കാക്കിയ കഥ മറ്റൊരു ദിവസം എഴുതാം). ആദ്യത്തേതുകിട്ടിക്കഴിഞ്ഞാല്‍‌പ്പിന്നെ വച്ചടി വച്ചടി കയറ്റമാണ്. എല്ലാവനു ചീട്ടുമായി വിളിയോടു വിളി.

Monday, December 04, 2006  
Anonymous Anonymous said...

ഹാ‍ാ‍ാ‍ായ്! പാപ്പാന്‍ ജി! ക്യാ സമാചാര്‍ ഹെ?

Monday, December 04, 2006  
Blogger അമല്‍ | Amal (വാവക്കാടന്‍) said...

ദേവേട്ടാ,

employee form പൂരിപ്പിച്ചപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് വാങ്ങാന്‍ പറഞ്ഞു, HR-ലെ മഹാന്‍..ഫ്രീയാണെന്നും പറഞ്ഞു..
ഞാന്‍ വാങ്ങുമോ?
രണ്ടു മാസം കഴിഞ്ഞപ്പോ കൊറിയര്‍ ആപ്പീസില്‍ നിന്നും ഫോണ്‍..എനിക്ക് ക്രെഡിറ്റ് കാര്‍ഡ് വന്നിട്ടുണ്ടെന്ന്!!
അങ്ങനെ “സാധനം” വാങ്ങിച്ചു പോട്ടത്തു വച്ചിരിക്കുന്നു..

എന്നെയൊക്കെ നന്നാക്കിയേ അടങ്ങൂ, ഈ സിറ്റി ബാങ്ക്!!

Monday, December 04, 2006  
Blogger അമല്‍ | Amal (വാവക്കാടന്‍) said...

നല്ല പോസ്റ്റ്!!
അതു പറയാന്‍ മറന്നു...

Monday, December 04, 2006  
Blogger സുല്‍ |Sul said...

രണ്ട് മൂന്നു തവണ കടച്ചീട്ടെടുക്കാനുള്ള അപേക്ഷ പൂരിപ്പിച്ച് വച്ചു, പിന്നെ വേണ്ടെന്നു വച്ചു. ഇന്റെര്‍നെറ്റിലൂടെയുള്ള ക്രയ വിക്രയത്തിന് വളരെ ഉപകാരപ്രധമാണ്. എന്നിട്ടും ഞാന്‍ എടുത്തില്ല. കടക്കെണി പേടിച്ചു തന്നെ.
എന്റെ ഒരു കസിന്റെ കയ്യില്‍ ഞാന്‍ 15 ക്രെഡിറ്റ് കാര്‍ഡുകള്‍ ഒപ്പം കണ്ടിട്ടുണ്ട്. മൂപ്പരുടെ ശമ്പളം മുഴുവന്‍ മിനിമം പേയ്മെന്റിനെ കാണു:)

ഇനിയെങ്കിലും ഒരെണ്ണം എടുക്കണം.

-സുല്‍

Monday, December 04, 2006  
Blogger Visala Manaskan said...

വിജ്ഞാനപ്രദം. നന്ദി.

Monday, December 04, 2006  
Blogger തറവാടി said...

ഒമ്പത്‌ വര്‍ഷം മുമ്പ്‌ ക്രെഡിറ്റ് കാര്‍ഡ് ഒരു സ്റ്റാറ്റസ് സിമ്ബല്‍ ആയിരുന്നു. അന്ന്‌ ഇതു കിട്ടണമെങ്കില്‍ ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് വേണം , എന്നാലും കിട്ടണമെന്ന്‌ ഒരു നിര്‍ബന്ധവുമില്ല , അന്നൊക്കെ ചെറിയശംബളത്തിന്‌ അപേക്ഷിക്കാന്‍ പോലും പറ്റില്ലായിരുന്നു.

ആ കാലത്ത്‌ ഇത്‌ കിട്ടാന്‍ വേണ്ടി സിറ്റി ബാങ്കില്‍ ആറുമാസത്തെ ബാങ്ക്‌ സ്റ്റേറ്റ്മെന്റുമായി കുറെ നടന്നിട്ടുണ്ട് ഞാന്‍ , അന്ന്‌ " സാലറി" ട്രാന്സ്ഫര്‍ ആ ബാങ്കിലേക്ക് വേണമത്രെ ഇത്‌ കിട്ടാന്‍. എന്നെ വേണ്ടാത്ത ബാങ്കിന്‌ എനിക്കും വേണ്ട എന്ന്‌ തീരുമാനിച്ചു അന്ന്‌

ഇപ്പോള്‍ യാതൊരു നിബന്ധനയുമില്ലാതെയാണ്‌ കാര്‍ഡ്‌ വില്‍പ്പന , ആര്‍ക്കും  കിട്ടും , പെടുന്നതോ, ഇതിനെ കുറിച്ച്‌ അധികം ചിന്‍തിക്കാത്തവരും

ഇന്ന്‌ അതേബാങ്ക് ഇടക്കിടക്ക് വിളിക്കുന്നു , : " കുറെ പുതിയ ഓഫറുകളുമായിട്ട്"

ഞാന്‍ തിരിച്ചു പറയും " ജീവിതകാലം മുഴുവനും ഫ്രീയായാലും വേണ്ട മോനേ!!"

ദേവേട്ടാ , വളരെ നന്നായി , കാലഘട്ടത്തിന്റെ ആവശ്യം , പിന്നെ ഇതുകൊണ്ടുള്ള ഗുണങ്ങളും കുറച്ചൊന്നുമല്ലാ , എന്നാല്‍ ഒരു തീരുമാനമായാല്‍ മാത്രം
" കാര്‍ഡുള്‍ വേണം ഒന്നേ ഒന്നു മാത്രം"

Monday, December 04, 2006  
Blogger Unknown said...

ദേവാ,
നല്ല ലേഖനം.
ക്രെഡിറ്റ് കാര്‍ഡുകള്‍ മര്യാദയ്ക്ക് കൊണ്ടു ഒരു കുഴപ്പവുമില്ല. ഇതിന്റെ ഏറ്റവും നല്ല/വലിയ ഉപയോഗം എനിക്കു ഐയര്‍ ടിക്കറ്റ് എടുക്കുമ്പോഴാ, പലിശയില്ലാതെ 1,2 വര്‍ഷം വരെ കടം. മാസതവണ മുടങ്ങാതിരുന്നാല്‍ മതി. അതുള്ളതു കൊണ്ട് നാട്ടില്‍ പോകാന്‍ പറ്റുന്നു :)

പിന്നെ ഒരു കാര്യം അറിയണം.
നമ്മള്‍ ഇവിടെ വിസാ‍ ഡീഫാള്‍ട്ടറാണെങ്കില്‍ വേറേ ഒരിടത്തും വിസാ കാര്‍ഡ് കിട്ടുല്ലേ? അല്ലെങ്കില്‍ ഈ ‘ക്രെര്‍ഡിറ്റ് ഹിസ്റ്ററി’ ഗ്ലോബലാണോ, എന്റെ സിംഗപ്പൂരുള്ള ഹിസ്റ്ററി അമേരിക്കയില്‍ വാലിഡാണോ?
ഇവിടുത്തെ ക്രെഡിറ്റ് ബില്‍ അടക്കാതെ അമേരിക്കക്കു/നാട്ടിലേക്ക് മുങ്ങിയാല്‍ അവിടെ വേറേ കാര്‍ഡ് കിട്ടുമോ?
ഉത്തരം തരാന്‍ കനിവുണ്ടാകണം, പിന്നെ കൂടുതല്‍ കനിവുണ്ടെങ്കില്‍ എന്റെ ക്രെഡിറ്റ് കാര്‍ഡ് ബില്ലും അടച്ചേരേ, ഡീറ്റേയ്ല്സ് തരാം ;)

Monday, December 04, 2006  
Anonymous Anonymous said...

സുല്‍ പറഞ്ഞ കടക്കെണി സൂക്ഷിയ്‌ക്കേണ്ട ഒന്നു തന്നെയാണ്‍. പണ്ട് ആദ്യം ഒരു കാര്‍ഡ് കയ്യില്‍ കിട്ടിയപ്പോള്‍, ഞാന്‍ ഒന്നു ആര്‍മ്മാദിച്ചു... (നേരത്തെ പറഞ്ഞ ബൈക്ക് വാങ്ങല്‍ ചടങ്ങു പോലെ) ഒരു സുപ്രഭാതത്തില്‍ ബില്ലു വന്നപ്പോള്‍ രണ്ടു മാസത്തെ ടേക്ക്-ഹോം സാലറീടെ അത്രേമായി തുകയും പലിശയും മറ്റും (അപ്പോള്‍ ശ്രദ്ധിച്ചതു ഭാഗ്യം)... ഒരു വിധത്തില്‍ കഷ്ടപ്പെട്ട് അത് അന്ന് ഒതുക്കിത്തീര്‍ത്തു. പക്ഷേ, ഒരു പാഠമായി - കാര്‍ഡ് എങ്ങനെ ഉപയോഗിയ്ക്കണം എന്നു നല്ല അടി കൊണ്ടു തന്നെ പഠിച്ചു - ആ കുഴിയില്‍ നിന്നു കയടിയ ശേഷം കഴിഞ്ഞ ഒരു നാലു കൊല്ലമായി ഒരു പ്രശ്നവുമില്ലാതെ ഒരു പിടി കാര്‍ഡൂകള്‍ മേയിച്ചോണ്ടു പോകുന്നു.

Monday, December 04, 2006  
Blogger കുറുമാന്‍ said...

ദേവേട്ടാ, പതിവുപോലെ നല്ല ലേഖനം. വായിച്ചപ്പോള്‍ ചില കാര്യങ്ങള്‍ ഓര്‍മ്മ വന്നു.


വര്‍ഷം ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റഞ്ച് - സ്ഥലം - ന്യൂ ദില്ലി. കയ്യിലുള്ള കാര്‍ഡിന്റെ എണ്ണം - ഒന്ന് - കാര്‍ഡ് ഇഷ്യൂ ചെയ്ത ബാങ്ക് - സിറ്റി ബാങ്ക്. ക്രെഡിറ്റ് ലിമിറ്റ് - 12000 രൂപ. അന്ന് ഇന്നുള്ളതുപോലെ, സ്പോര്‍ട്ടില്‍ തന്നെ ക്രെഡിറ്റ് ലിമിറ്റ് വെരിഫൈ ചെയ്യുന്ന സിസ്റ്റമോ, അല്ലെങ്കില്‍, നോട് ആതറൈസ്ഡ് അല്ലെങ്കില്‍, കാര്‍ഡ് ബ്ലാക്ക് ലിസ്റ്റഡ്, അതുമല്ലെങ്കില്‍ പ്ലീസ് പിക്ക് അപ് ദ കാര്‍ഡ് എന്നെഴുതി വരുന്ന സിസ്റ്റമോ ഒന്നുമില്ല. പകരം പത്തു ദിവസത്തിലൊരിക്കല്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്തിട്ടുള്ള ആളുടെ പേരുകള്‍ പ്രിന്റ് ചെയ്ത ഒരു ടെലഫോണ്‍ ഡയറക്റ്ററി പോലത്തെ ബുക്ക് പ്രിന്റ് ചെയ്ത് എല്ലാ കടക്കാര്‍ക്കും ബാങ്ക് വിതരണം ചെയ്യും. കാര്‍ഡ് നല്‍കിയ ആളുടെ പേര്‍ അതിലുണ്ടോ എന്ന് നോക്കിയതിന്നുശേഷം കടയുടമ ബില്‍ തരും. യൂറോപ്പില്‍ പോകാന്‍ നേരം അന്യായ ഷോപ്പിങ്ങ് ചെയ്ത ഞാന്‍ എന്റെ കാര്‍ഡ് വലിച്ചെറിഞ്ഞത് റൈന്‍ നദിയിലായിരുന്നു:)

1999-2000 കാലയളവില്‍ കയ്യിലുള്ള കാര്‍ഡുകളുടെ എണ്ണം, അഞ്ച് (City Bank, Stanchart, Mashreque Bank, HSBC, ABN Amro) - എല്ലാത്തിലും ക്രെഡിറ്റ് ലിമിറ്റ് ഫുള്‍.

2001-ല്‍ വിവാഹം കഴിഞ്ഞ് വാമഭാഗം വീട്ടു ഭരണവും, ധനകാര്യവും ഏറ്റെടുത്ത് ഒരു വര്‍ഷത്തിനുള്ളില്‍ കാര്‍ഡുകളുടെ എണ്ണം കുറഞ്ഞ് കുറഞ്ഞ് 2002 - ല്‍ ഒന്നായി. വെറും ദുബായ് ബാങ്കു മാത്രം. അതും അത്യാവശത്തിന്നുപയോഗിക്കാന്‍ മാത്രം.

പിന്നെ എന്റെ ചിലവുകള്‍ ആരു നോക്കും. അപ്പോ വാമഭാഗം പോലുമറിയാതെ ഒരു കാര്‍ഡ് ഞാന്‍ എടുത്തു. റാക് ബാങ്ക്. അതിന്റെ ഉപയോഗം, കയറിയും, ഇറങ്ങിയും ഒക്കെ അങ്ങനെ പോകുന്നു.

എന്തായാലും കാര്‍ഡ് ബുദ്ധിപൂര്‍വ്വം ഉപയോഗിക്കാന്‍ ഇപ്പോള്‍ പഠിച്ചു. ഒരു തവണപോലും, ലേറ്റ് ഫീസ്, അല്ലെങ്കില്‍ നോണ്‍ പെയ്മന്റ് ഫീസ് എന്നിവ കൊടുക്കേണ്ടി വന്നിട്ടില്ല.

Monday, December 04, 2006  
Blogger Unknown said...

ദേവേണ്ണാ... ഒരു ലേഖന റിക്ക്വസ്റ്റ്... നിരാകരിക്കരുത്...

ഈ സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനം, ഞാനൊരു ഷേര്‍ ഹോള്‍ഡര്‍ ആകണമെങ്കില്‍ എന്തൊക്കെ ചെയ്യണം, കാശ് വാരണമെങ്കില്‍ എന്താണ് വഴി, ട്രെന്‍ഡ് മനസ്സിലാകുന്നതെങ്ങനെ? തുടങ്ങി എല്ലാം കൂട്ടിക്കുഴച്ച് ഒരു മുറ്റ് പോസ്റ്റ് തരൂ പ്ലീസ്....

Monday, December 04, 2006  
Blogger myexperimentsandme said...

വ്വൌ പാപ്പാനേ... അപ്പോളപ്പടിയാ.

ഞാനോര്‍ത്തത് അടയ്ക്കേണ്ടവ അടയ്ക്കാനുള്ള നമ്മുടെ താത്‌പര്യം, ആ ആഹ്ലാദം, ആ ഉത്തരവാദിത്തബോധം, ആ കടമ, ആ ഉത്സാഹം ഇവ ഓക്കെയാണെന്ന് ലെവന്മാര്‍ക്ക് തോന്നിയാല്‍ മതി ചരിത്രമെഴുതപ്പെട്ടുവെന്നാണ്. നേരാംവണ്ണം ആറുമാസം കറന്റ് ബില്ലടയ്ക്കുന്നവന്‍ നേരാംവണ്ണം നമ്മുടെ കാശും അടച്ചുകൊള്ളുമെന്ന യേയീസീക്ക്വല്‍റ്റുബീയീസീക്ക്വല്‍റ്റുസീസോ
യേയീസീക്ക്വല്‍റ്റുസീ തിയറി (അങ്ങിനെയാണേല്‍ ഓട്ടയുള്ള പൈപ്പില്‍ എം‌സീല്‍ പുരട്ടിയടച്ചാലും കാര്‍ഡ് കിട്ടുമോ എന്ന് ചോദിച്ചാല്‍...)

ലെവനെയെങ്ങിനെയൊപ്പിക്കുമെന്നാലോചിച്ച കാലത്ത് നെറ്റിലാരോ പറഞ്ഞതും ഫോണ്‍‌ബില്ലും കറന്റ് ബില്ലും സ്വന്തം പേരിലൊരാറുമാസമഡയ്ക്കഡേ എന്നായിരുന്നു. ഭാഗ്യം, അന്നങ്ങിനെ ചെയ്തില്ല :)

പാപ്പാന്‍ പണ്ടിട്ട പിന്നമ്പുറവും ഇപ്പോഴത്തെ മോന്താമ്പുറവും മാച്ചാവുന്നില്ലേ എന്ന് വര്‍ണ്ണ്യത്തിലൊരാശങ്ക :) ഇനി ശരിക്കും അങ്ങിനെതന്നെയാണെങ്കില്‍ (മാച്ചാവാത്തതാണെങ്കില്‍) എന്ത് രസമായിരിക്കും കാണാന്‍ :)

Tuesday, December 05, 2006  
Blogger ലിഡിയ said...

വളരെ വിജ്ഞാനപ്രധമായ ലേഖനം.

-പാര്‍വതി.

Tuesday, December 05, 2006  
Blogger ഏറനാടന്‍ said...

സിറ്റിബാങ്ക്‌ ക്രെഡിറ്റ്‌ കാര്‍ഡിന്‌ ആളെപ്പിടിച്ച്‌ വലയിലാക്കുന്ന തൊഴില്‍ (അതും തിരോന്തരത്ത്‌!) അല്‍പനാളുകള്‍ പയറ്റിയിരുന്ന എനിക്ക്‌ ദേവേട്ടന്റെ ഈ ലേഖനം വായിച്ചപ്പോള്‍ മാത്രമാണ്‌ സംഭവം ഹൃദിസ്ഥമായത്‌! ഒരുപാട്‌ ഇരകളെ കെണിയിലാക്കിയ പശ്ചാത്താപത്തില്‍ അപ്പണി മതിയാക്കി. (തലയില്‍ മുണ്ടിട്ട്‌ പാത്തും പരുങ്ങിയും നടക്കേണ്ടി വന്നില്ല)

Tuesday, December 05, 2006  
Blogger ഡാലി said...

താര കുട്ടേയ് ആ ബനാന റ്റാക്ക് കലക്കി. കൊടുകൈ.
ഹൊ! ഇന്റര്‍ നെറ്റ് ഇല്ലാത്ത കമ്പ്യൂട്ടറൊരു കമ്പ്യൂട്ടറാണോ?

Tuesday, December 05, 2006  
Blogger mydailypassiveincome said...

ദേവന്‍ മാഷേ,

പോസ്റ്റ് വളരെ നന്നായി. കാരണം കാര്‍ഡ് വേണ്ട വേണ്ട എന്നു എത്ര പറഞ്ഞാലും ബാങ്കുകാര്‍ ഒരു സംഘം പുറകെയുണ്ട്. ദിവസവും എത്ര ബാങ്കുകാരാണ് മൊബൈലില്‍ വിളിക്കുന്നത്. ഇന്നലെ അല്‍പ്പം കടുപ്പത്തില്‍ത്തന്നെ പറയേണ്ടി വന്നു ഇനി വിളിക്കരുതെന്ന്.

ഞാന്‍ പലര്‍ക്കും എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഉപദേശം കൊടുക്കാറുണ്ട് ക്രെഡിറ്റ് കാര്‍ഡ് ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ പറ്റാവുന്ന അപകടങ്ങളേപ്പറ്റി. ഈ പോസ്റ്റ് കൂടുതല്‍ അറിവ് നല്‍കി. :)

Tuesday, December 05, 2006  
Blogger Kalesh Kumar said...

ദേവേട്ടാ, കലക്കൻ ലേഖനം. ഇടിവാൾ പറഞ്ഞപോലെ, എഴുതേണ്ട ആൾ തന്നെ എഴുതിയപ്പം വായിക്കാൻ സുഖമുണ്ട്!

ക്രെഡിറ്റ് കാർഡ് കെണിയിൽ നിന്ന് തല ഊരി തീരും മുന്നെ കല്യാണം കഴിക്കേണ്ടി വന്നു. ബാച്ചിക്കുട്ടന്മാരേ, കല്യാണം കഴിക്കുന്നതിനു മുന്നെ ക്രെഡിറ്റ് കാർഡെല്ലാം ക്യാൻസൽ ചെയ്യാൻ മറക്കല്ലേ.....

കടകെണിയിൽ നിന്നൂരാനുള്ള നെട്ടോട്ടം ഒട്ടും സുഖമുള്ളതല്ല....

Tuesday, December 05, 2006  
Blogger വല്യമ്മായി said...

ദേവേട്ടാ,നല്ല ലേഖനം

Tuesday, December 05, 2006  
Anonymous Anonymous said...

സപ്തന്‍ ബായീ,
ദേവേട്ടനു നന്നായി അറിയാമായിരിക്കും. എന്നാലും എനിക്കറിയാവുന്നതു പറയാം.

സിംഗപ്പൂരിലെ ക്രെഡിറ്റ് കാര്‍ഡ് ട്രാക്കിങ്ങും അമേരിക്കയിലെ ട്രാക്കിങ്ങിം വ്യത്യാസം ഉണ്ട്. നിയമങ്ങളും വ്യത്യാസം ഉണ്ട്. അതുകൊണ്ട് പേടിക്കണ്ട. പിന്നെ അമേരിക്കയില്‍ വരുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് അപ്പലിക്കേഷനു കറന്റ് അഡ്രസ്സും സോഷ്യം സെക്യൂരിറ്റി നമ്പറും ആണ് ചോദിക്കുക. അതുകൊണ്ട് പുറകോട്ട് ട്രാക്ക് ചെയ്യാന്‍ ചാന്‍സ് കുറവാണ് എന്നു മാത്രമല്ല അതിന്റെ ആവശ്യവും ഉണ്ടാവില്ല. നിങ്ങളെ ട്രാക്ക് ചെയ്യാന്‍ കമ്പനികള്‍ കുറച്ചധികം പൈസ പോവും. സോ ചെറിയ ചെറിയ അമൌണ്ട് ഒക്കെ അവര്‍ എഴുതി തള്ളും. മില്ല്യണ്‍ ഒന്നുമല്ലാ കൊണ്ട് മുങ്ങുന്നതെങ്കില്‍...
പിന്നെ ഇവിടെ ഒരു ഹിസ്റ്ററി ആവുന്ന വരെ, ഇപ്പോഴെന്താണൊ ഉള്ളെ ആ ബാങ്കിന്റെ കാര്‍ഡ് എടുക്കാതിരുന്നാല്‍ മതി. എന്റെ അറിവില്‍ വിസാ, മാസ്റ്റര്‍ കാര്‍ഡ് ഡീപോള്‍ട്ടര്‍ എന്നല്ല ചെക്ക് ചെയ്യുക. ഇന്ന ഇന്ന ബാങ്കിന്റെ ആണ് ചെക്ക് ചെയ്യുക ലൈക് സിറ്റിബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക അങ്ങിനെ. സോ ഡോണ്ട് വറി

Tuesday, December 05, 2006  
Anonymous Anonymous said...

അതുപോലെ എന്റെ അഭിപ്രായത്തില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുക തന്നെ വേണം. അത് നല്ലവണ്ണം സിസ്റ്റത്തെ യൂസ് ചെയ്യണം. അതുപയോഗിക്കാതെ ഇരിക്കുന്നത് മണ്ടത്തരം പോലെയാണ്. പക്ഷെ ഡിസിപ്ലിണ്ട് ആയിരിക്കണം എന്നേയുള്ളൂ... ഇവിടെ നമ്മള്‍ക്ക് നല്ല ക്രെഡിറ്റ് ഹിസ്റ്ററി ഒക്കെ ഉണ്ടെങ്കില്‍ രണ്ട് കൊല്ലത്തിന് ഇന്റ്രെസ്റ്റ് ഫ്രീ (മിനിമം പേയ്മെന്റ് മാത്രം അടച്ചാല്‍ മതി) തരും.
സൊ, ഒരു 14,000 ഡോളര്‍ -ന്റെ ക്രെഡിറ്റ് കാര്‍ഡാണെങ്കില്‍ 2008-ല്‍ അടച്ചു തീര്‍ത്താല്‍ മതി. ഇന്റ്രെസ്റ്റ് ഇല്ലാതാനും 2008 വരെ. അതൊക്കെ വളരെ നല്ലതല്ലേ? അതുകൊണ്ട് സിസ്റ്റത്തെ ഉപയോഗിക്കണം എന്നാണ് എന്റെ അഭിപ്രായം.

Tuesday, December 05, 2006  
Blogger Satheesh said...

കുറെ കമന്റ് സിറ്റിബാങ്കിന്റെ പുറത്തു വെച്ചു കെട്ടിയതു കണ്ടു! വേണ്ടാ വേണ്ടാ,,സിറ്റിബാങ്കിനെ തൊട്ടുള്ള കളി വേണ്ടാ!!!! (ഒന്നുമില്ലെങ്കില്‍ കുറെ വര്‍ഷങ്ങളായി പച്ചരി വാങ്ങുന്നത് സിറ്റിബാങ്കിന്റെ തുട്ട് കൊണ്ടാണേ!) :)
കുറച്ചേറെ വര്‍ഷം ഒരു പ്രധാന ബാങ്കിന്റെ ക്രെഡിറ്റ് ഡിപ്പാര്‍റ്റ്മെന്റില്‍ പണിയെടുക്കുന്നതിന്റെ (debt collector അല്ല! )ചൂടില്‍ എന്തെല്ലാമോ പറയണമെന്നുണ്ട്. സമയം ഇവിടെ നട്ടപ്പാതിരയായതു കൊണ്ട് മിനക്കെടാന്‍ ഒരു മടി!

ദേവേട്ടന്റെ പോസ്റ്റ് നന്നായി..
എല്ലാം പറഞ്ഞില്ല എന്ന ഒരു വിഷമം ഉണ്ട്! പിന്നെ credit card transaction ഇപ്പോള്‍ നടക്കുന്നത് മൊത്തം മാറി (post 9/11)!
credit history യുടെ തൊന്തരവ്, ഇഞ്ജി പറഞ്ഞതിന്റെ ഒരു 100 ഇരട്ടിയാണ്! :)

ക്രെഡിറ്റ് കാര്‍ഡ് മാത്രമല്ല അതിന്റെ സഹോദരങ്ങളായ ഏത് credit line product -ഉം(കാശ് ദേ എടുത്തോ, നിങ്ങള്‍ സൌകര്യം ഉള്ളപ്പോള്‍ തിരിച്ചു തന്നാ മതി എന്നു പറയുന്ന ഏത് ബാങ്കിങ്ങ് പരിപാടിയും!) എടുക്കുന്നവനെ കുത്തുപാളയാക്കുക എന്ന ഉദ്ദേശത്തില്‍ ഉണ്ടാക്കിയതാണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ!

Tuesday, December 05, 2006  
Anonymous Anonymous said...

നന്നായി ഈ ലേഖനം.

Tuesday, December 05, 2006  
Blogger സ്വാര്‍ത്ഥന്‍ said...

ദേവാ, ലേഖനം അസ്സലായി ട്ടോ.
ഇന്റര്‍നെറ്റില്‍ ഉപയോഗിക്കാന്‍ മാസ്റ്റര്‍കാഡും ദോഹാബാങ്കും കെട്ടിപ്പിടിച്ചു നില്‍ക്കുന്ന വെബ് സര്‍ഫര്‍ കാഡാണ് ഞാന്‍ ഉപയോഗിക്കുന്നത്. ഇതൊരു പ്രീപെയ്ഡ് സംവിധാനമാണ്. അതുകാരണം ക്രെഡിറ്റ് പേടിക്കണ്ട. കാഡ് വിവരങ്ങള്‍ വല്ലവനും അടിച്ചുമാറ്റിയാലും ട്രൌസര്‍ കീറില്ല!

Tuesday, December 05, 2006  
Anonymous Anonymous said...

ഉപകാരപ്രദം.. നന്ദി !! ദേവരാഗം.

Monday, December 11, 2006  
Blogger Pongummoodan said...

ശ്രദ്ധയോടെ വായിച്ചു. ക്രെഡിറ്റ്‌ കാര്‍ഡ്‌ കൊണ്ടുനടക്കാന്‍ ത്രാണിയില്ലാത്തവനാണ്‌ ഞാന്‍ എന്ന സത്യം മനസ്സിലായി. ഇപ്പോള്‍ തന്നെ മുപ്പതിനായിരം ഇന്ത്യന്‍ രൂപയ്ക്ക്‌ കടക്കാരനാണ്‌ ഞാന്‍. കാര്‍ഡ്‌ ക്ളോസ്സ്‌ ചെയ്യാന്‍ തീരുമാനിച്ചു. നന്ദി സ്നേഹിതാ. :)

Friday, November 09, 2007  
Blogger Babu Kalyanam said...

മിനിമം തിരിച്ചടവ്‌ മാത്രമായി കാര്‍ഡ്‌ ഏറെക്കാലം നിലനിന്നാലോ
ennu paranjathu manasilayilla.

Thursday, March 20, 2008  

Post a Comment

<< Home