Monday, August 28, 2006

തത്തച്ചേ തത്തച്ചേ പൂമ്മ പൂമ്മ!*

അപ്പോ ഇന്നു സാമൂഹ്യപാഠം. ആദ്യം ഗുരുകുലത്തില്‍ ചെന്ന് വിദ്യവരുന്ന വഴികണ്ടുപിടിക്കുക. "വിദ്യ വരുന്ന വഴി എനിക്കറിയാം, രാവിലേ ടൈപ്പിംഗ്‌ കഴിഞ്ഞു ചന്തക്കവല വഴി വരും" എന്നു പറഞ്ഞാല്‍ ശരിപ്പെടുത്തിക്കളയും ഞാന്‍.

ശരി. കണ്ടല്ലോ?നാലു കാലേല്‍ ആണു വിദ്യ വരുന്നത്‌ (ഭഗവാനെ ഇവളു വെള്ളമടിയും തുടങ്ങിയോ?) ഗുരുവൊരുത്തനു കാലേ തരാന്‍ കഴിയൂ. ബാക്കി കൂട്ടുകാരോടു ചോദിച്ചോ സ്വയം കണ്ടു പിടിച്ചോ അനുഭവം കൊണ്ടോ എങ്ങനാണെന്നു വച്ചാല്‍ അതുപോലെ കണ്ടു പിടിക്കണം. അസ്സീസ്സി ഗൈഡ്‌, വിദ്യാര്‍ത്ഥിമൂത്രം സര്‍വഞ്ജാനകോശി, മനോരോഗം വാരിക, ഫ്രീ വൈ ഫൈ എനേബിള്‍ഡ്‌ ടൌണ്‍ഷിപ്പ്‌ അങ്ങനെ നൂറ്റി നാലെണ്ണം കൂടി മൈനര്‍ കൈവഴികളായി ഒഴുകിയെത്തുന്നുണ്ടെന്നും എലന്തൂര്‍ ഗുരുക്കള്‍ പറയുന്നു.

അതു വഴികള്‍. ഒരു വഴി വെട്ടിയാല്‍ അതിലേ സാര്‍ത്ഥവാഹക സംഘം കയറി വരില്ലല്ലോ, ഈ വഴി ആള്‍ സഞ്ചാരമുണ്ടാവാന്‍ എന്നതാ ഒരു വഴി?

ഈ വഴിയെല്ലാം വന്ന് അകത്ത്‌ കറങ്ങുന്ന ഒരു റൌണ്ടെബൌട്ട്‌ ഉണ്ട്‌. അത്‌ പ്രജ്ഞ. ഈ പ്രജ്ഞ തെളിയാത്ത കൊജ്ഞാണന്മാരുടെ വഴിയെല്ലാം വെട്ടിത്തുറന്നിട്ടാലും കാര്യമില്ല. “പോത്തിന്റെ ചെവിയില്‍ വേദമോതി, പൊട്ടന്റെ മുന്നില്‍ ചെന്നു ശംഖു വിളിച്ചു” എന്നൊക്കെ ചില പഴഞ്ചൊല്ലുകള്‍ കേട്ടിട്ടില്ലേ.

പ്രജ്ഞയുടെ വിളക്ക്‌ സഹജമായി എല്ലാവര്‍ക്കുമുണ്ട്‌. അതിന്റെ തിരി തെളിക്കാന്‍ ഏറ്റവും പറ്റിയത്‌ അച്ഛനമ്മമാരാണ്‌. പൂര്‍ണ്ണപ്രജ്ഞരായ ഒട്ടുമിക്ക ആളുകളും അച്ഛനെന്നു പറയുമ്പോള്‍ ആശായപരമായ,
ആദര്‍ശപരമായ, താത്വികമായ, വൈഞ്ജാനികമായ, ദാര്‍ശനികമായ ഔന്നത്യത്തിലുള്ള ഒരാള്‍ എന്ന് വിശേഷിപ്പിച്ചാണ്‌ കാണാറ്‌. അപൂര്‍വ്വമായേ എന്റെയച്ഛന്‍ വലിയൊരു കവലച്ചട്ടമ്പി അല്ലെങ്കില്‍ കൈക്കൂലിക്കാരന്‍, വ്യഭിചാരി, സീരിയലുകളുടെ ആരാധകന്‍, ക്ഷുദ്രവാസനകളുള്ളവന്‍ എന്നൊക്കെ പറഞ്ഞു കേള്‍ക്കാറുള്ളൂ.

മക്കള്‍ക്കും അനന്തിരവര്‍ക്കും, കൊച്ചുമക്കള്‍ക്കും അയലത്തെ കുട്ടികളുടെയും മനസ്സില്‍ ജ്ഞാനത്തിന്റെ നാളം കൊളുത്താന്‍ നമുക്കാവും. ഒരു മെഴുകുതിരിയില്‍ നിന്നും മറ്റൊന്നു കൊളുത്തുമ്പോലെ.

വിഷയം ( സ്കോപ്പ്‌, അജെന്‍ഡ എന്നൊക്കെ പറയുന്നത്‌ )കുട്ടികള്‍ അസ്സിമിലേറ്റ്‌ ചെയ്യുകയാണ്‌ (യൂങ്ങും ഫ്രാഡുമൊന്നും പറഞ്ഞതല്ല, എന്റെ തന്നെ ഐഡിയ) അതിലെ ആസക്തിയാണ്‌ അവനെ/ അവളെ നയിക്കുന്നതെന്ന് സത്യവേദം പറയുന്നു. കുട്ടികളുടെ വിഷയത്തില്‍ ഡോക്റ്റര്‍ പട്ടത്തിനും സ്ത്രീധനത്തിനും അഡിഡാസ്‌ ഷൂവിനും എസ്‌ ക്ലാസ്സ്‌ ബെന്‍സിനും ഡീ ബീയര്‍ ഡയമണ്ടിനും, 916 സ്വര്‍ണ്ണാഭരണത്തിനും, കോളനിയിലെ ഏറ്റവും വലിയ വീടിന്റെ ഉടമസ്ഥതക്കും പുറമേ ഞ്ജാനം, സത്യം, നന്മ, സമൂഹം എന്നിവ കൂടി ഉള്‍പ്പെടുത്താന്‍ നമ്മള്‍ ബാദ്ധ്യസ്ഥരാണ്‌. ലോകം അവനവനിലേക്ക്‌ ചുരുങ്ങി പോകാതിരിക്കാന്‍, നാളെക്കു വേണ്ടി എന്തെങ്കിലും മിച്ചം വച്ചേക്കാന്‍..
അപ്പോ ഇന്നത്തെ ഗൃഹപാഠം. അവനവന്‍ തന്നെ കണ്ടുപിടിക്കുക. (ഒരു വരി പഠിപ്പിച്ചാല്‍ നാലു വരി തനിയേ പഠിക്കേണ്ടും പാഠം താന്‍ സാമൂഹ്യപാഠം. )

എന്താണു വിദ്യ? എന്താണു പ്രജ്ഞ?
പ്രജ്ഞയില്ലാതെ വിദ്യക്ക്‌ അര്‍ത്ഥമില്ലാത്തത്‌ എന്തുകൊണ്ട്‌?

എങ്ങനെ ഒരു വിദ്യ സ്വായത്തമാക്കാം? എന്തു തരം വിദ്യകള്‍ നിങ്ങള്‍ പഠിക്ക്കേണ്ടതും പഠിപ്പിക്കേണ്ടതും പഠിക്കാന്‍ പ്രേരിപ്പിക്കേണ്ടതുമുണ്ട്‌?

വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനായി നടക്കുന്നിതു ചിലര്‍
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുമ്പോലെ ഗര്‍ദ്ദഭം
(പിറകി ഇരുന്നു അടക്കി ചിരിച്ച ആ മൂക്കണാഞ്ചന്‍ എന്താ പറഞ്ഞതെന്ന് എനിക്കു മനസ്സിലായി "സാറേ ഇങ്ങനെ അവനവനെ കുറിച്ച്‌ പാടാതെ" എന്നല്ലേ)എന്നു പാടിയ കവി ആര്‌?

വിദ്യാപതി ആരെന്നറിയാമോ കുട്ടികളേ? ഈ ഞാന്‍ തന്നെ!!
എന്റെ ഭാര്യയുടെ പേരാണു വിദ്യ.

(*പാഠം പഠിക്കും ഞാന്‍ സിന്താവാ സിന്താവാ തത്തച്ചേ തത്തച്ചേ പൂമ്മ പൂമ്മ!എന്നത്‌ അയ്യപ്പ പണിക്കരുടെ കാര്‍ട്ടൂണ്‍ കവിത സീരീസിലെ ആണോ അതോ ഏ എസ്സിന്റെ കാര്‍ട്ടൂണോ? ഈയിടെ ഓര്‍മ്മ ഒട്ടും പിടിക്കുന്നില്ല. സന്തോഷ്‌, ബ്രഹ്മി ഉണ്ടോ?)

48 Comments:

Anonymous Anonymous said...

പൂന്താനം..

Tuesday, August 29, 2006  
Blogger വേണു venu said...

എന്റെയച്ഛന്‍ സീരിയലുകളുടെ ആരാധകന്‍,
ആ പ്രയോഗം ഒത്തിരി രസിച്ചു.
വേണു.

Tuesday, August 29, 2006  
Blogger വല്യമ്മായി said...

പ്രജ്ഞയില്ലാത്തവര്‍ വിദ്യനേടുന്നത് ഓട്ടപാത്രത്തില്‍ വെള്ളമൊഴിക്കുന്നത് പോലെയല്ലേ

Tuesday, August 29, 2006  
Blogger Rasheed Chalil said...

ദേവേട്ടാ അടിപൊളി പോസ്റ്റ്.. ഗ്രന്ഥം ചുമക്കുന്ന കഴുതകളെ പറ്റി ഖുര്‍ ആനിലും പറയുന്നുണ്ട്.

Tuesday, August 29, 2006  
Blogger mariam said...

ദേവം
കലക്കന്‍ ക്രാഫ്റ്റ്‌.
മൂന്നു പേരുടെ പ്രസംഗം ഒരേ സമയം കേള്‍ക്കുന്നതു പോലെ.
എന്തോ ഓര്‍ത്തു നടക്കുന്നതിനിടയില്‍ ഒരു ലാത്തിച്ചാര്‍ജില്‍ പെട്ട പോലെ.
ഇടയില്‍ പ്രജ്ഞ എങ്ങനെ തെളിക്കാമെന്നു പറഞ്ഞില്ല. അതോ പറഞ്ഞോ?..

-മറിയം-

Tuesday, August 29, 2006  
Blogger അരവിന്ദ് :: aravind said...

കലക്കന്‍ പോസ്റ്റ്!
എന്തൊരു എഴുത്താണിത്! ദേവ്‌ജ്യേ...അങ്ങ് അതുല്യന്‍!
:-))

Tuesday, August 29, 2006  
Blogger mariam said...

പറയാന്‍ തോന്നിയത്‌ വിട്ടു.
ഇന്ത്യയുടെ ബല്‍വിന്ദര്‍ സിംഗ്‌ ഇങ്ങനെ ഹോക്കി കളിച്ചിരുന്നു. ബ്രസീലിന്റെ ലിയോനാര്‍ദൊ ഇങ്ങനെ ഫുട്ബാള്‍ കളിച്ചിരുന്നു. PK പ്രകാശ്‌ എന്നൊരു ad film maker ഇപ്പൊ മലയാളത്തില്‍ ഇങ്ങനെ ഇതുപോലെ സിനിമയും എടുക്കുന്നുണ്ട്‌.

-മറിയം

Tuesday, August 29, 2006  
Blogger Visala Manaskan said...

'ഒരു മെഴുകുതിരിയില്‍ നിന്നും മറ്റൊന്നു കൊളുത്തുമ്പോലെ'

ഗുരുവേ നമ:

Tuesday, August 29, 2006  
Blogger Unknown said...

ദേവേട്ടാ ചില ഡമിട്ട്സ്:

1)മനസ്സില്‍ ജ്ഞാനത്തിന്റെ നാളം കൊളുത്താന്‍ നമുക്കാവും. ഒരു മെഴുകുതിരിയില്‍ നിന്നും മറ്റൊന്നു കൊളുത്തുമ്പോലെ.
മണ്ണെണ്ണയൊഴിച്ചും കൊളുത്തിക്കൂടെ? റേഷന്‍ കാര്‍ഡില്‍ കിട്ടും.

2)ഒരു വഴി വെട്ടിയാല്‍ അതിലേ സാര്‍ത്ഥവാഹക സംഘം കയറി വരില്ലല്ലോ, ഈ വഴി ആള്‍ സഞ്ചാരമുണ്ടാവാന്‍ എന്നതാ ഒരു വഴി?
ചൂട് പൊറോട്ടാ വിത്ത് ബീഫ് ഫ്രൈ കിട്ടുന്ന ഒരു തട്ട് കട ആ വഴിക്കുണ്ടെന്ന് കിംവദന്തി പരത്തിയാല്‍ പോരേ?

3)അപൂര്‍വ്വമായേ എന്റെയച്ഛന്‍ വലിയൊരു കവലച്ചട്ടമ്പി അല്ലെങ്കില്‍ കൈക്കൂലിക്കാരന്‍, വ്യഭിചാരി, സീരിയലുകളുടെ ആരാധകന്‍, ക്ഷുദ്രവാസനകളുള്ളവന്‍ എന്നൊക്കെ പറഞ്ഞു കേള്‍ക്കാറുള്ളൂ.
‘മുഴുവന്‍ സമയ മലയാളം ബ്ലോഗന്‍‍‘ എന്നത് വേണ്ടെന്ന് വെച്ചതോ വിട്ട് പോയതോ?

4)ഈ പ്രജ്ഞ തെളിയാത്ത കൊജ്ഞാണന്മാരുടെ വഴിയെല്ലാം വെട്ടിത്തുറന്നിട്ടാലും കാര്യമില്ല
ഈ പറഞ്ഞത് എന്നെ മാത്രം ഉദ്ദേശിച്ചല്ലേ?

(ഓടോ: ദേവേട്ടാ..നമിച്ചിരിക്കുന്നു. അപാര പോസ്റ്റ് തന്നെ!)

Tuesday, August 29, 2006  
Blogger മുസ്തഫ|musthapha said...

വിദ്യ വരുന്ന വഴി പറഞ്ഞാല്‍ ശരിപ്പെടുത്തിക്കളയുമെന്ന ഭീഷണിക്കു മുമ്പില്‍ ഞാന്‍ കീഴടങ്ങി.

കിണ്ണംകാച്ചി പോസ്റ്റ്

Tuesday, August 29, 2006  
Anonymous Anonymous said...

മാഷെ,
മാഷിങ്ങിനെ എഴുതിയാല്‍ ഏതു പ്രജ്ഞയില്ലാത്ത കൊജ്ഞാണന്മാരുടെ തലയിലും വെളിച്ചം വീണു കൊള്ളും

നല്ലകുട്ടി

Tuesday, August 29, 2006  
Blogger സൂര്യോദയം said...

ചില വരികളിലൂടെ രണ്ടു പ്രാവശ്യം വായിക്കേണ്ടി വന്നു. ഈയിടെയായി പ്രജ്ഞക്ക്‌ ഒരു മങ്ങലേറ്റിട്ടുണ്ടോ എന്ന് ഒരു സംശയം. ശരിയാക്കാം..
ഉഗ്രന്‍ പോസ്റ്റ്‌... നമിക്കുന്നു. :-)

Tuesday, August 29, 2006  
Blogger പട്ടേരി l Patteri said...

എന്റെ മെഴുകുതിരിയും കൂടുതല്‍ വെളിച്ചത്തോടെ കത്താന്‍ തുടങി !!!.

പാദം സബ്രഹ്മചാരിഭ്യഃ
ആചാര്യാ ദേവോ (ദേവേട്ടൊ) ഭവ:

സ്നേഹാദരങളോടെ
വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനായി നടക്കുന്നവരില്‍ ഒരാള്‍ :)‍

Tuesday, August 29, 2006  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

ദേവരാഗമേ
വീണതു വിദ്യ ആയാലും കമന്റിയതു പോസ്റ്റിയാലും കൊള്ളാം, തള്ളുകയില്ല.
ഇതൊരു ദീപസ്തംഭം തന്നെ! മെഴുകുതിരിയല്ല. 'ആശ്ചര്യമായിരിയ്ക്കുന്നു'. ദേവരേ, ഇതു ഉസ്കൂളോ റ്റ്യൂഷന്‍സെന്ററോ? സീറ്റൊഴിവുണ്ടോ? :-)

വിദ്യാപതിയായ ആചാര്യദേവനു നമസ്കാരം!

ഓടോ: ഞാന്‍ വിദ്യയെ കമന്റടിച്ചത്‌, ഗുരുകുലത്തിലെ കമന്റുവലയിലുണ്ട്‌. അങ്ങോട്ടൊരു കൊളുത്തിട്ടതു കൊളുത്തിയില്ല. എന്താവും കാരണം?

Tuesday, August 29, 2006  
Blogger Kalesh Kumar said...

ദേവേട്ടാ,
സാഷ്ടാംഗ പ്രമാണാമം....

പി.എസ്: പാ‍വം വിദ്യ!

Tuesday, August 29, 2006  
Blogger ഉമേഷ്::Umesh said...

അപാരം, തേവരേ!

വിദ്യയെ വെള്ളമടിപ്പിച്ചു നാലു കാലിലാക്കിയതും ദുശ്ശീലങ്ങളുടെ കൂട്ടത്തില്‍ സീരിയല്‍ കാണുന്നതു ചേര്‍ത്തതും ക്ഷ പിടിച്ചു.

കുങ്കുമത്തിന്റെയും ഗര്‍ദ്ദഭത്തിന്റെയും കല്പന പൂന്താ‍നത്തിന്റേതു് എന്നു ദേവനു് അറിയാന്‍ പാടില്ലാഞ്ഞല്ല, ആ “സന്തോഷ് ബ്രഹ്മി” എന്ന പ്രയോഗം കാച്ചാന്‍ അറിയില്ലെന്നു നടിച്ചതാണു്, അല്ലേ?

ഈ സന്തോഷ് ബ്രഹ്മിയോ ജ്യോതിഷ് ബ്രഹ്മിയോ ശനിയന്‍ ബ്രഹ്മിയോ മറ്റോ അല്ലേ ഇപ്പോഴത്തെ പിള്ളേര്‍ ബുദ്ധിയുറയ്ക്കാന്‍ കഴിക്കുന്നതു്? ശ്രീജിത്ത് ബ്രഹ്മി എന്ന സാധനം വിപരീതഫലത്തിനും. ആദിത്യന്‍ ബ്രഹ്മിയായാലും മതി. (അമ്പലമണിയല്ലേ, ഒന്നടിച്ചേക്കാം :))

Tuesday, August 29, 2006  
Blogger ആനക്കൂടന്‍ said...

വിദ്യ വരുന്ന ഒരോ വഴിയെ...

Tuesday, August 29, 2006  
Blogger Santhosh said...

അപ്പോള്‍ ബുദ്ധിയുറയ്ക്കാത്തയാള്‍ക്കാര്‍ക്കേ ജ്യോതിഷ്, ശനിയന്‍, ഈയുള്ളവന്‍ എന്നിവരെക്കൊണ്ട് പ്രയോജനമുള്ളെന്നാണ് ഗുരുക്കളുടെ പക്ഷം. അദിത്യനും ശ്രീജിത്തും ബുദ്ധിയുള്ളവര്‍ക്ക് തുണയെന്നും. ഹും... കാലം പോയ പോക്കേ.

Tuesday, August 29, 2006  
Blogger Adithyan said...

തേവരേ പ്രണാമം. അങ്ങ് എന്ത് എഴുതിയാലും ഹൃദ്യം. :)

ഉമേഷ്ജീ, ഞങ്ങളെ ഗുരുക്കള്‍ക്കെതിരെ ഒരു സമരത്തിനു പ്രേരിപ്പിക്കരുത്. “ഓണ്‍ സ്ട്രൈക്ക് ഓണ്‍ സ്ട്രൈക്ക്.. എം എച്ച് ഓണ്‍ വാട്ടര്‍ സ്ട്രൈക്ക് “

സന്തോഷ്ജീ, താങ്ക്യൂ താങ്ക്യൂ :) ഗുരുക്കള്‍ക്കെതിരെ ഇങ്ങനത്തെ ഒറ്റപ്പെട്ട ഉറച്ച ഒച്ചകള്‍ ഉയരട്ടേ. :))

Tuesday, August 29, 2006  
Blogger ബാബു said...

സ്റ്റൈലന്‍ രചന.

Tuesday, August 29, 2006  
Blogger ഉമേഷ്::Umesh said...

ടൈറ്റില്‍ കാണാന്‍ നല്ല രസം. മലയാളത്തിലെ “ഊ” എന്നതിന്റെ യൂണിക്കോഡ് നമ്പര്‍ എന്‍ഡ്-ഓഫ്-ഫയലിന്റെ നമ്പരുമായി ചില സോഫ്റ്റ്വെയറുകള്‍ക്കു ചിന്താക്കുഴപ്പം ഉണ്ടാക്കുന്നു എന്നു പണ്ടു വായിച്ചിരുന്നു. അതാണോ ഇവിടെയും കുഴപ്പം?

പോസ്റ്റ് പേജില്‍ തലക്കെട്ടില്‍ മാത്രമേ ഈ ഊ... പ്രശ്നമുള്ളൂ. കമന്റ് പേജിലും പോസ്റ്റിലും ഇല്ല.

സിബൂ, വിശ്വം, അനില്‍, സന്തോഷ്, പെരിങ്ങോടാ, കെവിന്‍, മറ്റു യൂണിക്കോഡ് വിദഗ്ദ്ധരേ, എന്താണു സംഗതിയെന്നു പറയുമോ?

Tuesday, August 29, 2006  
Blogger കരീം മാഷ്‌ said...

(വിദ്യാപതി ആരെന്നറിയാമോ കുട്ടികളേ? ഈ ഞാന്‍ തന്നെ!!
എന്റെ ഭാര്യയുടെ പേരാണു വിദ്യ).
=============================
അതു ശരിയായിരിക്കാം.
തര്‍ക്കിക്കാന്‍ ഞാനാളല്ല. പക്ഷെ വിദ്യകൊണ്ടു അഭ്യാസം കാടുന്നവന്‍ വിദ്വാന്‍ തന്നെ. നമിക്കുന്നു ഗുരോ.കണ്ടത്താന്‍ വല്ലാതെ വൈകി.
========================

Tuesday, August 29, 2006  
Blogger Cibu C J (സിബു) said...

ഉമേഷേ.. ഞാനൊരു യുണീക്കോഡ് പ്രശ്നവും കാണുന്നില്ലല്ലോ :(

Tuesday, August 29, 2006  
Blogger ഉമേഷ്::Umesh said...

ഇതെന്തു പുകിലു്...

എക്സ്പിയില്‍, ഐ-ഇയില്‍ ഞാന്‍ ഇങ്ങനെ കാണുന്നു. വേറെ ആരെങ്കിലും ഇങ്ങനെ കാണുന്നുണ്ടോ? എല്ലാ ടൈറ്റിലിലും ഞാന്‍ ഇതു കാണാറുണ്ടു്.

സിബൂ, രക്ഷിക്കൂ... :)

Tuesday, August 29, 2006  
Blogger ഉമേഷ്::Umesh said...

ഫയര്‍ ഫോക്സില്‍ കുഴപ്പമില്ല.

സിബു വിട്ടു പിടി. പന്തു സന്തോഷിന്റെ കോര്‍ട്ടിലേക്കു പൊകട്ടേ... :)

Tuesday, August 29, 2006  
Blogger aneel kumar said...

This comment has been removed by a blog administrator.

Tuesday, August 29, 2006  
Blogger aneel kumar said...

ഗുരുജിയ്ക്ക്
ഇങ്ങനെ കാണുന്നതിന് സന്തോഷ് എന്തു പിഴച്ചു?

വിന്‍.2000 ലും എക്സ്പിയിലും (ഐഇ6) വിവാദ പോസ്റ്റ് ഒരു കൊയപ്പൂല്ലാതെ വരുന്നുണ്ടല്ലോ.

പിന്നെ യൂണിക്കോഡ് വിദഗ്ദരെ വിളിക്കുന്ന കൂട്ടത്തില്‍ മേലാല്‍ എന്നെ വിളിച്ചു പോകരുത്, ജാഗ്രതൈ.
[ഏതില്‍ വൈദഗ്ദ്യം നേടണമെന്നാലോചിച്ചാലോചിച്ച് നിയര്‍ എക്സ്പയറി ആയി നടക്കുന്ന എന്നെ വെറുതേ ‘വറളി’ പിടിപ്പിക്കല്ലേ ;) ]

യൂണിക്കോഡ് ഔ നമ്പരും EOF-ന്റെ നമ്പരും ഒന്നാണെന്ന അറിവിനു നന്ദി. ഇതിനിടയ്ക്ക് അങ്ങനെ ഒരു സംഭവം ഉണ്ടായോ? (മാമുക്കോയ ഇന്‍ ഹിസ് ഹൈനെസ് അബ്ദുള്ള)

Tuesday, August 29, 2006  
Blogger myexperimentsandme said...

കുന്തം, ആ സ്ക്രീന്‍ ഷോട്ട് എടുത്ത് കുറച്ച് കഴിഞ്ഞപ്പോള്‍ പേജ് ഡൌണ്‍ ചെയ്യാന്‍ സ്ക്രീന്‍ ഷോട്ടിലെ പേജ് ഡൌണില്‍ മൌസിട്ടുരച്ചുരച്ച് പ്രാന്തായി എന്നാല്‍ ആ വിന്‍ഡോ ക്ലോസ് ചെയ്യാം എന്ന് വെച്ച് അതിലെ ഗുണനത്തില്‍ ഞെക്കിഞെക്കി കൈ കഴച്ച് അവസാനമാണ് പിടികിട്ടിയത്, ലെവന്‍ വെറും പടമാണെന്ന് :)

Tuesday, August 29, 2006  
Blogger Santhosh said...

ഞാന്‍ മൂന്ന് വ്യത്യസ്ഥ XP മെഷീനുകളില്‍ ഇത് (IE-7 ഉപയോഗിച്ച്) പരിശോധിച്ചു. ഒന്നിലും കുഴപ്പമില്ലല്ലോ. ഇതെന്ത് കൂത്ത്. XP കൈവശമുള്ള ബൂലോഗരേ വേറെ ആരെങ്കിലും ഈ പ്രശ്നം നേരിടുന്നുണ്ടോ?

IE-6 എന്ന് മാത്രം പറയരുത്, പരിശോധിക്കാന്‍ ലാബില്‍ നിന്നൊരു മഷീനെടുക്കാതെ മറ്റൊരു മാര്‍ഗവുമില്ല.

Tuesday, August 29, 2006  
Blogger Santhosh said...

പിന്നെ, പൊതുവേ പറയാറുള്ളതു തന്നെ ആവര്‍ത്തിക്കട്ടെ: ഫോണ്ട് കാര്‍ത്തികയാക്കിയും ഒന്നു നോക്കാമോ?

Tuesday, August 29, 2006  
Blogger Sreejith K. said...

വക്കാരീ, കമന്റ് ഇഷ്ടപ്പെട്ടു. ഹ ഹ.

ഉമേഷേട്ടാ, എന്റെ എക്സ്പി മെഷീനില്‍ ഐ.ഇ 6 ഇല്‍ കുഴപ്പങ്ങളൊന്നും ഇല്ല. സെര്‍വീസ് പാക്ക് 2 ഉം ഉണ്ട് ഒരു ബലത്തിന്.

Tuesday, August 29, 2006  
Blogger Unknown said...

എന്താ പ്രശ്നം എന്നു മനസ്സിലായില്ല, സ്പേസ്സ് ആണോ പ്രശ്നം??


ഞാന്‍ കാണുന്നതു ഇങ്ങനെ



എന്റെ എക്സ്പി, ഐ ഈ 6

Tuesday, August 29, 2006  
Blogger കണ്ണൂസ്‌ said...

എന്റേതും XP Pro & IE6. ഒരു പ്രശ്നവുമില്ല.

Tuesday, August 29, 2006  
Anonymous Anonymous said...

ദാ ഇതും കൂടെ

Tuesday, August 29, 2006  
Blogger മുല്ലപ്പൂ said...

ദേവേട്ടാ,
സൂപ്പര്‍ പോസ്റ്റ്.
രണ്ടു തവണ വായിച്ചു.
ഇനിയും വായിക്കണം.

ഗുരുവൊരുത്തനു കാലേ തരാന്‍ കഴിയൂ. ബാക്കി കൂട്ടുകാരോടു ചോദിച്ചോ സ്വയം കണ്ടു പിടിച്ചോ അനുഭവം കൊണ്ടോ

ഇഷ്ടപ്പെട്ടൂ.

Tuesday, August 29, 2006  
Blogger myexperimentsandme said...

എന്റെ എക്സ്പീ പ്രാപ്രാ, ഐയ്യീ 7.

കാണുന്നത് ഇങ്ങിനെ

ഒരു പത്ത് മിനിറ്റു മുന്‍പു വരെ ഐയ്യീ 6 ആയിരുന്നു. സംഗതി 7 ആക്കിയതില്‍ പിന്നെ, വേറേ കുഴപ്പമൊന്നുമില്ല, പക്ഷേ അക്ഷരങ്ങള്‍ ഒന്നുരുണ്ടു-അതും കുഴപ്പമില്ല.

പക്ഷേ അക്ഷരങ്ങള്‍ക്ക് പഴയ കടുപ്പം ഇല്ല. അക്ഷരങ്ങള്‍ മൈക്രോസ്കോപ്പിക് ലെവലില്‍ ബ്ലര്‍‌ഡ് ആയപോലെയോ പഴയ ആ കടുപ്പമുള്ള കറുപ്പില്ലാത്തതുപോലെയോ ഒക്കെ തോന്നുന്നു.

സന്തോഷിനോ മറ്റാര്‍ക്കെങ്കിലുമോ പറയാന്‍ പറ്റുമോ എന്തായിരിക്കും പ്രശ്‌നമെന്ന്? (അതോ ഇതൊരു പ്രശ്‌നമല്ലേ).

Tuesday, August 29, 2006  
Blogger myexperimentsandme said...

മറ്റു പ്രശ്‌നമൊന്നുമില്ലെങ്കില്‍ ഐയ്യീ 7-ല്‍ കാര്‍ത്തികയില്‍ ഇങ്ങിനെയാണ് കാണുന്നത്, സന്തോഷ്.

സംഗതി ഒന്നുകൂടി മങ്ങി. വളരെ കൃത്യതയാര്‍ന്ന അക്ഷരങ്ങളായിരുന്നു, ഐയ്യീ 6-ല്‍. ഇത് ബ്രഷിന്റെ നാര് സ്വല്പം ചതഞ്ഞതുപോലത്തെ അക്ഷരങ്ങള്‍. കാക്കക്കറുപ്പുമല്ല.

Tuesday, August 29, 2006  
Blogger Santhosh said...

വക്കാരീ, ഇവയൊന്നു ശ്രമിച്ചു നോക്കൂ:

ക്ലിയര്‍ടൈപ്പ് റ്റ്യൂണര്‍

ക്ലിയര്‍ടൈപ്പ് സെറ്റിംഗ്

Tuesday, August 29, 2006  
Blogger myexperimentsandme said...

വലിയ വ്യത്യാസമില്ല സന്തോഷേ.

Tuesday, August 29, 2006  
Blogger ബിന്ദു said...

ഗുരോ ഒരു സംശയം. അങ്ങെങ്ങനെ വിദ്യയെ സ്വായത്തമാക്കി?? :)

Thursday, August 31, 2006  
Blogger ദേവന്‍ said...

അമ്മോ. ഒരു കമന്റായിരുന്ന ഇതിനെ ക്ലാസ്സാക്കി മാറ്റിച്ച സന്തോഷിനും അതിനു ആഡെന്‍ഡം എന്ന ഡം തീര്‍ത്ത ദില്‍ബനും ഇതിനെ വന്‍ വിജയമാക്കി തീര്‍ത്ത സര്‍വ്വശ്രീമാന്മാര്‍ & ശ്രീമതിമാര്‍ അനോണി, വേണുമാഷ്‌, വല്യമ്മായി, ഇത്തിരി വല്യവീട്ടം, മറിയംസ്‌, അരവിന്നന്‍ കുട്ടി, വിശാത്സ്‌, അഗ്രജന്‍, അനോ- നല്ലകുട്ടി,സൂര്യോദയം, പട്ടേരി ജ്യോതിറ്റീച്ചര്‍, കലേഷ്‌, ഗുരുക്കള്‍ (ഞാനൊരു കോമഡി നമ്പരിട്ടതും പൊക്കി ഇങ്ങേര്‍) ആനക്കൂടന്‍, ആദി, ബാബു & കരീം മാഷന്മാര്‍, മുല്ലപ്പൂ എന്നിവര്‍ക്കും ടെക്നോളജിക്കല്‍ ഇന്വെസ്റ്റിഗേഷന്‍ നടത്തി എന്തൊക്കെയോ ചെയ്ത സഹൃദയര്‍ സിബു, അനിലേട്ടന്‍, വാക്കര്‍, സപ്തന്‍, കണ്ണൂസ്‌ എന്നിവര്‍ക്കും അന്‍പിന്റെ അമ്പുകള്‍. രണ്ടിടത്തും കമന്റിട്ട ഈ കുസുമേ കുസുമോല്‍പ്പത്തിരിയുടെ ബോസ്ക്‌ ഓഫീസ്‌ ഹിറ്റിങ്ങില്‍ പബ്ലിക്ക്‌ റിലേഷന്‍ വര്‍ക്ക്‌ ചെയ്ത ജ്യോതിറ്റീച്ചര്‍ക്ക്‌ രണ്ടാമതും നന്ദി. മൂന്നാലു പോസ്റ്റിട്ട ഗുരുക്കള്‍ക്ക്‌ മൂന്നാലു നന്ദി.

ബിന്ദുവിനു മാത്രം പ്രത്യേക പോസ്റ്റ്‌ പിന്നാലേ

Saturday, September 16, 2006  
Blogger ദേവന്‍ said...

ബിന്ദു, അതൊരു വലിയ ചോദ്യമാണ്‌. എങ്കിലും ഞാനൊരു ചെറ്യ്യേ ഉത്തരം ഉണ്ടാക്കട്ടെ.

ആദിയില്‍ ഞാന്‍ ആദത്തെപ്പോലെ നിര്‍മ്മലമനസ്കനായ ഒരു വിദ്യാവിഹീനപ്പശുവായിരുന്നു. "ശുനപു:ശ്ചം ഇവ വ്യര്‍ത്ഥം ജീവിതം വിദ്യയാ വിനാ" (ശരി തന്നെ ഗുരുക്കളേ/ റ്റീച്ചറേ? ഈ അസംസ്കൃതം വല്യ പാടു തന്നപ്പാ) അതായത്‌ വിദ്യയില്ലാത്ത ജീവിതം പട്ടിയുടെ വാലുപോലെ പാഴാണെന്നാണ്‌ ആപ്തന്‍ സാറു പറയുന്നത്‌. സാധാരണ മൃഗങ്ങള്‍ക്ക്‌ വാലു ഗോപ്യസ്ഥലങ്ങള്‍ മറക്കാനും ഈച്ചയാട്ടാനുമാണ്‌. പട്ടിക്ക്‌ ഇതു രണ്ടിനും വാലു കൊള്ളില്ല. അങ്ങനെ പാഴായിപ്പോയ ഒരു വാലായി എന്റെ ജീവിതവും ആട്ടിയാട്ടി ഞാന്‍ നടന്നു പോന്നു.

അങ്ങനിരിക്കെ ഒരു ദിവസം ഐ സീ ക്ക്യൂ എന്ന പഴേ ചാറ്റില്‍ കണ്ട എന്റെ ഒരു കൂട്ടുകാരി വയ്യാണ്ടു കിടപ്പാണെന്നറിഞ്ഞ്‌ ഹോസ്റ്റലില്‍ വിളിച്ചു. ഫോണ്‍ എടുത്തയാളിന്റെ പേരു വിദ്യ. അങ്ങനെ വിദ്യയെ കണ്ടുകിട്ടി. ഇനി ഇതില്ലാണ്ട്‌ എന്റെ ജീവിതം ശുനകവാല്‍ ആകണ്ടാന്നു വച്ച്‌ മൂന്നാലുമാസം ഞാന്‍ പീലിയൊക്കെ വിരിച്ച്‌ ഡാന്‍സ്‌ ചെയ്തു. പിന്നെ വീട്ടുകാരെ തമ്മില്‍ കൂട്ടി മുട്ടിച്ചു. അതാണു ദാറ്റ്‌.

Saturday, September 16, 2006  
Blogger Unknown said...

ദേവേട്ടാ,
വിദ്യ വന്ന വഴി ഇപ്പോഴാണ് മനസ്സിലായത്. :-)

(ഓടോ:അനിയത്തി ഇന്നലെ എന്നോട് “ഏട്ടന്‍ ഇപ്പൊ വല്ല്യേ ഗ്ലോബനായാതോണ്ടായിരിക്കും ഇന്റര്‍നെറ്റില്‍ നിന്ന് ഇറങ്ങാത്തത് അല്ലേ?”)

Saturday, September 16, 2006  
Blogger myexperimentsandme said...

അതൊരൊന്നൊന്നര വരവായിരുന്നല്ലോ ദേവേട്ടാ. കൊള്ളാം.

നീലഭൃംഗാദിയെ കണ്ടിരുന്നു ഇന്നലെ. ഓണാഘോഷം. നീലണ്ണന്‍ എന്താ ഒരു പെറഫറമോന്‍സ് :) താങ്കള്‍ ഒരു നീലകുടുംബതാരം.

Sunday, September 17, 2006  
Blogger Satheesh said...

ദേവേട്ടാ, ഇപ്പം പോസ്റ്റിനാണോ കമന്റേണ്ടത് അല്ല കമന്റിനു കമന്റണോന്നൊരു ആശയക്കുഴപ്പം!
രണ്ടായാലും ഉഗ്രനായി..

Sunday, September 17, 2006  
Blogger ബിന്ദു said...

ദേവാ വിദ്യ വന്ന വഴി കാണാന്‍ വൈകിയോ എന്നൊരു ശങ്ക ഇല്യാണ്ടില്ല. സന്തോഷായി. :)

Sunday, September 17, 2006  
Blogger ദേവന്‍ said...

വക്കാരിയേ
ടോക്യോണാഘോഷത്തില്‍ നീലന്‍ കരുണാകരനെ അവതരിപ്പിച്ച്‌ തകര്‍പ്പന്‍ കയ്യടി വാങ്ങിയെന്ന് കേട്ടു!

Saturday, October 07, 2006  
Blogger ദേവന്‍ said...

സതീഷ്‌, നന്ദി


qw_er_ty

Saturday, October 07, 2006  

Post a Comment

<< Home