Tuesday, April 14, 2009

എന്റെ ഡിപീഈപി പ്രോജക്റ്റ് - 1

പഠിച്ചത് സര്‍ക്കാര്‍ പള്ളിക്കൂടത്തിലാണെങ്കിലും ഡി പി ഈ പി പദ്ധതി നിലവില്‍ വരുന്നതിനും വളരെ മുന്നേ സ്കൂളിങ്ങ് കഴിഞ്ഞു പോയി. ഇതൊരു വയോജന പ്രോജക്റ്റ്. കുണ്ടറയിലെ എന്റെ വീട്ടിലും പരിസരത്തും മറ്റാവശ്യങ്ങള്‍ക്കായി പോയ വഴിയിലും കണ്ട നാടന്‍ പൂക്കളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍. മൊത്തമായി വിജയിച്ചിട്ടില്ല. അറിയാത്ത പൂക്കളെയും ഞാന്‍ മനസ്സിലാക്കിയതിലെ തെറ്റുകളെയും ആരെങ്കിലും പറഞ്ഞു തരുമെന്ന് പ്രതീക്ഷ.




പൂച്ചെടിയുടെ പേര്‍ : ശീമക്കൊങ്ങിണി
ശാസ്ത്രനാമം : stachytarpheta indica
കണ്ടെത്തിയ ഇടം : പാഞ്ചാലിമേട്, ഇടുക്കി.
സാധാരണ നാട്ടിന്‍പുറങ്ങളിലെല്ലാം കണ്ടുവരാറുള്ള ചെടി. അരയടി നീളമുള്ള പൂങ്കുലയില്‍ നിലകളായി വിരിയുന്ന രണ്ടുമൂന്നു നീല/വയലറ്റ് പുഷ്പങ്ങള്‍ കൊണ്ട് തിരിച്ചറിഞ്ഞു.

1 Comments:

Blogger Jayasree Lakshmy Kumar said...

ഓണപ്പൂക്കളത്തിനു ധാരാളമായി ഉപയോഗിച്ചിരുന്ന പൂവ്. പെട്ടെന്നു വാടിക്കരിഞ്ഞു പോകുമെങ്കിലും കളമിടുമ്പോൾ നല്ല ഭംഗി തരുന്ന പൂവ്. തണ്ടിൽ നിറയേ ഉണ്ടാ‍ാകും പൂവ്.മറ്റുള്ള കുട്ടികൾക്ക് കൊടുക്കാതെ ആ‍ാക്രാന്തിയിൽ പൂ പറിക്കുമ്പോഴും പൂ ചതഞ്ഞു പോകാതെ തണ്ടിൽ നിന്നും പൂക്കളെ മുഴുവനായും ഒരൊറ്റ വലിക്കു ഊർത്തെടുക്കാൻ ഒരു പ്രത്യേക കഴിവായിരുന്നു :)

Thursday, April 16, 2009  

Post a Comment

<< Home