ഉള്‍ട്ടാപ്പുള്‍ട്ടാ
ചിത്രത്തില്‍ കാണുന്നത് കടവാതില്‍ (flying fox) എന്ന ലോകത്തിലെ ഏറ്റവും വലിയ ഇനം വവ്വാല്‍.
കഴിഞ്ഞ പോസ്റ്റ് വായിച്ച ഒരാള്‍ വവ്വാലെന്തിനു തല കീഴായി കിടക്കുന്നു എന്നു ചോദിച്ചിരുന്നു. സാധാരണ പറക്കുന്ന ജീവികള്‍ തല മുകളറ്റം വരുന്ന രീതിയിലും, നാല്‍ക്കാലികളും ഇഴജന്തുക്കളും തല മുന്‍വശത്തേക്കു നീട്ടിയുമാണല്ലോ വിശ്രമിക്കാറ്. വവ്വാലിന്റെ ചിറകുകള്‍ ചര്‍മ്മനിര്‍മ്മിതമാകയാലും കാലുകള്‍ക്ക് പക്ഷികളെ പോലെ റ്റേക് ഓഫ് ചെയ്യിക്കാന്‍ ത്രാണിയില്ലാത്തതിനാലും ഹാങ്ങ് ഗ്ലൈഡര്‍ പോലെ ലൌഞ്ച് ചെയ്യുകയേ നിവര്‍ത്തിയുള്ളു. എറ്റവും എളുപ്പം പറന്നു തുടങ്ങാന്‍ തലകീഴായി കിടക്കുകയാണ് വെറുതേ പിടി വിട്ട് കുട തുറന്ന് പറന്നു തുടങ്ങുകയാണല്ലോ. പകല്‍ ഉറക്കക്കാരനാകയാല്‍ മറ്റു ജന്തുക്കള്‍ സഞ്ചരിക്കാനിടയില്ലാത്ത അടിഭാങ്ങളിലും മറ്റും തൂങ്ങിക്കിടന്നാല്‍ അപായഭീഷണി കുറയുമെന്നത് രണ്ടാമത്തെ കാരണം.
അപ്പോള്‍ തേവാങ്ക് പറക്കില്ലല്ലോ, പിന്നെന്തിനു വാവലിനെ പോലെ കിടക്കുന്നു?
തേവാങ്ക് വാവലിനെപ്പോലെ തക കിഴുക്കായിട്ടല്ല, മരക്കൊമ്പില്‍ നാലു കാലുകൊണ്ടും കെട്ടിപ്പിടിച്ച് തൂങ്ങിക്കിടക്കുകയാണ് ചെയ്യുന്നത്. ദിവസത്തില്‍ പത്തു പതിനെട്ടു മണിക്കൂര്‍ ഉറങ്ങിക്കളയുന്ന, മിനുട്ടില്‍ അഞ്ചാറടി മാത്രം വേഗതയുള്ള പേശീ ശക്തി വളരെ കുറഞ്ഞ തേവാങ്കിന് മരത്തില്‍ കിടക്കാനും സഞ്ചരിക്കാനും ഏറ്റവും കുറവ് ആയാസമുള്ള രീതി തൂങ്ങിക്കിടക്കല്‍ തന്നെ.
പേശികളുടെയും എല്ലുകളുടെയും പ്രത്യേകതയാല്‍ സഞ്ചാരികള്‍ വടിമേല്‍ കെട്ടിയിടുന്ന തുണിപ്പൊഴി പോലെ സുഖമായി ഇവന്‍ തൂങ്ങി കിടന്നോളും ഒട്ടും ആയാസമില്ലാതെ തന്നെ. ഓടി രക്ഷപ്പെടാന്‍ കഴിവില്ലത്ത ഇവന്റെ രക്ഷാ തന്ത്രം ഒളിച്ചു കിടക്കല്‍ ആണെന്നതിനാല്‍ ഒരിലക്കൂട്ടമോ തേനീച്ചക്കൂടോ പോലെ തൂങ്ങിക്കിടക്കല്‍ ജന്തു സഞ്ചാരമുള്ള ഇടങ്ങള്‍ ഒഴിവാക്കാനും ഇരതേടുന്ന മൃഗങ്ങളുടെ കണ്ണില്‍ പെടാതെയിരിക്കാനും തേവാങ്കിനെ സഹായിക്കുന്നു.
ഓ ടോ.
"സ്ലോത്ത്ഫുള്‍നസ്സ്" എന്ന സായിപ്പിന്റെ പ്രയോഗം മനസ്സിലാകണമെങ്കില്‍ പത്തു മിനുട്ട് ഇവനെക്കുറിച്ച് എന്തെങ്കിലും റ്റീവീ പ്രോഗ്രാം കാണുക. അങ്ങാന്‍ മടി കാരണം പട്ടിണികിടക്കാനും മടിക്കാത്തവന്‍, നിലത്തിറങ്ങാന്‍ മടി കാരണം മൂത്രമൊഴിക്കല്‍ പത്തു പതിനഞ്ചു ദിവസത്തില്‍ ഒരിക്കലാക്കിയ പഹയന്മാര്‍. എഴുതിയത് ശരിയാണോ എന്ന് വിക്കി നോക്കിയപ്പോള്‍ അതിരസം - തേവാങ്കില്‍ കുഞ്ഞ് തെന്നി നിലത്തു വീണാല്‍ തള്ള ചിലപ്പോള്‍ ഇറങ്ങി വന്നെടുക്കാന്‍ മടി കാട്ടുന്നതിനാലെ തറയില്‍ കിടന്ന് പട്ടിണി കോണ്ടോ ജന്തുക്കള്‍ പിടിച്ചോ സിദ്ധികൂടാറുണ്ടത്രേ (ഇതില്‍ എത്രമാത്രം സത്യമുണ്ടെന്ന് അറിയില്ല)
32 Comments:
ആ വവ്വാലിന്റെ ചിത്രം ഡൌണ്‍ലോഡ് ചെയ്ത്, റൊട്ടേറ്റ് ചെയ്തു. ശരിക്കും കുറുക്കന്‍ തന്നെ. പോരാത്തേന്നു് ഈ പഹയന്‍ ഒറ്റക്കാലിലാ തൂങ്ങി നിക്കുന്നതു്, മറ്റേക്കാല് മോഹിനിയാട്ടത്തിനു പഠിക്കുവാ ;)
[ബാറ്റേട്ടന്റെ ചിത്രം കണ്ടപ്പോള്‍ കൌതുകത്തിന്റെ കൂടെ ഭയമെന്ന വികാരവും അലതല്ലിവന്നു]
വവ്വാലിന് ഇങ്ങിനെയൊരു തലയുമുണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്. അണ്ണന്റെ ചിറക് ബാക്കി ശരീരഭാഗങ്ങളെയൊക്കെ ഓഫ്‌സെറ്റ് ചെയ്‌തു.
ഈ കുട്ടിത്തേവാങ്ക് നമ്മുടെ നാട്ടിലൊക്കെയുണ്ടോ?
വക്കാരിനാട്ടില്‍ കൊച്ചു കൊച്ചു ടൈം ബോംബുകള്‍ ഡിപ്ലോയ് ചെയ്യുവാന്‍ അമേരിക്ക വവ്വാലുകളെ ഉപയോഗിക്കുവാന്‍ തീരുമാനിച്ചിരുന്നുവത്രെ. വിക്കിയിലെ ലേഖനം
ദേവേട്ടാ, കലക്കന്‍ പോസ്റ്റ്!
ഗുരു ദേവ രേ..,
അഭിനന്ദനീയം (kp:vkry)ഈ എഫര്‍ട്ടുകള്‍.
വവ്വാലുചേട്ടായിയെ പരിചയപ്പെടുത്തിയതിന് നന്ദി. ആള് പുലിയാല്ലേ?
ഹ..ഹ.. അമേരിക്കക്കാര്‍ ആളു കൊള്ളാമല്ലോ. അണ്ണന്മാര്‍ സീരിയസ്സയിത്തന്നെ ചിന്തിച്ചിരുന്നു എന്നാണ് ആ ലേഖനം പറയുന്നത്. പക്ഷേ വിക്കിയിലെ ഡിസ്‌കഷനില്‍ പറയുന്നതുപോലെ “You can strap a bomb to the bat, and you can have the bat go off, but you can't persuade the bat to jump out of a B-17 at 10,000 feet..." സംഭവിക്കുകയാണെങ്കില്‍, വവ്വാലണ്ണന്മാര്‍ തിരിച്ച് ബോംബുമായി അമേരിക്കയിലേക്കു തന്നെ പറന്ന് വൈറ്റ് ഹൌസിലെങ്ങാനും കൂടു കൂട്ടിയാല്‍ തീര്‍ന്നു പരിപാടി.
പെരിങ്ങോടരേ, ആ ലിങ്കിനു നന്ദി. പുതിയ ഒരു വിവരമായിരുന്നു.
അതു തോറ്റെങ്കിലും റ്റോര്‍പിഡോ വാരാന്‍ ഡോള്‍ഫിനുകളെ പിടിച്ചു പരിശീലിപ്പിച്ചത്രേ ( ഡോള്‍ഫ് ഇതുവരെ ഒരു ടോര്‍പിഡോയെങ്കിലും കണ്ടെത്തിയതായി എങ്ങും വായിച്ചിട്ടില്ലെങ്കിലും, യൂയെസ്സ് നേവിയില്‍ ഡോള്‍ഫിനുകള്‍ സര്‍വീസിലുണ്ട്)
ആദ്യം എന്റെ കണ്ണിലെ ഒലക്ക എടുത്തിട്ട് അമേരിക്കന്‍ കണ്ണിലോട്ടു നോക്കാം . ഡെല്‍ഹി പോലീസ് തെരുവിലെ അനാഥ ബാലന്മാരെയും ചേരിയിലെ കുട്ടികളെയും പിടിച്ചു കൊണ്ട് പോയി ബോംബ് കണ്ടെത്താനും നിര്‍വീര്യമാക്കാനും ഉപയോഗിക്കുന്നെന്ന് വായിച്ചിരുന്നു. ഡോഗ് സ്വ്കാഡിനെ ഉപയോഗിച്ചാല്‍ ചോദിക്കാനും പറയാനും എസ് പി സീ ഏയൊ മേനകാ ഗാന്ധിയോ വരും. പിള്ളേരാകുമ്പൊ ആ പേടി വേണ്ടല്ലോ
‘തായ്‌ചൊല്ലു കേക്കാത്ത വവ്വാലേ...‘ എന്ന് തായ്മൊഴി.
ദേവന്റെ വിദ്യപ്പോസ്റ്റുകള്‍, ഇടിവാളുകള്‍, കുറുമകള്‍ അങ്ങനെ അനേകം പോസ്റ്റുകള്‍ റ്റെക്സ്റ്റ് ഫയലായി ഊയെസ്ബീല്‍ കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ടു നാളുകളായി. ചിന്ന പോസ്റ്റുകളെ മാത്രമേ ബ്രവുസറില്‍ വായിക്കാന്‍ പറ്റുന്നുള്ളൂന്ന് സാരം :((യ്യുയ്യേയികളെ എടുത്തു പറയുന്നത് ഒരു പക്ഷെ വെള്ളിക്കെളമേ ഐസ് ബ്രേക്കാവാതിരുന്നാലോന്നുവച്ചാണേ ;) യേയ് ഇവരൊന്നും ആ ടൈപ്പല്ലാന്നറിയാം. എങ്കിലും നമ്മടെ പോസ്റ്റിലൊന്നും കമന്റടിക്കാത്ത അനിലിനെ നമുക്കടിച്ചാലോന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍? അണ്ണനു ശനിയാഴ്ച ആപ്പീസിപ്പോണ്ടേ? )
അപ്പൊ പറഞ്ഞുവന്നത് ദേവന്റെ ഏറ്റവും പുതിയ സീരിയലായ വിദ്യകള്‍ ഈ പോസ്റ്റില്‍ തുടങ്ങി പിറകോട്ടു വായിച്ചിട്ട് വരാമേ...
ഞാനിപ്പോഴും ക്ലാസ്സിലാണെന്ന ഒരു തോന്നല്‍.
ദേവേട്ടന്‍റെ പൊതു വിജ്ഞാന ക്ലാസ്സും, ഉമേഷ്ജിയുടെ മലയാള പാഠങ്ങളും...
ദേവേട്ടാ വവ്വാല്‍ പുരാണം തകര്‍ത്തു. യെവന്മാരു ച്വോര കുടിക്കുമെന്നു പറയണതിന്‍റെ പിന്നിലാരണ്ണാ...
ബ്രാം സ്റ്റോക്കറോ? യേറ്റുമാനൂറ് ശിവകുമാറണ്ണനോ?
ഹഹഹ അനിലേട്ടാ നമുക്കിടയില്‍ ഉരുകാനുള്ള ഐസ് ഒരു ചില്ലു ഗ്ലാസിന്റെ ഉള്ളിലുള്ളതാവും :)
രാജേ,
ഈ കൂറ്റന്‍ കടവാതിലുകള്‍ നാട്ടിലൊക്കെയുണ്ട്. മച്ചുമ്പുറത്തൊക്കെ കണ്ടാല്‍ പേടിച്ചു പോകും. അടുത്താല്‍ പട്ടി കടിക്കുമ്പോലെ കടിച്ചു കീറുകയും ചെയ്യും. നരിച്ചീര്‍ (fruit bat) പോലെ ചെറിയയവന്മാര്‍ പോലും കടിച്ചാല്‍ വലിയ മുറിവു വീഴും.
വക്കാരീ,
ഇത്തരം തേവാങ്കുകള്‍ തെക്കനമേരിക്കന്‍ കാടുകളില്‍ മാത്രമേയുള്ളു. നമ്മള്‍ നാട്ടിലൊക്കെയുള്ള ചെറുതരം ഒരു കരടിയെ (sloth bear) ചിലപ്പോഴൊക്കെ തേവാങ്കെന്നു വിളിക്കാറുണ്ടെങ്കിലും ലവന്‍ ഇവന്റെ ആരുമല്ല. (യാരിക്ക് യാര്‍ സൊന്തം നാന്‍ സൊല്ലവാ)
കുട്ടിത്തേവാങ്കിന്റെ കാര്‍ന്നോര്‍ വന്‍ തേവാങ്ക് ഐസ് ഏജില്‍ വച്ച് അന്യം നിന്നു പോയി . മൂപ്പര്‍ ഒരു ചെറിയ ആനയോളം വലിപ്പമുള്ളവനും തൂങ്ങലിനു പകരം നിലത്തു നടക്കുന്നവനും ആയിരുന്നു പോലും . ഒരു ആര്‍ട്ടിസ്റ്റ് ഇമ്പ്രഷന്‍ ഇവിടേ http://www.museum.state.il.us/exhibits/larson/images/ia_sloth_reconstruction.gif
കുട്ടിത്തേവാങ്കിന്റെ നാറ്റം ഈ വമ്പനു ഉണ്ടായിരുന്നോ ആവോ. ഉണ്ടെങ്കില്‍ അവന്‍ നടക്കുന്ന വഴികളിലുള്ള ഐസ് ഏജ് അമേരിക്കക്കാരന്‍ " ഏതോ ഗ്യാസ് ട്രബിള്‍ ഉള്ള മാമത്ത് വരുന്നുണ്ടെന്നാടാ തോന്നുന്നത്" എന്ന് കൂട്ടുകാരനോട് പറഞ്ഞുകാണണം.
This comment has been removed by a blog administrator.
തിരുത്തിയ രണ്ടാം ഭാഗം:
വവ്വാലുകളേയും, കുട്ടിതേവാങ്കിനേയും കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചതിന്ന് സ്തോത്രം.
ഞാന്‍ പഠിച്ചിരുന്ന കോളേജിന്റെ (?) മുന്‍പിലെ വീട്ടില്‍ ഒരു മരത്തില്‍, ആയിരക്കണക്കിന്നു വവ്വാലുകള്‍ പാര്‍ത്തിരുന്നു. അവയെ വെടിവച്ചിടുവാന്‍ ഇടക്കിടെ ആളുകളും എത്തും. ഇതിന്റെ മാംസം വാതത്തിന്നും, തിമിരത്തിന്നും നല്ലതാണെന്നും മറ്റും കേള്‍ക്കുന്നു. ശരിയോ, തെറ്റോ?
കൂടാതെ, ഈ വര്‍ഗ്ഗത്തില്‍ തന്നെ പെട്ടതല്ലെ, നരച്ചീറ്? പണ്ട് ഞങ്ങള്‍ ഓലപുരയില്‍ താമസിച്ചിരുന്നപ്പോള്‍,കഴുക്കോലായി ഇട്ടിരുന്ന അടക്കാമരകഴുവിന്റെ ദ്വാരത്തില്‍ നരച്ചീറുകള്‍ താമസിച്ചിരുന്നു.
സ്റ്റോപ്പ് പ്രസ്സ്
ഒരു ചെറിയ വലിയ തിരുത്ത്.
“ചിന്ന പോസ്റ്റുകളെ മാത്രമേ ബ്രവുസറില്‍ വായിക്കാന്‍ പറ്റുന്നുള്ളൂന്ന് “ എന്ന് കഴിഞ്ഞ പത്രസമ്മേളനത്തില്‍ പറഞ്ഞത് എല്ലാ രാജ്യത്തുള്ളവരുടെയും ജപ്പാനിലുള്ളവരുടെയും ബ്ലോഗുകള്‍ ഉള്‍പ്പെടെയായിരുന്നു.
അതു കണ്ട് തെറ്റിദ്ധരിച്ച് ഒരു ഭീഷണി ഇവിടെ ഇപ്പോള്‍ കണ്ടതനുസരിച്ചാണ് ഈ വിശദീകരണം.
ടോപ്പിക്ക്: വാവലിന്റെ അനിയന്‍ ‘നരിച്ചില്’ വാഴത്തേന്‍ കുടിക്കാന്‍ വന്ന് മുറ്റത്തു വട്ടം ചുട്ടുമ്പോള്‍ നീണ്ട വടി ചുഴറ്റി താഴെയിടാറുണ്ടായിരുന്നു പണ്ടു ഞങ്ങള്‍.
ചോരകുടിക്കുന്ന വാമ്പയര്‍ വാവലുകള്‍ ഉണ്ട് സൂഫി, പക്ഷേ ഇവ വളരെ ചെറുതാണ്. കന്നുകാലികളെയും മറ്റും (കൊതുക് സ്റ്റൈലില്‍) അറിയാതെ പമ്മി ചോര കുടിക്കുമെന്നല്ലാതെ മനുഷ്യനെ കടിച്ച സന്ദര്‍ഭങ്ങള്‍ അപൂര്‍വമാണ്, ഉണ്ടെങ്കില്‍ തന്നെ ഭയപ്പെടേണ്ട രീതിയില്‍ ഓടിച്ച് ആക്രമിക്കാനൊന്നും കഴിവുമില്ല. ബാക്കിയെല്ലാം സായിപ്പിന്റെ പേടി സ്വപ്നം മാത്രമല്ലേ.
കുറുമാനേ,
മരപ്പട്ടി, വെരുക്, വാവല്‍, പൂച്ച തുടങ്ങി ചെറു സസ്തനികളുടേയെല്ലാം മാംസം ആസ്ത്മക്കും വാതത്തിനും നന്നെന്ന് ആളുകള്‍ പറയാറുണ്ടെങ്കിലും ഒരു വൈദ്യനും ഇതുവരെ അത് അംഗീകരിച്ചു കണ്ടിട്ടില്ല. പലരും പക്ഷേ അനുഭവസ്ഥരാണെന്നൊക്കെ പറഞ്ഞിട്ടുണ്ട് എന്നോട്. വാവലിറച്ചി തിമിരത്തിനു നല്ലതെന്ന കാര്യം ആദ്യമായിട്ടു കേട്ടതാണേ, അറിയില്ല .
ഫ്രൂട്ട് ബാറ്റ് എന്നു സായിപ്പു വിളിക്കുന്ന ചെറുതരം വാവല്‍ ആയ നരിച്ചീറുകളെ ആളില്ലാ മച്ചുമ്പ്രം മുതല്‍ എല്ലായിടത്തും കാണാം. ആ പരിസരത്ത് ബദാം, പറങ്കിമാവ്, മാവ് ആഞ്ഞിലി എന്നിവ കായ്ച്ചു നില്‍പ്പുണ്ടെങ്കില്‍ നൂറുകണക്കിനു കാണാം. കാട്ടമിട്ടു വീടു വൃത്തികേടാക്കുമെന്നും കരഞ്ഞു ശല്യം ചെയ്യുമെന്നുമൊഴിച്ചാല്‍ വലിയ പ്രശ്നക്കാരല്ല, പിടിച്ചാല്‍ കടിക്കും, ചിലപ്പോ ചത്തു നിലത്തു കിടന്ന് ആരോഗ്യ പ്രശ്നവും ഉണ്ടാക്കും.
അനിലേട്ടന്‍ പറഞ്ഞതുപോലെ വാഴക്കൂമ്പില്‍ ഇവന്‍ വന്നു
കെട്ടിപ്പിടിച്ചു കിടന്ന് തേന്‍ കുടിക്കുന്നത് ഞാനും കണ്ടിട്ടുണ്ടേ.
രണ്ടു ബാറ്റു വിശേഷം വിട്ടു പോയി.
വവ്വാല്‍ തന്റെ കുഞ്ഞുങ്ങളെ മുതുകത്തിരുത്തി പറക്കും എന്നത് ഒരൂഹാപോഹം മാത്രമായിരുന്നു. കൊല്ലത്തുകാരനായ ഒരു വ്യക്തി എന്റെ ചെറുപ്പകാലത്ത് . കുഞ്ഞിനെ മുതുകത്താക്കി പറന്നു പോകുന്ന വവ്വാലിന്റെ ഫോട്ടോയെടുത്ത് അന്താരാഷ്ട്ര അംഗീകാരം വാങ്ങിയിട്ടുണ്ട് (പേര്‍ ഓര്‍ക്കുനില്ല, രാജന്‍? അതോ ഗോപാലകൃഷ്ണന്‍? ആ). ഇന്നത്തെപോലെ റിമോട് സെന്‍സര്‍ ക്യാമറയൊന്നും ഉള്ള കാലമല്ലല്ലോ പുള്ളി വര്‍ഷങ്ങളോളം ടെറസ്സില്‍ ഉറങ്ങി- വാവലമ്മയേയും വാവലുവാവയേയും നേരിട്ടു കാണാന്‍. ഒടുക്കം ജയിച്ചു.
അപൂര്‍വങ്ങളില്‍ അപൂര്‍വമ്മായ ഒരു ഇനം ഫ്രൂട്ട് ബാറ്റിനെ ആദ്യമായി കണ്ടെത്തിയത് ഡോ. സലിം അലി ആണ്. അദ്ദേഹം സ്വന്തം പേരു തന്നെ അതിനിട്ടുകൊണ്ടുത്തു "സലീം അലീസ് ബാറ്റ്" എന്നു ഇംഗ്ലീഷിലും "latidens salimali "എന്നു ദ്വിധത്തിലും പേരുള്ള അപൂര്‍വന്റെ പൂര്‍വികന്‍ അങ്ങനെ ഡോ. സലീം അലി ആയി.
ദേവേട്ടാ..
ലേഖനം പഠനാര്‍ഹം..
ഈ കുട്ടിത്തേവാങ്ക് ഇത് വരെ പിടി തരാത്ത വിവരമായിരുന്നു.. അതിന്റെ രൂപം പോലും ഇപ്പോഴാ ശരിക്ക് കാണുന്നത്.. തെങ്ങില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടി പോകുന്ന ഈ ജിവിക്ക് ചിറകുണ്ടോ എന്ന് പോലും തോന്നിയിരുന്നു..കുട്ടിതേവാങ്കിന് വേറെയൊരു പേരാണ് പറഞ്ഞിരുന്നത്(ഓര്‍മ കിട്ടുന്നില്ല)
അളുങ്ക് എന്നാണോ ആ പെര്‍ ഈബ്ബ്രൂ?
(തിരുവല്ലക്കാരന്‍ ഒരാള്‍ അളുങ്ക് എന്ന് തേവാങ്കിനെ ഉദ്ദേശിച്ച് ഒരിക്കല്‍ പറഞ്ഞുകേട്ടു)
കിട്ടിപ്പോയി..മെരു എന്നാണ് പറയുക.. ആളുകള്‍ മെരുവിനെ പിടിക്കാന്‍ പരക്കം പായുന്നത് കണ്ടിട്ടുണ്ട് (മെരു തന്നെ ആണോന്ന് സംശയം ഉണ്ട്)
ഇബ്രൂ
"മെരു" എന്നു കേട്ടപ്പോള്‍ ഒരു സംശയം തേവാങ്ക് അല്ല ഇനി വെരുക് ("വെരു" എന്നാണു കൊല്ലത്ത് പറയാറ്) ഇബ്രു ആണോ ആ മൃഗം
വെരുക് അഥവാ small indian civet) {(http://itech.pjc.edu/sctag/Small_Indian_Civet/index.htm) ശാസ്ത്രീയ നാമം Viverricula indica കണ്ണില്‍ കണ്ടാല്‍ ആളുകള്‍ ഓടിച്ചിട്ടു പിടിക്കുന്ന ഒരു ചാട്ടയോട്ടക്കാരന്‍ ജീവിയാണേ. കാരണം ഇവനെ പിടിച്ചിട്ട് വളര്‍ത്തിയാല്‍ വെരുകിന്‍ പുഴുക് (സിവറ്റ് മസ്ക്) എന്ന തീവിലയുള്ള സുഗന്ധ ദ്രവ്യം എടുക്കാം. വെരുകിനു നല്ല വിലയുണ്ട് ഇതുകാരണം.
ഇപ്പോ കിട്ടി !!!..പാറ്റാടന്‍ എന്നാണതിന്റെ പേര്..നാട്ടിലേക്ക് റിങ്ങ് ചെയ്തു അപ്പോ തന്നെ ഓര്‍മ്മവന്നു..
അന്തിക്കള്ളിന് ടച്ചിങ്സില്‍ കേമന്‍ വവ്വാലുകറി!!
മെരു എന്നു പറയുന്നത് മരപ്പട്ടിയെ ആണോ? തറവാട്ടിലെ അമ്പലത്തിലെ തട്ടിന്‍പുറത്ത് ഒരുത്തന്‍ ഫാമിലി ആയി താമസിച്ചിരുന്നു. അമ്പലവാസി ആയ കാരണം ആരും അദ്ദേഹത്തെ പിടിക്കാന്‍ ധൈര്യപ്പെട്ടില്ല.ദില്‍ബു പറഞ്ഞ പോലെ അന്തിക്കള്ളിന് ടച്ചിങ്സില്‍ ഇവനും കേമനാ എന്നറിഞ്ഞപ്പോള്‍ നിരീശ്വരവാദിയായ അമ്മാവന്‍ രായ്ക്കുരാമാനം കെണി വെച്ച് അവന്റെ ഫാമിലി മൊത്തം ടച്ചിങ്സാക്കി.
ബിരിയാണിക്കുട്ട്യേ...
മെരു=മരപ്പട്ടി. ലവന്‍ തന്നെ ഇവന്‍. ടച്ചിങ്ങ്സിന് ബഹു കേമന്‍. പക്ഷെ എന്റെ ഒരു ഫ്രണ്ട് ഗെഡി പറഞ്ഞതനുസരിച്ച് നന്നായി പാകം ചെയ്തില്ലെങ്കില്‍ വയറിന്റെ അടപ്പിളകും. ദഹിക്കാന്‍ പ്രയാസവും അകത്തെത്തിയാല്‍ പുറത്തിറങ്ങാന്‍ പ്രയാസവുമായതിനാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിറ്റേന്ന് രണ്ടിനിരിക്കുമ്പോള്‍ ഉച്ചത്തില്‍ പാട്ട് വെക്കേണ്ടി വരും എന്നാണ് പുള്ളിയുടെ അനുഭവത്തില്‍ നിന്ന് മനസ്സിലായത്.
അപ്പോള്‍ ഈ കുട്ടിതേവാങ്ക് ഉള്ള ജീവിയാണോ? ഞാന്‍ കരുതി അതൊരു പ്രയോഗം മാത്രമാണെന്ന് :)
ദേവെട്ടാ..ഇന്നു നമ്മളു ലാസ്റ്റ് ബെന്‍ച്...
കുട്ടി തേവങ്കിന്റെ കഥ കേമായി.. ഈ വവ്വാലെട്ടനെ കുറേ കണ്ടീട്ടുണ്ട്.. മറ്റേ പാര്‍ട്ടി ആളൊരു സുന്ദരന്‍..
കുട്ടിതേവാങ്ക് എന്ന പദപ്രയോഗം അപ്പോള്‍ യദ്ഥാര്‍ത അര്‍ത്ഥത്തില്‍ തന്നെ..
കമ്മെന്റുകല്‍ കണ്ടപ്പൊള്‍ ആകെ സംശയം..
എന്താനു വെരു (വെരും പുഴു ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്ന മരുന്നണല്ലൊ? അതു ഈ വെരു എന്നു പറയുന്ന ജീവിടെ എന്തൊ അല്ലെ?) പിന്നെ ഈനാപേച്ചി, മരപട്ടി (ഈനമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നല്ലെ?) ഇവരൊക്കെ കമെന്റില്‍ പറഞ്ഞ ആരൊക്കെയണ്. ഒരു പോസ്റ്റായി അതൊന്നു വെരിഫൈ ചെയ്യാന്‍ പറ്റിയെങ്കില്‍
ബിരിയാണിയേ, ദില്‍ബാ, ഡാലിയാ
വെരുക് (സ്മോള്‍ ഇന്ത്യന്‍ സിവറ്റ്) ഉം മരപ്പട്ടിയും (കോമണ്‍ പാം സിവറ്റ്) വളരെ ചെറിയ വത്യാസം (ഞാനും ജാക്കി ചാനും പോലെ) മാത്രമുള്ള രണ്ടു ജീവികളാണേ. രണ്ടും കീരി വര്‍ഗ്ഗത്തിലെ സിവറ്റ് ജന്തുക്കള്‍. രണ്ട് വത്യാസം വെരുകിനു "വെരുകിന്‍ പുഴുക്" എന്ന സുഗന്ധദ്രവ്യം (കസ്തൂരി മാനിന്റെ കസ്തൂരിയെക്കാള്‍ മണമുള്ള പെന്‍സിലിന്‍ ഓയിന്‍മന്റ് പോലെ ഇരിക്കുന്ന ഒരു സെക്രീഷന്‍ ആണ് വെരുകിന്‍ പുഴുക്. ആയുര്‍വേദയും മറ്റു പലരും ഇത് മുഖ കാന്തിക്കും മറ്റും ഉപയോഗിച്ചു വന്നിരുന്നു, വെരുക് അന്യന്‍ നിന്നുപോയിക്കൊണ്ടിരിക്കുന്നു) മരപ്പട്ടി വളരെ സാധാരണമായി തട്ടിന്‍ പുറത്തു കുത്തിയിരുന്നു തേങ്ങയും മറ്റും ഉരുട്ടി നമ്മളെ വിരട്ടുന്ന ലവന്റെ അനിയന്‍. പുഴുക് ഉല്‍പ്പാദിക്കാന്‍ കഴിവില്ല. ഇതിന്റെ മൂത്രം ഭയങ്കര നാറ്റമാണേ. രണ്ടിനെയും തിന്നാല്‍ നല്ല ടേസ്റ്റാണത്രേ .
ഈനാമ്പേച്ചി (പാംഗൊലിന്‍) ഇവരുമായി ബന്ധമൊന്നുമില്ലാത്ത ഒരു ഉറുമ്പു തീനി. ദേഹമാസകലം പടച്ചട്ട പോലെ സ്കേയിലുകളാണ് ഇവന് പ്രതിസന്ധിയുണ്ടായാല്‍ പന്തു പോലെ ചുരുളും. പിന്നെ അടിയും ഇടിയും കുത്തും കടിയും ഏല്‍ക്കില്ല.
ഈനാമ്പേച്ചിയും മരപ്പട്ടിയും തമ്മിലുള്ള കൂട്ട് പഴംചൊല്ലില്‍ മാത്രമേയുള്ളൂ. യധാര്‍ത്ഥ ജീവിത്തത്തില്‍ അവര്‍ പാരരഹിതസഹജീവിതം നയിക്കുന്ന(peacefully co-existing )രണ്ട് അപരിചിതര്‍.
എല്ലത്തിന്റെയും പടം ദേ താഴെ
മരപ്പട്ടി
http://www.uni-rostock.de/fakult/manafak/biologie/wranik/socotra/pictures/9.11.JPG
ഈനാമ്പേച്ചി
http://internt.nhm.ac.uk/museum/tring/highlights/images/pangolin/main.jpg
വെരുക്
http://www.chiangmaizoo.com/animal/p-an010.jpg
അപ്പോള്‍ ഉടുമ്പോ? ദില്ബന്‍ പറഞ്ഞ ടച്ചിങ്സു ഉടുമ്പാണെന്നാ തോന്നുന്നതു്.
പെരിങ്ങ്സ്,
ഞാന്‍ പറഞ്ഞ ടച്ചിങ്സ് ഉടുമ്പും കുമ്പിടിയുമൊന്നുമല്ല. സാക്ഷാല്‍ മൂന്നാമത്തെ ലിങ്ക് വെരുക് എന്ന്‍ മലയാളത്തിലും civet എന്ന് തമിഴിലും അറിയപ്പെടുന്ന പിടികിട്ടാപ്പുള്ളിയാണ്.
വെരുകിന്റെ സെക്രീഷന്‍ മെരുമ്പൂവു എന്നറിയപ്പെടുന്നു.
ലോകത്തുള്ള വിലയേറിയ പേര്‍ഫൂമുകളില്‍ പല ജീവികളുടേയും സെക്രീഷന്‍സ് ഉപയോഗിക്കുന്നു. ഫോര്‍ മെന്‍ , ഫോര്‍ വിമണ്‍ ആക്കുവാന്‍.
ഗന്ധങ്ങള്‍ നമ്മുടെ എല്ലാ ഇന്ദ്രിയങ്ങളേയും സ്വാദീനിക്കുന്നു. അയ്യോ എഴുതാനിരുന്നാല്‍ നാലു ദിവസം വേണ്ടി വരും. ദേവഗുരു എന്റെ പണിയിലെ ശ്രദ്ധയില്‍ നിന്നും ഡിസ്റ്റ്രാക്റ്റ് ചെയ്യിക്കുന്നു.
താത്പര്യ്മുള്ള വിഷയങ്ങള്‍ എടുത്തിടുന്നു.
പിന്നെ.
അതിലാ ഈനാമ്പേച്ചികുട്ടനെ നല്ല ഇഷ്ടമയി. ഇനി ആരെങ്കിലും ഈനാമ്പേച്ചി എന്നു വിളിച്ചാലും ചിരിച്ചോണ്ട് കേട്ടു നില്‍ക്കാമല്ലോ?
വെരുംബുഴു ഞാന്‍ കണ്ടീട്ടുണ്ട് നല്ല മണമാണ്..
ദേവട്ടാ നന്ദി.. കുറച്ചു കാര്യങലെങ്കിലും ഇങ്ങനെ കൃത്യമയി അറിഞിരിക്കലൊ
രാജേ,
ഉടുമ്പ് ദേ അടുത്ത പോസ്റ്റായി വരുന്നു.
ദില്‍ബാ (ഇനി അസുരാന്നു വിളിക്കാന്‍ വയ്യാ)
ഞങ്ങള്‍ക്കു പിടിതരാതെ വീരമൃത്യു വരിച്ച ഒരു വെരുകിനെ വൈദ്യശാലയില്‍ വിറ്റു കിട്ടിയ കാശുകൊണ്ട് ഉടുപ്പു വാങ്ങിയപ്പോല്‍ എനിക്കു ഈ കുന്തത്തിനു ഇത്ര വലിയ രുചിയാണെന്ന് അറിയില്ലായിരുന്നു.
ഗന്ധര്‍വ്വരേ
ഫിറോമോണ്‍ ബേസ്‌ഡ് പെര്‍ഫ്യൂമുകളെ കുറിച്ച് എഴുതെന്നേ. വെരുകിന്‍പുഴുക് ഉപയോഗിക്കുന്ന അന്താരാഷ്ട്ര ബ്രാന്‍ഡ് ആയി എനിക്ക് ഴാങ്ങ് പാഷ്യോ അമര്‍ ( jean patio amour) മാത്രമേ അറിയൂ, വേറേ ഒരുപാട് ഉണ്ടാവും എന്നെങ്കിലും ആരെങ്കിലും സമ്മാനിച്ചാല്‍ അതു പൂശി ഒരു ഫിറോമോണ്‍ എമിറ്റിംഗ് ആല്‍ഫാ മെയില്‍ ആയി ഇറങ്ങാം, ഗുണം കൊണ്ടോ ആരും മൈന്‍ഡ് ചെയ്യുന്നില്ല, മണം കൊണ്ടെങ്കിലും... ആരെങ്കിലും എനിക്കൊരെണ്ണം വാങ്ങിത്തരണേ. അര ഔണ്‍സ് കുപ്പിക്ക് അഞ്ഞൂറു ഡോളര്‍ വില ഇന്റര്‍നെറ്റിലും 515 വില ദുബാി ഡ്യൂട്ടി ഫ്രീയിലും. മെയിലോ യൂണിസെക്സോ നോക്കി വാങ്ങണേ. )
ഞാനും കണ്ടിട്ടുണ്ട് ഡാലി. നാറ്റി നമ്മളെ വിരട്ടുന്ന സ്കങ്ക് ഇവന്റെ അടുത്ത ബന്ധുവാന്ന് ആലോചിക്കുമ്പോള്‍ :)
ദേവേട്ടാ..
(ഇതാണ് നേരിട്ട് കണ്ടാലുള്ള കുഴപ്പം. കണ്ടിരുന്നില്ലെങ്കില്‍ ഡായ് ദേവന്‍സ് എന്നൊക്കെ വെച്ച് കാച്ചാമായിരുന്നു)
പോയ വായു തിരിച്ച് വരില്ല :-)എന്ന് പറയുമ്പോലെ പോയ വെരുക് പോയി. ഇനി അടുത്തതിനെ കാണുമ്പോള്‍ നോട്ട് ചെയ്യുക. എന്നെ ഒന്ന് മിസ് കോള്‍ ചെയ്യുക. നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. ബാക്കി ഈ ദില്‍ബാസുരന്‍ ഏറ്റു.
'sloth' is found in south and central americas and has no relation with kutti srank. Kutti srank is slender loris native to India and Sri Lanka. The related slow lorises are found in southeast asia and northeastern parts of indian subcontinent.
There are two different kinds of bats. megabats (eg. kadavathil) and microbats(eg. nanicheer). Megabats (found in asia, europe, africa and australia) are herbivores. Microbats (worldwide) are primarily insectivores and some species may feed on the blood of animals. - Anoop Manakkalath
Post a Comment
<< Home