Sunday, July 09, 2006

കടുംപിടുത്തക്കാരന്‍

പത്തു വര്‍ഷം മുന്‍പ്‌ ആന്ധ്രയിലൊരു കമ്പനിയില്‍ താമസിച്ചു ജോലി ചെയ്യുന്ന ദിവസങ്ങളിലൊന്നില്‍ ഒരു സെക്യൂരിറ്റി ഗാര്‍ഡ്‌ ആഹ്ലാദത്തോടെ താനൊരു ഗോഥയെ കെണിയില്‍ പെടുത്തി തല്ലികൊന്നെന്ന് അറിയിച്ചു. അതു കഴിച്ചാല്‍ എല്ലാ അസുഖവും ശമിക്കുമെന്ന് ഒരു പ്രലോഭനം സഹിതം നന്ദ്യാലാ അരി കൊണ്ടുണ്ടാക്കിയ ഊണിനൊരു ക്ഷണവും നടത്തി. ഗോഥാ എന്താണെന്നറിയില്ലാത്തതുകൊണ്ട്‌ ശവം വീണ സ്ഥലം വരെ പോയി നോക്കി. വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ഗോയ്‌ഥേ. ആളെപ്പിടി കിട്ടി- നമ്മുടെ ഉടുമ്പ്‌ (common indian monitor lizard bn. varanus bengalensis)

ഉടുമ്പിന്റെ ഇറച്ചി ചതച്ചു തിന്നാല്‍ മസില്‍ വേദന ശമിക്കുമെന്നും ചാട്ട പോലെ നീണ്ട നാക്ക്‌ കഴിച്ചാല്‍ അടിയും ഇടിയും കൊണ്ട ചതവും മറ്റും മാറുമെന്നും ഇന്ത്യയിലാകെ വിശ്വസിക്കപ്പെടുന്നു. ഇതില്‍ കഴമ്പുണ്ടെന്നും ഇല്ലെന്നും ആയുര്‍വേദികളായ പലരും പറയുന്നു. എന്തായാലും ഉടുമ്പ്‌ ഇന്നു അന്യം നില്‍ക്കുകയാണ്‌- കഴിവതും അവനെ വെറുതേ വിടാം.

ഏതോ മറാത്താ പോരാളി മുതല്‍ കായം കുളം കൊച്ചുണ്ണി വരെ ഉടുമ്പിനെ കയറില്‍ കെട്ടി കയറ്റി വിട്ട്‌ അതില്‍ തൂങ്ങി കോട്ടമതിലുകള്‍ കടന്നിട്ടുണ്ടെന്ന് ഐതിഹ്യങ്ങളുണ്ട്‌. ഉടുമ്പിന്റെ അള്ളിപ്പിടുത്തത്തിനു ഒരാളെ താങ്ങാനുള്ള കെല്‍പ്പുള്ളതുകൊണ്ട്‌ വിശ്വസിക്കാവുന്നതേയുള്ളു.

ഗഞ്ചിറ എന്ന വാദ്യോപകരണം ഉണ്ടാക്കാന്‍ ഉടുമ്പിന്‍ തോല്‌ ഉപയോഗിച്ചു വരുന്നു. എന്നാലത്‌ നിയമവിരുദ്ധമാണ്‌. അടുത്തസമയത്ത്‌ കൊല്ലം മവേലിക്കര എന്നീ സ്ഥലങ്ങളില്‍ നിന്നും ആയിരത്തോളം ഗഞ്ചിറകള്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പിടിച്ചെടുത്ത്‌ കേസ്‌ ചാര്‍ജ്ജ്‌ ചെയ്തിരുന്നു.


കാരുടുമ്പ്‌ പൊന്നുടുമ്പ്‌ എന്നു രണ്ടിനമുണ്ട്‌. വലിപ്പവും കറുത്ത നിറവും ഉള്ള
കാരുടുമ്പിനാണത്രേ ഗുണവും കൂടുതല്‍. ചിത്രത്തില്‍ കാണുന്നത്‌ കാരുടുമ്പ്‌ ഇനമാണ്‌. പൊന്നുടുമ്പിനെയാണ്‌ കൂടുതലായും കണ്ടു വരുന്നത്‌.

മോണിട്ടര്‍ എന്ന പേര്‍ ഇത്തരം പല്ലികള്‍ക്ക്‌ കിട്ടിയത്‌ മുതലയുള്ള സ്ഥലങ്ങളില്‍ ഇവന്‍ അപായനിരീക്ഷകനായി കാണപ്പെടും എന്ന വിശ്വാസമുള്ളതുകോണ്ടാണ്‌.(മുതല മുട്ട ഉടുമ്പിന്റെ ഏറ്റവും ഇഷ്ട ഭോജ്യങ്ങളില്‍ ഒന്നാണെന്നതിനാല്‍ ഇത്‌ മുതലമടകള്‍ തിരഞ്ഞു കണ്ടുപിടിക്കും)

ഉടുമ്പ്‌ എന്ന പേരില്‍ ഒരു ഗുസ്തിക്കാരനില്ലാത്ത ഒരു നാടും കേരളത്തിലും തമിഴു നാട്ടിലും കാണില്ല, ഉടുമ്പിന്‍പിടി അത്ര കേമമാണ്‌.

ഭക്ഷണവും മരുന്നുമായും തുകലിനു വേണ്ടിയും ഉടുമ്പുകളെ ഉപയോഗിക്കുന്നത്‌ നിരോധിച്ചിരിക്കുകയാണ്‌ .

മുതലമുട്ടകള്‍, ചെറു ചീങ്കണ്ണികള്‍, പാമ്പ്‌, എലി, തേള്‍ തുടങ്ങിയ ജീവികളെ പിടിച്ചു തിന്ന് നാട്ടിന്‍പുറങ്ങള്‍ സുരക്ഷിതവും വാസയോഗ്യവുമാക്കുക എന്ന നിയോഗമാണ്‌ ഉടുമ്പുകളുടേത്‌ . എന്നാല്‍ കോഴിമുട്ടയും കോഴിക്കുഞ്ഞുങ്ങളും ചിലപ്പോഴൊക്കെ ഉടുമ്പിന്റെ തീറ്റയാകാറുണ്ട്‌. പോളിത്തീന്‍ കവറുകള്‍ വഴിയില്‍ ഉപേക്ഷിക്കുന്ന കാലം സംജാതമായതോടെ ഇറച്ചി-മീന്‍ മണമുള്ള കവറുകള്‍ തിന്ന് ഉടുമ്പുകള്‍ വളരെയേറെ അംഗബലം കുറഞ്ഞ ജന്തുവര്‍ഗ്ഗമായി.

ഉടുമ്പിനെ നായയെപ്പോലെ ഇണക്കി വളര്‍ത്താം. കോഴിമുട്ടയും മീന്‍-ഇറച്ചി കഷണങ്ങളും കൊടുത്താല്‍ മതിയാവും. കൊമൊഡോ
ഡ്രാഗണ്‍ എന്ന ആള്‍പ്പിടിയന്‍ പല്ലി ഉടുമ്പിന്റെ മൂത്ത ഒരേട്ടനാണ്‌. ആളൊഴിഞ്ഞമൂലയിലെ പാറപ്പുറത്ത്‌ നാക്കു പുറത്തേക്കിട്ടു ചുഴറ്റി ചെറു വെയില്‍ കൊണ്ടിരിക്കുന്ന്ന ഉടുമ്പ്‌ ഇന്ന് അപൂര്‍വമായ ഒരു കാഴ്ച്ചയായി.

[വിട്ടുപോയ വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത കുറുമാനും അക്ഷരപ്പിശാചിനെ ഉച്ചാടനം ചെയ്ത ശനിയനും നന്ദി]

32 Comments:

Blogger കുറുമാന്‍ said...

ദേവേട്ടാ ഇത് കലക്കി. ഉടുമ്പെറച്ചിക്ക് നല്ല സ്വാദാ..ഞാന്‍ കഴിച്ചിട്ടുണ്ട്.

ഇതിന്റെ തുകല്‍ കൊണ്ട് എന്തോ വാദ്യോപകരണം നിര്‍മ്മിക്കുമെന്നോ, അതോ എതോ വാദ്യോപകരണത്തിന്റെ മുഖമായി കെട്ടുമെന്നോ ഒക്കെ കേട്ടിട്ടുണ്ട്......ശരിയാണോ?

Monday, July 10, 2006  
Blogger ദേവന്‍ said...

101 ആചാര നന്ദി, കുറുമാനേ. ഗഞ്ചിറ എന്ന ഉപക്ജരണതിന്റെ മുഖപ്പ്‌ ഉണ്ടാക്കാന്‍ ഉടുമ്പിന്‍ തോല്‍ ആണു ഉപയോഗിക്കുന്നത്‌.

ആരോ എവിടേയോ വിശ്വാസ്യത എന്നു പറഞ്ഞു കണ്ടല്ലോ. ഇത്‌ അതിനുമപ്പുറത്ത്‌ ഒരു പടി കൂടി പോയി. ഇതാ ഇറങ്ങി പത്തു മിനിറ്റില്‍ വിട്ടുപോയ വിവരം ഒരാള്‍ കൂട്ടിച്ചേര്‍ത്തു!

Monday, July 10, 2006  
Blogger ഏറനാടന്‍ said...

ദേവേട്ടാ.. ഉടുമ്പിന്റെയിറച്ചി കഴിക്കുവാനുള്ള ഭാഗ്യം ഈയുള്ളവനുമുണ്ടായി, 20 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഉമ്മ എന്റെ ഇരട്ടസഹോദരിമാരെ പ്രസവിക്കാനടുത്തപ്പോള്‍ ഭക്ഷണത്തിന്‌ അരണ്ണാച്ചിയില്‍ നിന്ന് ഒന്നിനെ വാങ്ങി. മരപ്പലകയില്‍ ബന്ധിച്ച ഉടുമ്പിനെ അറുക്കുവാന്‍ പള്ളിയിലെ മുക്രിയെ ഏര്‍പ്പാടാക്കിയതും അതിന്റെ രക്തം മോന്തി കട്ടപിടിക്കാതെയിരിക്കുവാന്‍ വീടിനുചുറ്റും ഓടിയതും ഒക്കെ ഒോര്‍ത്തുപോയി ദേവേട്ടന്റെ ബ്ലോഗ്‌ വായിച്ചപ്പോള്‍...

Monday, July 10, 2006  
Blogger കുറുമാന്‍ said...

ദേവേട്ടാം, അപ്പോള്‍ ഈ വിവരം കൂടെ എഡിറ്റു ചെയ്തു കേറ്റിക്കോളൂ.....വായിക്കുന്നവര്‍ക്ക് മുഴുവനും വിവരം ഒറ്റയടിക്കു ലഭിച്ചോട്ടെ.....

Monday, July 10, 2006  
Blogger ദേവന്‍ said...

ഏറനാടാ. ഉടുമ്പിന്റെ ചോരകുടിച്ചാല്‍ ഓടണം എന്ന് ആരോ പറഞ്ഞു കേട്ടു (അതോ ഇനി മീറ്റിന്റെ ദിവസം ഏറനാടന്‍ തന്നെ പറഞ്ഞതാണോ?)ഇപ്പോഴത്തെ കുട്ടികള്‍ക്കൊന്നും ഉടുമ്പെന്നു പറഞ്ഞാല്‍ എന്താണെന്ന് പോലും അറിയില്ല.

കുറുമാനേ അതും ലേഖനത്തിലാക്കി. നന്ദി രണ്ടാം വട്ടന്‍.

Monday, July 10, 2006  
Blogger Unknown said...

അപ്പോള്‍ തപ്പി പിടിച്ച് എന്നെങ്കിലും ഭക്ഷിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റിലേക്ക് ഇവനേയും ഞാന്‍ ചേര്‍ക്കുന്നു.

മിസ്റ്റര്‍ ഉടുമ്പ്, ആ രഹാ ഹൂ മേ..

Monday, July 10, 2006  
Blogger Shiju said...

കുറുമാന്‍ said...
ദേവേട്ടാ ഇത് കലക്കി. ഉടുമ്പെറച്ചിക്ക് നല്ല സ്വാദാ..ഞാന്‍ കഴിച്ചിട്ടുണ്ട്.


ഈ കുറുമന്‍ ചേട്ടന്‍ കഴിക്കാത്ത ഏതെങ്കിലും ജീവി ഈ ഭൂലോകത്തില്‍ ബാക്കിയുണ്ടോ? ഉടുമ്പെറച്ചി തിന്ന കാര്യം വനം വകുപ്പ്‌ അറിയേണ്ട. 10-15 വര്‍ഷം മുന്‍പാണെന്ന്‌ പറഞ്ഞിട്ട്‌ കാര്യമില്ല. ഇപ്പോള്‍ കേരളത്തില്‍ ഒരു ആരോപണം ഉണ്ടായാല്‍ കേരളം ഉണ്ടായ കാലം മുതല്‍ ഉള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്‌. ഇപ്പൊഴത്തെ ട്രെന്റ്‌ അതാണേ.

Monday, July 10, 2006  
Blogger -B- said...

ആമ,തവള ഇത്യാദികളെയൊക്കെ ആസ്വദിച്ച് അടിച്ചിട്ടുണ്ട്‌...ദില്‍ബു പറഞ്ഞ പോലെ ഉഡുമ്പനെയും ഇപ്പൊ ലിസ്റ്റില്‍ കേറ്റി.. വനം വകുപ്പിനോട് പോകാന്‍ പറ.

Monday, July 10, 2006  
Blogger Unknown said...

ബിരിയാണിക്കുട്ട്യേ...
നമ്മളൊക്കെ ഒരു ടീമാണല്ലേ...
വനം വകുപ്പിനോട് പോകാന്‍ പറ.
അധികം കളിച്ചാല്‍ ടി വകുപ്പിനേയും നമ്മള്‍ രണ്ട് ബ്രഡ് കഷണങ്ങളുടെ ഉള്ളില്‍ വെച്ച് ജാമും വെണ്ണയും തേച്ച് ഒന്ന് ചെറുങ്ങനെ ചൂടാക്കി മടക്കി റോളാക്കി അടിക്കും. എപ്പടി?

Monday, July 10, 2006  
Blogger ഷാജുദീന്‍ said...

മൈസൂറിലെ കൊട്ടാരത്തിലും എന്റെ ഓര്‍മ ശരിയാണെങ്കില്‍ മധുര മീനാ‍ക്ഷിക്ഷേത്രത്തിലും പണ്ട് ഉടുമ്പിനെ ഉപയോഗിച്ച് കള്ളന്മാര്‍ കയറിയിട്ടുണ്ട്. മൈസൂറിലെ ഉടുമ്പ് പ്രയോഗം ഒരു പന്തയത്തിന്റെ പേരിലായിരുന്നെന്നും തോന്നുന്നു. ഓര്‍മ ഉടുമ്പിനേപ്പോലെ പിടിച്ചു നില്‍ക്കുന്നില്ല. പിന്നെ ദില്‍ബ അസുരാ‍, വനം വകുപ്പ് ഇപ്പോള്‍ പഴയ തടിയന്മാരുടെ വകുപ്പല്ല. നല്ല ചുണക്കുട്ടന്മാര്‍ അവിടെ ധാരാളം വരുന്നുണ്ട്.

Monday, July 10, 2006  
Blogger Unknown said...

സ്തുതിച്ചേട്ടാ,
ശെഡാ.. ആ വകുപ്പും ഇവന്മാരു കേറി നന്നാക്കിയോ? നല്ല മാനിറച്ചി തടയും എന്ന ഒറ്റ കാരണത്താല്‍ വനം വകുപ്പിലെ ഏത് തസ്തികയിലേക്കും (പരസ്യം കണ്ട ഉടന്‍ വായിച്ച് നോക്കാതെ വനൊ വകുപ്പിലെ ജീപ്പിന്റെ പോലും) ജോലിക്കപേക്ഷിച്ചിരുന്ന ഒരു ഫ്രണ്ട് എനിക്കുണ്ട്.
അവന് ജോലി കിട്ടിയിട്ട് മാനടിക്കാമെന്ന പ്രതീക്ഷയും പോയി.

Monday, July 10, 2006  
Blogger ഷാജുദീന്‍ said...

മാ‍നിറച്ചി പ്രേമികള്‍ക്ക് ഇപ്പോഴും കുറവൊന്നുമില്ല. പക്ഷേ, അല്ലാത്ത നല്ല ആത്മാര്‍തഥയുള്ളവര്‍ ധാരാളം വരുന്നുണ്ട്.

Monday, July 10, 2006  
Blogger സിദ്ധാര്‍ത്ഥന്‍ said...

ഈ കടുംപിടുത്തക്കാരന്‍ ഞങ്ങളുടെ നാട്ടില്‍ ( അല്ലെങ്കില്‍ മലയാള നാട്ടില്‍) രണ്ടു പ്രയോഗങ്ങളുടെ ഉപജ്ഞാതാവു കൂടിയാണു ദേവാ. അവകളിവയാകുന്നു.

1) ചൂടിനാരു സിമന്റിലുമുക്കി സ്ക്രൂവില്‍ ചുറ്റീട്ടു ചുവരിലൊരു തുളയുമിട്ടങ്ങോട്ടു പിരിച്ചു കയറ്റിയാല്‍ ഉടുമ്പു പിടിക്കുമ്പോലെ പിടിക്കും.

2) ഹ! അവനെ ഞാനറിയും. ഉടുമ്പറിയുമ്പോലെ അറിയും. ( ആ ഗ്രിപ്‌ തന്നെയാവണമിവിടെ പ്രയോഗം)

Monday, July 10, 2006  
Blogger Shiju said...

മാനിറച്ചി കൊലക്കേസിനെ പറ്റി കേട്ടിട്ടുണ്ടോ? ഞങ്ങളുടെ നാട്ടില്‍ നടന്ന പ്രമാദമായ ഒരു സംഭവം ആണ്‌ അത്‌.

Monday, July 10, 2006  
Blogger ഡാലി said...

വിവരണം നന്നായിട്ടുണ്ട്. ദേവെട്ടന്‍ വിചാരിച്ചപോലെ അല്ലല്ലോ സംഭവിച്ചത്..വംശം നശിച്ചു തുടങ്ങി അതിനെ വിട്ടേക്കൂ എന്നു പറഞ്ഞപ്പോള്‍ തിന്നെ തീരൂ എന്നു വാസിയൊ.. അവന്‍ പാവമല്ലെ...അവനെ വിട്ടൂടെ ദില്‍ബൂ ..ബിരിയാണികുട്ടി... ഓ എന്തോ.. ഒന്നു പോടേയ് എന്നൊ.. ദെ ഞാന്‍ പോയി

Monday, July 10, 2006  
Blogger Unknown said...

ഡാലീ,
ഞാന്‍ പറയുന്നതിനു മുമ്പെ പോയത് നന്നായി.

ദേവേട്ടാ,
മാനിറച്ചി ഓഫ് ടോപിക്കിട്ട് അലമ്പാക്കിയോ? മാ‍പ്പ് പണ്ടേ പറഞ്ഞ് ശീലമില്ല. വേണോ?

Monday, July 10, 2006  
Blogger ബിന്ദു said...

ഉടുമ്പിനെ പോലെ എന്നൊരു പ്രയോഗം അല്ലാതെ വേറൊന്നും അറിയില്ലായിരുന്നു ഈ ജീവിയെക്കുറിച്ചു... നന്ദി ദേവാ.

ഡാലി പറഞ്ഞതുപോലെ അതിനെ എങ്കിലും വെറുതെ വിടൂ... ഞാനും ഓടി. :)

Monday, July 10, 2006  
Blogger Santhosh said...

നല്ല ലേഖനം, ദേവാ.

മനുഷ്യരല്ലാതെ, ഉടുമ്പിനെത്തിന്ന് ജീവിക്കുന്ന ജീവികള്‍ വേറേയുണ്ടോ? ഉടുമ്പിന്‍റെ വംശനാശത്തിന് കാരണക്കാര്‍ മനുഷ്യര്‍ മാത്രമാണോ?

Monday, July 10, 2006  
Blogger evuraan said...

നന്നായിരിക്കുന്നൂ ദേവാ.

കൊമോഡേ ഡ്രാ‍ഗണെ ടീവിയില്‍ കണ്ടയറിവും കൊണ്ട് ഏറെ നാള്‍ നടന്നിരുന്നു, ഉടുമ്പിനെ നേരില്‍ കാണുന്നതിന്‍ മുമ്പ്.

ഒരു നാള്‍ അമ്മയുടെ വീട്ടിലേക്ക് ഒറ്റയ്ക്ക് സ്കൂട്ടര്‍ യാത്രയ്ക്കിടയില്‍, വെണ്മണിയമ്പലമടുക്കാറായപ്പോള്‍, ദാ വരുന്നു ഒരു ഭയങ്കര ജീവി, കുറുകെ.

കറുത്ത് വമ്പന്‍, കൂസലില്ലാത്ത നടത്തം. വേണേല്‍ ബ്രേക്കിട്ടോ എന്നൊരു ഭാവവും.

ഇനി, വെസ്പ ചവിട്ടി നില്‍ക്കുന്നത് അതിന്റടുത്തെങ്ങാനുമാണെങ്കില്‍, കൊമോഡോയുടെ കടിയുറപ്പ്. കൊമോഡോ ഡ്രാ‍ഗണിന്റെ ഉമിനീരില്‍ പോലും വിഷാംശം ഉണ്ടെന്ന അറിവും എന്നെ വല്ലാതെ പരവശനാക്കി.

എന്റമ്മോ, ഞാനന്ന് ഭയന്നതു പോലെ...

എഴുന്നേറ്റ് നിന്ന് ബ്രേക്ക് ചവിട്ടിനിര്‍ത്തി, ഒരു കല്ലുമെടുത്ത് കൈയ്യില്‍ പിടിച്ചു, സ്വയരക്ഷക്കേ...

അദ്ദേഹം അങ്ങനെ മെല്ലെ മെല്ലെ റോഡ് മുറിച്ച് കടന്ന്, ഈറക്കാടുകള്‍ക്കുള്ളിലേക്ക് നൂര്‍ന്ന് കയറിപ്പോയിട്ടും എന്റെ ശ്വാസം നേരേ വീണില്ല.

അമ്മാച്ചന്മാരോടെ കൊമോഡോ ഡ്രാഗണിനെ കണ്ട കാര്യം കുറേ പറഞ്ഞിട്ടും ഏശുന്നില്ലാ, ഒടുവില്‍, രൂപവര്‍ണ്ണന നടത്തിക്കൊടുത്തു.

ഹ ഹ ഹ. ഉടുമ്പാടാ ചെക്കാന്ന് പറഞ്ഞ് അവര് കുറേ ചിരിച്ചു.

അതുപോട്ടെ, ഈ ഭീകരനായ ദേഹിയെ എങ്ങിനെ ആള്‍ക്കാര്‍ കൊന്ന് തിന്നുന്നു എന്നതാണ് പിടികിട്ടാത്തത്. എന്നാ, പിന്നെ, പല്ലികളേ കൂടിയങ്ങ തീറ്റയാക്കരുതോ?

Monday, July 10, 2006  
Blogger കണ്ണൂസ്‌ said...

മാഷന്‍മാരേ,

വെരുകും ഉടുമ്പും തമ്മില്‍ ബന്ധം വല്ലതും ഉണ്ടോ?

Monday, July 10, 2006  
Blogger Unknown said...

എന്റെ കണ്ണൂസേ,
ഉടുമ്പും വെരുകും തമ്മിലുള്ള ബന്ധം രണ്ടിന്റേയും പേരില്‍ 3 അക്ഷരം, കാലുകള്‍ 4 എന്നിവയാണ്. ദേവേട്ടന്‍ രണ്ടിന്റേയും പടം ഇട്ടിട്ടുണ്ടല്ലോ. കണ്ടില്ലായിരുന്നോ?

Monday, July 10, 2006  
Blogger myexperimentsandme said...

വളരെ നല്ല ലേഖനം ദേവേട്ടാ.. എന്തൊക്കെ കാര്യങ്ങളാണ് ഈ ലോകത്ത് അറിയാന്‍ കിടക്കുന്നത്. പോരട്ടങ്ങിനെ പോരട്ട്. ബ്ലോഗില്‍ കൂടി തന്നെ പോരട്ട്. അവസാനം മലയാളം ബ്ലോഗ് ലോകം എന്റെ സക്കിളാ പീടികയില്‍ നെ കവച്ചുവെക്കണം (സ്വപ്നം).

ഇടുക്കിയിലെ ഉടുമ്പുകളൊക്കെ ചേല ചുറ്റി ഒരു ചോലയില്‍ എന്നും സമ്മേളിക്കും. ഉടുമ്പന്‍‌ചോല എന്നാണ് ആ സ്ഥലത്തിന്റെ പേരു് :)

Monday, July 10, 2006  
Blogger Unknown said...

കൊമോഡോ ഡ്രാഗണെ പറ്റി ഒരു വാക്ക്. ഈ ജന്തുവിന്റെ ഉമിനീരില്‍ വിഷാംശമുണ്ടെന്ന് ഏവൂരാന്‍ പറഞ്ഞത് ശരിയാണ്. പക്ഷെ അത് ഈ ജീവി ഉല്‍പ്പാദിപ്പിക്കുന്ന വിഷമല്ല.
എത്ര പഴകിയതും ചീഞ്ഞതുമായ മാംസവും ഇവന്മാര്‍ കെ എഫ് സി മാതിരി ആസ്വദിച്ച് കഴിക്കും. വാഷ് ബേസിന്‍ കിട്ടാത്തത് കൊണ്ടായിരിക്കണം വായ കഴുകാറുമില്ല. അത് കൊണ്ട് ഇവന്മാര്‍ നമ്മളെ ‘അം’ എന്നൊന്ന് കടിച്ചാല്‍ 4 ദിവസം പഴകിയ ശവത്തില്‍ കാണപ്പെടുന്ന ബാക്ടീരിയകള്‍ നമ്മുടെ മേത്ത് കേറും. നമ്മള്‍ ശവമാകാന്‍ ഇനി വേറെ എന്തെങ്കിലും വേണോ?

Monday, July 10, 2006  
Blogger Santhosh said...

കൊമോഡോ ഡ്രാഗന്‍ സീയാറ്റില്‍ സൂവിലുണ്ട്. ഇവിടുത്തെ വലിയൊരാകര്‍ഷണമാണ്.

Monday, July 10, 2006  
Blogger സിദ്ധാര്‍ത്ഥന്‍ said...

എത്ര പഴകിയതും ചീഞ്ഞതുമായ മാംസവും ഇവന്മാര്‍ കെ എഫ് സി മാതിരി ആസ്വദിച്ച് കഴിക്കും.

ദേവനിപ്പൊ കയറിവന്നു "കെ എഫ്‌ സി പിന്നെന്താണ്ടാ തലമുറിയാ" എന്നു ചോദിച്ചേക്കും ദില്‍ബാ.

Monday, July 10, 2006  
Blogger Unknown said...

സിദ്ധാര്‍ഥ് ചേട്ടാ,
ആ പറഞ്ഞത് ഒരു പോയിന്റ് ആണല്ലോ? കെ എഫ് സി എന്നെഴുതുമ്പോള്‍ സാധാരണക്കാര്‍ ഭക്ഷിക്കുന്ന മാംസം എന്നെ ആലോചിച്ചിരുന്നുള്ളൂ. ദേവേട്ടന്‍ അങ്ങനെ ചോദിച്ചാല്‍ മുങ്ങുകയേ വഴിയുള്ളൂ.

Tuesday, July 11, 2006  
Blogger ദേവന്‍ said...

ഉവ്വു ഷിജു . ഈ ദില്‍ബായും ആ വഴിക്ക്‌ തന്നെ, ദേ ഇപ്പോ ഉടുമ്പു ബിരിയാണി ഉണ്ടാക്കാന്‍ ഹൈദരാബാദില്‍ നിന്നും ഒരാളെത്തി. അല്ല മാനിറച്ചി കേസ്‌ എന്താ?

ഷാജുദീന്റെ പ്രൊഫൈല്‍ ശ്രദ്ധിച്ചോ? മൂപ്പരു ഉടുമ്പിനെ തിരക്കി നടക്കുന്ന പടം ആണത്‌. അതാ പൊന്തക്കാടൊക്കെ ബാക്ഗ്രൌണ്ടില്‍. ഫോറസ്റ്റില്‍ നല്ല ചുണക്കുട്ടന്മാരുണ്ടെന്ന് ഞാനും സമ്മതിച്ചു.കുറച്ചു പേരെ അറിയാമായിരുന്ന്നു മിടുക്കന്മാരെ.

അതു തന്നെ ഡാലി & ബിന്ദു. "നാലു കാലുള്ളതില്‍ കട്ടില്‍, ഇഴഞ്ഞു പോകുന്നതില്‍ പശുവിന്റെ കയര്‍, പറന്നു നടക്കുന്നതില്‍ അപ്പൂപ്പന്‍ താടി, വിമാനം" (ക്രെഡിറ്റ്‌ ബേപ്പൂര്‍ സുല്‍ത്താന്‌) ബാക്കിയെല്ലാം തിന്നുമെന്ന് പ്രതിജ്ഞ എടുത്താ ഇവരു ഇറങ്ങിയിരിക്കുന്നത്‌. ഒന്നിനേം വിടില്ല.

ഓഫ്‌ റ്റോപ്പിക്കില്‍ എന്നെ വെല്ലാന്‍ ആരുമില്ല ദില്‍ബാ. എന്റെ കൈ തൊട്ടാല്‍ അതു ഓഫ്‌ ആകും. ആ എന്നോട്‌ എന്തിനു ഓഫാന്‍ അനുവാദം?

കണ്ണൂസേ,
മരപ്പട്ടി (പാം സിവറ്റ്‌) പടം തൊട്ടു മുന്നിലെ പോസ്റ്റിന്‍ കമന്റില്‍ ഉണ്ടേ. അതൊരു പൂച്ച വര്‍ഗ്ഗത്തിലെ സസ്തനി. ഉടുമ്പൊരു പല്ലി. ഒരു ബന്ധവുമില്ല.

എവൂരാനേ
ഉടുമ്പുദര്‍ശനം കലക്കി. ആദ്യമായി കാണുകയാണെങ്കില്‍ ഡ്രാഗണെയോ അതിനെ റ്റീവിയില്‍ കണ്ടിട്ടില്ലാത്തവര്‍ മുതലയെയോ ഓര്‍ത്തു പോകും. ഇപ്പോഴിപ്പോ ഇതൊന്നും കാണാനില്ലാത്തതുകൊണ്ട്‌ ഇന്നത്തെ കുട്ടികള്‍ക്ക്‌ തീരെയും അറിയില്ല. ഒക്റ്റോപ്പസിനെയും പാമ്പിനെയും തിന്നുന്ന പഹയന്‍ മനുഷ്യന്‍ ഇതിനേം
വിട്ടില്ല.


സന്തോഷേ
ഇവനെ പെരുമ്പാമ്പ്‌ തിന്നുമെന്ന് കേട്ടിട്ടുണ്ട്‌ പക്ഷേ മനുഷ്യന്‍ ആയിരം എണ്ണത്തെ കൊല്ലുമ്പോ പെരുമ്പാമ്പ്‌ ഒരെണ്ണത്തിനെ തിന്നുമായിരിക്കും. ഒരുജീവിയുടെയും വംശനാശതുിനു മനുഷ്യനോ പ്രകൃതിയില്‍ വരൂന്ന വത്യാസമോ അല്ലാതെ ഒന്നും കാരണമാവില്ല. ഫൂഡ്‌ ചെയിന്‍ അത്ര ബാലന്‍സ്ഡ്‌ അല്ലേ.

സിദ്ധാ,
കെന്റക്കി ചിക്കനെക്കുറിച്ച്‌ പമീല ആന്‍ഡേര്‍സന്‍ ഇറക്കിയ "ടെഹല്‍ക്ക സ്റ്റൈല്‍" വീഡിയോ ഇവിടെ
http://www.petatv.com/downloads/pam_kfc_long.zip

ഇനി അതു കഴിക്കണമെന്ന മോഹമില്ലാത്തവര്‍ മാത്രം കാണുക.

കോമഡി ഡ്രാഗണെ ഞാന്‍ അടുത്ത പോസ്റ്റ്‌ ആക്കി. വിവരങ്ങള്‍ തന്നവര്‍ക്കെല്ലാം നാനി നാനി (മാനി വക്കാരി തരും, മൂപ്പരുടെയും സ്വപ്നം എന്റേതു തന്നെ - എന്‍സൈക്കിളിന്‍ പിടി പോലെ നല്ല ബ്ലോഗോസ്ഫീയര്‍ ഉണ്ടാകണമെന്ന്)

Tuesday, July 11, 2006  
Blogger Fyzie Rahim said...

അറിയേണ്ടതെല്ലാം വര്‍ഷങ്ങള്‍ക്കു മുന്നേ ബ്ലോഗില്‍ എത്തിച്ച ഭായിക്ക് ആയിരം നന്ദി... ഇതിലെ നാട്ടിന്‍ പുറത്തെ പറച്ചിലുകള്‍ മാത്രമേ എനിക്കറിയാവുന്നതായി ഉണ്ടായിരുന്നുള്ളൂ... ഇപ്പോള്‍ ഉടുമ്പിനെ കുറിച്ച് കൂടുതല്‍ അറിവുകള്‍ കിട്ടി. താങ്ക്സ്...

Friday, March 01, 2013  
Blogger Ali said...

ഊം ഉടുബിറച്ചി തിന്നിട്ട് തന്നേ കാര്യം

Thursday, January 31, 2019  
Blogger VIBGYOR said...

തൃശൂർ ജില്ലയിൽ ambhallor -vellanikod ഭാഗത്തു ഇഷ്ട്ടം പോലെ ഉണ്ട് ആവശ്യക്കാർ പിടിച്ചു കൊണ്ടു പൊക്കൊളു

Thursday, May 16, 2019  
Blogger zaferzalesky said...

Wynn Resorts casino license renewal - Dr.MCD
Wynn 서귀포 출장안마 Resorts, the company that owns Wynn 진주 출장샵 Las 대전광역 출장안마 Vegas and Encore Boston Harbor, has 창원 출장마사지 been granted a new license by the 남원 출장안마 United States

Friday, March 04, 2022  
Blogger SANOOP ALARAMBIL said...

നാളെ പോലീസ് വരൂട്ടാ

Thursday, October 26, 2023  

Post a Comment

<< Home