Thursday, April 16, 2009

എന്റെ ഡിപീഈപി പ്രോജക്റ്റ് - 11


ചണ്ണ / കാട്ടുകൂവ
ശാസ്ത്രനാമം curcuma zingiberaceae
കണ്ടെത്തിയത് പരുന്തു പാറ , ഇടുക്കി

മഞ്ഞളിന്റെ പോല്യുള്ള ചെടിയും വര്‍‌ണ്ണവൈവിദ്ധ്യമുള്ള പൂക്കുറ്റിയും കണ്ടാല്‍ തിരിച്ചറിയാം

എന്റെ ഡിപീഈപി പ്രോജക്റ്റ് - 10


പൂവാങ്കുറുന്തല്‍ / പൂവാങ്കുരുന്ന്
ശാസ്ത്രനാമം veronina cineria
കണ്ടെത്തിയത് കുണ്ടറയിലെ വീട്ടുപറമ്പില്‍
മൊട്ടു പോലെയുള്ള ഇളം പിങ്ക് പൂക്കളുടെ ശേഖരമാണ്‌ ഈ ചെടിയാകെ. എപ്പോഴും പൂക്കളുള്ള ചെയ്യുമെന്നതിനാല്‍ ഇതിനെ വേഗം തിരിച്ചറിയാം.

എന്റെ ഡിപീഈപി പ്രോജക്റ്റ് - 9


കുന്നിക്കുരു
ചെടിയുടെ ശാസ്ത്രനാമം : abrus precatorius
ചുവപ്പില്‍ കറുത്ത പൊട്ടുള്ള പയര്‍മണികളില്‍ നിന്നും തിരിച്ചറിയാം ഉപരിചിതമായ ഈ വള്ളിയെ.

എന്റെ ഡിപീഈപി പ്രോജക്റ്റ് - 8ഇതെന്തെന്ന് എനിക്കു കണ്ടെത്താനായിട്ടില്ല. കുണ്ടറയിലെ വീട്ടുപറമ്പില്‍ വിരിഞ്ഞത്. heliotropium indicum നോട് വളരെ സാമ്യമുള്ള പൂക്കള്‍, എന്നാല്‍ നീളമുള്ള പൂങ്കുല കാണാനുമില്ല.

എന്റെ ഡിപീഈപി പ്രോജക്റ്റ് - 7


നിലപ്പന
curculigo orchioides
കണ്ടെത്തിയ സ്ഥലം : വീട്ടുപറമ്പ്, കുണ്ടറ
ദശപുഷ്പങ്ങളില്‍ ഒന്നായതിനാല്‍ നിഷ്പ്രയാസം തിരിച്ചറിയാം. നിലത്തു നിന്നുള്ള ഓലകളും നിലം തൊട്ടു വിരിയുന്ന ചെറു മഞ്ഞ പ്പൂക്കളും ലക്ഷണം

എന്റെ ഡിപീഈപി പ്രോജക്റ്റ് - 6കായാമ്പൂവിന്റെ മൊട്ട്
ശാസ്ത്രനാമം : memecylon edule

സ്ഥലം : വീട്ടുപറമ്പ്, കുണ്ടറ

വിചിത്രമായ ഡിസൈനുള്ള മൊട്ടും ചെടിയുടെ ഇലയും വള്ളിയും കണ്ടാല് തിരിച്ചറിയാം. മനോഹരമായ നീലയുടെ ഒരു ഷേഡാണ് ഈ മൊട്ടുകള് വിരിയുന്ന പൂക്കള്‍ക്ക്.

വിടര്‍ന്നതും മൊട്ടും ചേര്‍ന്ന കായാമ്പൂക്കുലകളുടെ ഒരു ചിത്രം ശ്രീമതി റിയ ടാന്‍ ചെക്ക് ജാവയില്‍ വച്ച് എടുത്തത് ഇവിടെ കാണാം ( ആ പോസ്റ്റ് പൂക്കളെക്കുറിച്ചല്ല)

എന്റെ ഡിപീഈപി പ്രോജക്റ്റ് - 5അമ്മൂമ്മപ്പഴം
ശാസ്ത്രനാമം : passiflora foetida

കണ്ടെത്തിയ സ്ഥലം - വീട്ടുപറമ്പ്, കുണ്ടറ
പാഷന്‍ ഫ്രൂട്ടിന്റേതു പോലെയുള്ള എന്നാല്‍ ആകൃതിയില്‍ ചെറിയ പൂക്കള്‍, പച്ചവല മൂടിയ പാഷന്‍ ഫ്രൂട്ട് രുചിയുള്ള പഴം എന്നിവകൊണ്ട് തിരിച്ചറിയാം. ഈ ചെടിയുടെ സ്പ്രിങ്ങ് വലകള്‍ ചെറു പ്രാണികളെ കുരുക്കി കൊല്ലാറുണ്ടന്നും എന്നാല്‍ ഇത് മാംസഭോജിയാണോ അല്ലയോ എന്ന് ആര്‍ക്കും ഉറപ്പില്ലെന്നും കേള്‍ക്കുന്നു. അതിനെക്കുറിച്ച് കൂടുതല്‍ അറിയില്ല.

എന്റെ ഡിപീഈപി പ്രോജക്റ്റ് - 4


കലമ്പി പൂവ് (പലതരം മോണിങ്ങ് ഗ്ലോറിപ്പൂക്കളില് ഒന്ന്)
ശാസ്ത്രനാമം : ipomoea indica
കണ്ടെത്തിയ സ്ഥലം: വഴിയോരം, കോട്ടയം.
പൂവിന്റെ ആകൃതിയും നിറവും രാവിലേയുള്ള വിടരലും കൊണ്ട് തിരിച്ചറിയാം.

എന്റെ ഡിപീഈപി പ്രോജക്റ്റ് - 3


ചെടി എന്തെന്ന് മനസ്സിലായില്ല. വളരെ ചെറിയ വെള്ളപ്പൂക്കളുള്ള വയല്ച്ചുള്ളിയെപ്പോലെ തണ്ടുകളുള്ള ചെറു സസ്യം. കണ്ടെത്തിയത് കുണ്ടറയിലെ ഒരു വയലില്. കുഞ്ഞിപ്പൂക്കള് ആയിരക്കണക്കിനുള്ള ഒരു പടര്പ്പായാണ് ഇതിനെ കണ്ടത്

എന്റെ ഡിപീഈപി പ്രോജക്റ്റ് - 2കിഴിക്കുത്തു മുല്ല/ കുലമറിച്ചി/ റങ്കൂണ്‍ വള്ളി.
ശാസ്തനാമം : quisqualis indica

കണ്ടെത്തിയത്, വീട്ടുപറമ്പ്- കുണ്ടറ
സന്ധ്യക്കു വിരിയുമ്പോള്‍ വെള്ളനിറവും അടുത്ത പ്രഭാതത്തില്‍ പിങ്കും വീണ്ടും സായാഹ്നമാകുമ്പോള്‍ ചുവപ്പും നിറമാകുന്ന മണമുള്ള പൂക്കള്‍ വിരയിക്കുന്ന ഈ ബര്‍മ്മക്കാരി അലങ്കാരച്ചെടിയായി ഇന്ത്യയിലെത്തുകയും ശേഷം വെളിപ്രദേശങ്ങള്‍ കയ്യേറുകയും ചെയ്തതാണ്‌.

Tuesday, April 14, 2009

എന്റെ ഡിപീഈപി പ്രോജക്റ്റ് - 1

പഠിച്ചത് സര്‍ക്കാര്‍ പള്ളിക്കൂടത്തിലാണെങ്കിലും ഡി പി ഈ പി പദ്ധതി നിലവില്‍ വരുന്നതിനും വളരെ മുന്നേ സ്കൂളിങ്ങ് കഴിഞ്ഞു പോയി. ഇതൊരു വയോജന പ്രോജക്റ്റ്. കുണ്ടറയിലെ എന്റെ വീട്ടിലും പരിസരത്തും മറ്റാവശ്യങ്ങള്‍ക്കായി പോയ വഴിയിലും കണ്ട നാടന്‍ പൂക്കളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍. മൊത്തമായി വിജയിച്ചിട്ടില്ല. അറിയാത്ത പൂക്കളെയും ഞാന്‍ മനസ്സിലാക്കിയതിലെ തെറ്റുകളെയും ആരെങ്കിലും പറഞ്ഞു തരുമെന്ന് പ്രതീക്ഷ.
പൂച്ചെടിയുടെ പേര്‍ : ശീമക്കൊങ്ങിണി
ശാസ്ത്രനാമം : stachytarpheta indica
കണ്ടെത്തിയ ഇടം : പാഞ്ചാലിമേട്, ഇടുക്കി.
സാധാരണ നാട്ടിന്‍പുറങ്ങളിലെല്ലാം കണ്ടുവരാറുള്ള ചെടി. അരയടി നീളമുള്ള പൂങ്കുലയില്‍ നിലകളായി വിരിയുന്ന രണ്ടുമൂന്നു നീല/വയലറ്റ് പുഷ്പങ്ങള്‍ കൊണ്ട് തിരിച്ചറിഞ്ഞു.