Thursday, April 16, 2009
എന്റെ ഡിപീഈപി പ്രോജക്റ്റ് - 6
കായാമ്പൂവിന്റെ മൊട്ട്
ശാസ്ത്രനാമം : memecylon edule
സ്ഥലം : വീട്ടുപറമ്പ്, കുണ്ടറ
വിചിത്രമായ ഡിസൈനുള്ള മൊട്ടും ചെടിയുടെ ഇലയും വള്ളിയും കണ്ടാല് തിരിച്ചറിയാം. മനോഹരമായ നീലയുടെ ഒരു ഷേഡാണ് ഈ മൊട്ടുകള് വിരിയുന്ന പൂക്കള്‍ക്ക്.
വിടര്‍ന്നതും മൊട്ടും ചേര്‍ന്ന കായാമ്പൂക്കുലകളുടെ ഒരു ചിത്രം ശ്രീമതി റിയ ടാന്‍ ചെക്ക് ജാവയില്‍ വച്ച് എടുത്തത് ഇവിടെ കാണാം ( ആ പോസ്റ്റ് പൂക്കളെക്കുറിച്ചല്ല)
എന്റെ ഡിപീഈപി പ്രോജക്റ്റ് - 5
അമ്മൂമ്മപ്പഴം
ശാസ്ത്രനാമം : passiflora foetida
കണ്ടെത്തിയ സ്ഥലം - വീട്ടുപറമ്പ്, കുണ്ടറ
പാഷന്‍ ഫ്രൂട്ടിന്റേതു പോലെയുള്ള എന്നാല്‍ ആകൃതിയില്‍ ചെറിയ പൂക്കള്‍, പച്ചവല മൂടിയ പാഷന്‍ ഫ്രൂട്ട് രുചിയുള്ള പഴം എന്നിവകൊണ്ട് തിരിച്ചറിയാം. ഈ ചെടിയുടെ സ്പ്രിങ്ങ് വലകള്‍ ചെറു പ്രാണികളെ കുരുക്കി കൊല്ലാറുണ്ടന്നും എന്നാല്‍ ഇത് മാംസഭോജിയാണോ അല്ലയോ എന്ന് ആര്‍ക്കും ഉറപ്പില്ലെന്നും കേള്‍ക്കുന്നു. അതിനെക്കുറിച്ച് കൂടുതല്‍ അറിയില്ല.
എന്റെ ഡിപീഈപി പ്രോജക്റ്റ് - 2
കിഴിക്കുത്തു മുല്ല/ കുലമറിച്ചി/ റങ്കൂണ്‍ വള്ളി.
ശാസ്തനാമം : quisqualis indica
കണ്ടെത്തിയത്, വീട്ടുപറമ്പ്- കുണ്ടറ
സന്ധ്യക്കു വിരിയുമ്പോള്‍ വെള്ളനിറവും അടുത്ത പ്രഭാതത്തില്‍ പിങ്കും വീണ്ടും സായാഹ്നമാകുമ്പോള്‍ ചുവപ്പും നിറമാകുന്ന മണമുള്ള പൂക്കള്‍ വിരയിക്കുന്ന ഈ ബര്‍മ്മക്കാരി അലങ്കാരച്ചെടിയായി ഇന്ത്യയിലെത്തുകയും ശേഷം വെളിപ്രദേശങ്ങള്‍ കയ്യേറുകയും ചെയ്തതാണ്.
Tuesday, April 14, 2009
എന്റെ ഡിപീഈപി പ്രോജക്റ്റ് - 1
പഠിച്ചത് സര്‍ക്കാര്‍ പള്ളിക്കൂടത്തിലാണെങ്കിലും ഡി പി ഈ പി പദ്ധതി നിലവില്‍ വരുന്നതിനും വളരെ മുന്നേ സ്കൂളിങ്ങ് കഴിഞ്ഞു പോയി. ഇതൊരു വയോജന പ്രോജക്റ്റ്. കുണ്ടറയിലെ എന്റെ വീട്ടിലും പരിസരത്തും മറ്റാവശ്യങ്ങള്‍ക്കായി പോയ വഴിയിലും കണ്ട നാടന്‍ പൂക്കളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍. മൊത്തമായി വിജയിച്ചിട്ടില്ല. അറിയാത്ത പൂക്കളെയും ഞാന്‍ മനസ്സിലാക്കിയതിലെ തെറ്റുകളെയും ആരെങ്കിലും പറഞ്ഞു തരുമെന്ന് പ്രതീക്ഷ.
പൂച്ചെടിയുടെ പേര്‍ : ശീമക്കൊങ്ങിണി
ശാസ്ത്രനാമം : stachytarpheta indica
കണ്ടെത്തിയ ഇടം : പാഞ്ചാലിമേട്, ഇടുക്കി.
സാധാരണ നാട്ടിന്‍പുറങ്ങളിലെല്ലാം കണ്ടുവരാറുള്ള ചെടി. അരയടി നീളമുള്ള പൂങ്കുലയില്‍ നിലകളായി വിരിയുന്ന രണ്ടുമൂന്നു നീല/വയലറ്റ് പുഷ്പങ്ങള്‍ കൊണ്ട് തിരിച്ചറിഞ്ഞു.
പൂച്ചെടിയുടെ പേര്‍ : ശീമക്കൊങ്ങിണി
ശാസ്ത്രനാമം : stachytarpheta indica
കണ്ടെത്തിയ ഇടം : പാഞ്ചാലിമേട്, ഇടുക്കി.
സാധാരണ നാട്ടിന്‍പുറങ്ങളിലെല്ലാം കണ്ടുവരാറുള്ള ചെടി. അരയടി നീളമുള്ള പൂങ്കുലയില്‍ നിലകളായി വിരിയുന്ന രണ്ടുമൂന്നു നീല/വയലറ്റ് പുഷ്പങ്ങള്‍ കൊണ്ട് തിരിച്ചറിഞ്ഞു.