നിശാഗന്ധി
കള്ളിച്ചെടികളെ പൂന്തോട്ടത്തില്‍ വളര്‍ത്തുന്ന പതിവ് പണ്ടൊന്നും നമുക്കില്ലായിരുന്നു. കള്ളിയുടെ സ്ഥാനം വേലിക്കലാണ്, ആടും പശുവും മനുഷ്യനും വേലികടന്നു വരാതെ നോക്കുന്ന മുള്‍ച്ചെടികള്‍, അത്രതന്നെ.
ഒരേയൊരപവാദമാണ് നിശാഗന്ധി. മുള്ളു കൂര്‍പ്പിച്ച തടിയന് തണ്ടുമൊന്നുമില്ലാത്ത ഈ മെലിഞ്ഞ കള്ളി വീട്ടുമുറ്റത്തൊരു മരത്തില്‍ പടര്‍ന്നു കയറി സൌരഭ്യമുള്ള നിശാപുഷ്പങ്ങള്‍ സമ്മാനിക്കുന്ന പ്രത്യേകിച്ച് ഒരു പരിചരണവും ആവശ്യമില്ലാത്ത ചെടിയായതിനാലാവും അത്.തണ്ട് മുറിച്ച് നട്ടാല്‍ നിശാഗന്ധിയെ പ്രജനനം ചെയ്യിക്കാം.
നിശാഗന്ധി [ദ്വിധനാമം epiphyllum oxypetalum ] നൈറ്റ് ബ്ലൂമിങ്ങ് സിറിയസ്, ഓര്‍ക്കിഡ് കാക്റ്റസ്, ക്വീന്‍ ഓഫ് നൈറ്റ് എന്നൊക്കെ പലപേരുകളില്‍ അറിയപ്പെടുന്നെങ്കിലും ഏറ്റവും പ്രചാരത്തിലുള്ള ഇംഗ്ലീഷ് പേര് ഡച്ച്മാന്'സ് പൈപ്പ് എന്നാണ്. കാലിക്കോ പോലെ മറ്റു ചില പൂച്ചെടികളെയും ഡച്ച്മാന്'സ് പൈപ്പ് എന്നു ചിലര്‍ വിളിക്കുന്നതിനാല്‍ തെറ്റിദ്ധാരണയുണ്ടായേക്കാം,ശാസ്ത്രീയനാമം തന്നെ ശരണം.
epiphyllum എന്നാല്‍ phyllusസിന്റെ, അതായത് ഇലകള്‍ക്കൂ മേല്‍ വളരുന്നത് എന്നാണര്‍ത്ഥം, phylum - എന്ന വാക്കുമായി ഇതിനു ബന്ധമില്ല. oxy-petalum എന്നാല്‍ മുനമ്പിച്ച പൂവിതളുകള്‍ എന്നും.
പ്രഭാതം- നിലത്തേക്ക് കുനിഞ്ഞ് കിളിര്‍ത്ത മൊട്ട്

ഒറ്റനോട്ടത്തില്‍ പൂക്കള്‍ വിരിയുന്നത് ഇലകളില്‍ നിന്നാണെന്ന് തോന്നും, എന്നാല്‍ നിശാഗന്ധിയുടെ ഇലകള്‍ പോലെ തോന്നുന്ന ഭാഗം ഇലയായും വര്‍ത്തിക്കുന്ന തണ്ടുകള്‍ (phylloclade) ആണ്.
സായാഹ്നം - വിടരാന്‍ തയ്യാറെടുത്ത് മുകളിലേക്ക് തലയുയര്‍ത്തിയ മൊട്ടുകള്‍

രാത്രി- രജനീഗന്ധി വിടരുന്നു

ഡച്ച് മാന്‍സ് പൈപ്പ് പോലെ തന്നെ തോന്നുന്നില്ലേ? വശത്തുനിന്നുള്ള വീക്ഷണം

ദാ പൂക്കള്‍, വലിപ്പമുള്ള വെണ്ണനിറത്തിനും വെള്ള നിറത്തിനും ഇടയിലെവിടെയോ ഉള്ള ആ നിറം അപ്പടി പകര്‍ത്താന്‍ എന്റെ കഴിഞ്ഞോ ആവോ.

രാത്രിയല്ലേ, ഇരുട്ടല്ലേ. മണത്തില്‍ മോഹിതനായി വരുന്ന പോളിനേറ്റിങ്ങ് ഏജന്റ് കണ്ണു പിടിക്കാതെ പോയാലോ, തീപ്പെട്ടിക്കൊള്ളി പോലെ വലിയ ഒരടുക്ക് സ്റ്റേമനും നീരാളിയുടെ ആകൃതിയില്‍ ഗൈഡ് വയറിങ്ങ് നടത്തിയ സെവന്റി എം എം കാര്പെലും ഉണ്ടാക്കി നിര്‍ത്തുക തന്നെ പോം വഴി. ഇനി ഉന്നം തെറ്റി പോകരുതല്ലോ.

വീണ്ടും പ്രഭാതം. ദേ പെര്‍ഫ്യൂം ഫാക്റ്ററി കം ഔട്ട്ലെറ്റ് അടച്ചു. വാടിയ പൂവ്.

[എന്തെങ്കിലും പോസ്റ്റു വന്നിട്ടു വര്‍ഷമൊന്നു കഴിഞ്ഞ, ഗൂഗിള്‍ പോലും സ്പാമെന്നു വിളിച്ച് തള്ളിയ ഈ ബ്ലോഗിലെ അഗ്രിഗേറ്ററുകള്‍ ലിസ്റ്റ് ചെയ്യാത്ത കഴിഞ്ഞ പോസ്റ്റ് ഇട്ട ദിവസം തന്നെ തപ്പിക്കണ്ടെത്തി കമന്റിയ ജയരാജനു ഈ നിശാഗന്ധി സമര്‍പ്പിക്കുന്നു ]