ഇലുമ്പിക്കായ
ഇത് സാദാ ഇലുമ്പി (averrhoa bilimbi ). കാര്യവിവരങ്ങള് അറിയാന്‍ മോളമ്മയുടെ പാവങ്ങളുടെ മുന്തിരി (Averrhoa bilimbi) എന്ന പോസ്റ്റ് നോക്കുക. ഇലുമ്പി, ഇലുമ്പന്‍ പുളി, പുളിഞ്ച്ചിക്കായ എന്നൊക്കെ പല പേരുണ്ട്

കേരളത്തില്‍ കൂടുതലും മേലേ കാണുന്ന ഇലുമ്പി ആണെങ്കിലും ഏതാണ്ട് ഇതേ മണഗുണങ്ങളുള്ള വലിപ്പം കൂടിയ മറ്റൊരിനവുമുണ്ട്, ആനയിലുമ്പി.

പുറം നാടുകളില്‍ സ്റ്റാര്‍ ഫ്രൂട്ട് എന്നു പേര് വിളിക്കും ഇതിനെ. കുറുകേ ഛേദിച്ചാല്‍ നക്ഷത്രത്തിന്റെ (ശരിക്കുള്ളതല്ല, ക്രിസ്റ്റുമസ് നക്ഷത്രം കെട്ടില്ലേ, അതിന്റെ ) ആകൃതിയാണിതിന്. ശാസ്ത്രനാമം averrhoa carambola
ഉപയോഗം
ഇലുമ്പിക്കായകള്‍ അച്ചാറിടാം, മീന്‍കറിക്ക് പുളിയായി ചേര്‍ക്കാം, ചുമ്മാ ഉപ്പു ചേര്‍ത്ത് തിന്ന് വ്യാക്കൂണ് അടക്കാം, മറ്റു സിട്രസ് പഴങ്ങളെപ്പോലെ വൈറ്റമിന്‍ സി സമൃദ്ധമാണ്. പുളിപ്പിച്ചാല്‍ അസ്സല് വൈനും വാറ്റിയാല്‍ സൂപ്പര്‍ പട്ടയും കിട്ടും. (വൈന്‍ ഉണ്ടാക്കിയിട്ടുണ്ട്, വാറ്റ് പരീക്ഷിച്ചിട്ടില്ല)
ആരോഗ്യസംബന്ധം:
(മുന്നറിയിപ്പ്: ഞാന്‍ ഡോക്റ്ററല്ല, ഇത് വൈദ്യോപദേശവുമല്ല.)
ഇലുമ്പിക്കായയില് വളരെ ഉയര്‍ന്ന തോതില്‍ ഓക്സാലിക്ക് ആസിഡ് അടങ്ങിയിരിക്കുന്നു. പല ലോഹ അയോണുകളുമായി ചേര്‍ന്ന് ഇവ ഓക്സലേറ്റുകള്‍ ആകാന്‍ കഴിവുണ്ട് എന്നതിനാല്‍ വൃക്ക- അനുബന്ധ രോഗങ്ങളുള്ളവര്‍ ഇലുമ്പിക്കായ കഴിക്കുന്നത് നന്നല്ല. ആനയിലുമ്പി സ്ഥിരം സലാഡില്‍ പ്രത്യക്ഷപ്പെടാറുള്ള ഹവായി ദ്വീപുകളില്‍ വൃക്കരോഗമുണ്ടെന്ന് അറിയാതെ ഇത് കഴിച്ച് ക്ഷണം ആളുകള്‍ മരിച്ചു പോയ സംഭവങ്ങളുണ്ടായിട്ടുണ്ട്.
"ഓക്സാലിക്ക് ആസിഡ് പോയിസണിങ്ങ്" എന്നൊക്കെ പറഞ്ഞുകളയുമെങ്കിലും ആരോഗ്യമുള്ള ഒരു കിഡ്ണി എങ്കിലും ഉള്ള മനുഷ്യരില്‍ ഇത് അപായമുണ്ടാക്കാന്‍ സാദ്ധ്യതയില്ലെന്നും ഇലുമ്പി പോലെയുള്ള ഭക്ഷണങ്ങള്‍ രോഗമില്ലാത്ത വൃക്കകളില്‍ ഓക്സലേറ്റ് അടിഞ്ഞു കൂടാന്‍ കാരണമാവില്ലെന്നുമാണ് പൊതുവില്‍ വൈദ്യാഭിപ്രായം .
കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത മറ്റൊരു വാദം ഇലുമ്പികളില് ഒരു ന്യൂറോടോക്സിന്‍ അടങ്ങിയിട്ടുണ്ടെന്നും ആരോഗ്യമുള്ള വൃക്കകള്‍ ഇതിനെ അടിച്ചു ദൂരെക്കളയുമ്പോള്‍ അവശവൃക്കകള് ഇതിന് അടിമപ്പെടുന്നെന്നും ഈ വസ്തുവും ഓക്സാലിക്ക് ആസിഡും കൂടിയുള്ള ഇരട്ടവെടിയാണ് ഇലുമ്പിക്കായ കഴിക്കുമ്പോള്‍ മാത്രം ക്ഷണമരണമുണ്ടാകുന്നതെന്നും ഉയര്‍ന്ന തോതില്‍ ഓക്സാലിക്ക് ആസിഡുള്ള ചീര കഴിച്ച് ഇന്നുവരെ രോഗം മൂര്ച്ഛിച്ചേക്കുമെന്നല്ലാതെ ഒറ്റ ഡോസില്‍ മരണം ആര്‍ക്കും സംഭവിക്കാത്തതെന്നുമാണ് .
ഇതിലും വലിയ പ്രശ്നം ഇലുമ്പിക്കായ ഗ്രേപ്പ് ഫ്രൂട്ടിനെപ്പോലെ ശക്തമായ എന്‍സൈം ഇന്‍ഹിബിറ്റര്‍ ആണെന്നതാണ്. കൊളസ്റ്റ്റോള്‍ മരുന്നുകള്‍(സ്റ്റാറ്റിനുകള്‍) , ചില മനോരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ തുടങ്ങി ചിലതിന്റെ ഡ്രഗ് മെറ്റബോളിസത്തെ തകിടം മറിച്ച് ഹൃദയസ്തംഭനത്തിനും കാരണമായേക്കാം.
അപായ ലക്ഷണം:
ആരെങ്കിലും ഇലുമ്പിക്കായ കഴിച്ച് പെട്ടെന്ന് എക്കിള്‍ ശര്‍ദ്ദി തകലറങ്ങി വീഴല്‍ തളര്‍ന്നു പോകല്‍, നെഞ്ചുവേദന, ബോധക്കേട്, ശ്വാസതടസ്സം എന്നീ ലക്ഷണം കാണിച്ചാല്‍ ഉടനടി ആശുപത്രിയിലെത്തിക്കുക, ജീവന് രക്ഷാനടപടികള്‍ എത്രയും പെട്ടെന്ന് ചെയ്യാനാവേണ്ടതാണ്.
ചുരുക്കം:
1.ഇലുമ്പിക്കായ കഴിക്കാമോ?
തീര്‍ച്ചയായും.
2.എത്ര കഴിക്കാം?
കുറേ കഴിച്ചാല്‍ അസിഡിറ്റി ആകും ചിലര്‍ക്ക്, വേറേ എന്താ.
3.എല്ലാവര്ക്കും കഴിക്കാമോ?
പാടില്ല. വൃക്ക രോഗമുള്ളവര്‍, എന്തെങ്കിലും മരുന്നുകള്‍ കഴിച്ചുകൊണ്ടിരിക്കുന്നവര് എന്നീ ആളുകള്‍ ഇലുമ്പിക്കായ ഉപയോഗിക്കാനേ പാടില്ല, ആപത്തായേക്കാം.
4. അല്ല, ഇനി ഞാന്‍ അറിയാതെ എനിക്കു വല്ല വൃക്കരോഗവുമുണ്ടെങ്കിലോ, കഴിക്കാത്തതല്ലേ നല്ലത്?
അങ്ങനെ ഭയക്കാന്‍ തുടങ്ങിയാല്‍ ശ്വാസം വലിക്കാന്‍ പോലും ഭയക്കേണ്ടിവരില്ലേ? എന്റെ ഒരു വീക്ഷണം അങ്ങനെ ആണ്.